വയനാട് ജില്ലയില്‍ 590 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.50

വയനാട് ജില്ലയില്‍ ഇന്ന് (16.05.21) 590 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 506 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.50 ആണ്. 579 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 52577 ആയി. 36882 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 14904 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13604 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍*…

Read More

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനാണ് സാധ്യത. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നല്‍…

Read More

വയനാട് ജില്ലയിൽ കോവിഡ് വാക്സിൻ കൂടുതൽ പേർക്ക് ; മാസ്സ് വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങുന്നു

കോവിഡ് വാക്സിൻ അർഹതപ്പെട്ട എല്ലാവർക്കും വേഗത്തിൽ ലഭ്യമാക്കുന്നതിന് വേണ്ടി ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിൽ മാർച്ച് 15 മുതൽ മാസ്സ് വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിക്കുന്നു. എച്ച് ഐ എം യു പി സ്കൂൾ കൽപ്പറ്റ, അധ്യാപക ഭവൻ സുൽത്താൻബത്തേരി, ഗവൺമെൻറ് യുപി സ്കൂൾ മാനന്തവാടി എന്നിവിടങ്ങളിൽ വെച്ച് 1000 പേർക്ക് വീതം ദിവസം 3000 പേർക്ക് വാക്സിനേഷൻ നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 60 വയസ്സ് കഴിഞ്ഞവർ, 45 മുതൽ 59 വരെ പ്രായമുള്ളവരിൽ മറ്റ് രോഗങ്ങൾക്ക് ചികിത്സയിൽ ഉള്ളവർ എന്നിവർക്കാണ്…

Read More

ഒളിമ്പിക് മെഡൽ ജേതാവിനെ അഭിനന്ദിക്കാനായി മമ്മൂട്ടി ശ്രീജേഷിന്റെ വീട്ടിലെത്തി

ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കലം നേടിയ ഹോക്കി ടീം അംഗം പി ആർ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് നടൻ മമ്മൂട്ടി. വ്യാഴാഴ്ച രാവിലെയാണ് ശ്രീജേഷിന്റെ കിഴക്കമ്പലത്തുള്ള വീട്ടിൽ മമ്മൂട്ടി എത്തിയത്. ഒളിമ്പിക്‌സ് മെഡൽ ശ്രീജേഷ് മമ്മൂട്ടിയെ കാണിച്ചു. നിർമാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവർക്കൊപ്പമാണ് മമ്മൂട്ടി ശ്രീജേഷിന്റെ വീട്ടിലെത്തയിത്.

Read More

കലക്ടറുടെ പേരില്‍ വ്യാജ ഓഡിയോ സന്ദേശം: കര്‍ശന നടപടിയെന്ന് കലക്ടര്‍

കല്‍പറ്റ: കൊവിഡ് വന്നുപോയവരില്‍ ശ്വാസകോശരോഗം വരുമെന്നും ആയുസ്സ് കുറയുമെന്നും വയനാട് ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ ഓഡിയോ സന്ദേശം. തന്റേതല്ലാത്ത സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ ഡോക്ടര്‍ അദീല അബ്ദുല്ല മുന്നറിയിപ്പു നല്‍കി. സന്ദേശം വ്യാജമായി ചമച്ചവരെക്കുറിച്ച് സൈബര്‍ പോലിസ് അന്വേഷണം തുടങ്ങി.   കൊവിഡ് മാറിയവരില്‍ പിന്നീട് ശ്വാസകോശത്തിന് വലിയ മാറ്റമുണ്ടാകുമെന്നും ആയുസ്സ് കുറയുമെന്നുമാണ് ശാസ്ത്രീയ അടിത്തറയൊന്നുമില്ലാത്ത വ്യാജ സന്ദേശത്തിന്റെ ഉള്ളടക്കം. വയനാട് കലക്ടറുടെ സുപ്രധാന സന്ദേശം എന്ന പേരിലാണ് ഇത് പ്രചരിച്ചത്….

Read More

കോവിഡ് അഞ്ചാം തരംഗം; 65 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം

കോവിഡ് അഞ്ചാം തരംഗത്തിന്റെ തുടക്കമാണ് ഫ്രാൻസിലുള്ളതെന്ന് ആരോഗ്യമന്ത്രി ഒലിവര്‍ വെരന്‍. ടിഎഫ്1 എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ കോവിഡ് വൈറസ് പൂര്‍ണമായി അവസാനിച്ചെന്ന് കരുതുന്നുവര്‍ ആശങ്കയിലാണ്. പല അയല്‍ രാജ്യങ്ങളും കോവിഡ് അഞ്ചാം തരംഗ ഭീഷണിയിലാണ് ഈ സാഹചര്യത്തിലാണ് ഫ്രാന്‍സില്‍ അഞ്ചാം തരംഗം ആരംഭിച്ചു കഴിഞ്ഞെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഫ്രാന്‍സില്‍ 11,883 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിനം 10,000ന് മുകളിലാണ് നിലവില്‍ കേസുകള്‍. രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം…

Read More

പിഞ്ചുകുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു

തിരുവനന്തപുരം: 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. തിരുവല്ലം പാച്ചല്ലൂരിലാണ് ദാരുണസംഭവം നടന്നത്. സംഭവത്തില്‍ പിതാവ് പാച്ചല്ലൂര്‍ സ്വദേശി ഉണ്ണികൃഷ്ണനെ തിരുവല്ലം പോലിസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ നൂലുകെട്ട് ദിവസമായിരുന്നു കൊലപാതകം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. നെടുമങ്ങാട്ടെ അമ്മയുടെ വീട്ടില്‍നിന്ന് കുഞ്ഞിനെ തിരുവല്ലത്തേക്ക് കൊണ്ടുവന്നാണ് ഉണ്ണികൃഷ്ണന്‍ ക്രൂരകൃത്യം നടത്തിയത്. നൂലുകെട്ടിന് ശേഷം ബന്ധുക്കളെ കാണിക്കാനാണെന്ന് പറഞ്ഞാണ് പിതാവ് കുഞ്ഞിനെ മാത്രം തിരുവല്ലത്തേയ്ക്ക് കൊണ്ടുവന്നത്. ഇന്നലെ രാത്രി…

Read More

കാണ്മാനില്ല അമീൻ മുഹമ്മദ് (15)

  കാണ്മാനില്ല അമീൻ മുഹമ്മദ് (15) വയനാട്: ഫോട്ടോയിൽ കാണുന്ന അമീൻ മുഹമ്മദ് എന്ന കുട്ടിയെ പുൽപ്പള്ളിക്കടുത്ത പാപ്ലശ്ശേരിയിൽ നിന്നും ഇന്നലെ വൈകുന്നേരം 4 മണി മുതൽ കാണ്മാനില്ല. ഒരു വാഹനത്തിൽ ബീനാച്ചി വന്നിറങ്ങുകയും, അവിടെ നിന്നും കൽപ്പറ്റ ഭാഗത്തേക്ക് നടന്നു വരുന്നതായും CC tv യിൽ പതിഞ്ഞിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9847084136, 7902276366 നമ്പറുകളിൽ ബന്ധപ്പെടുക.

Read More

ചാമ്പ്യൻസ് ലീഗിലെ സൂപ്പർ പോരാട്ടത്തിൽ യുവന്റസിനെ തകർത്ത് ബാഴ്‌സലോണ

ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിനെ ബാഴ്‌സലോണ തകർത്തു. എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്പാനിഷ് ചാമ്പ്യൻമാരുടെ വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ യുവന്റസിന് ബാഴ്‌സക്ക് വെല്ലുവിളി ഉയർത്താൻ സാധിച്ചതേയില്ല   ഒരു ഗോളും ഒരു അസിസ്റ്റുമായി മെസ്സി ബാഴ്‌സയുടെ വിജയത്തിനായി മുന്നിൽ നിന്നു. പതിനാലാം മിനിറ്റിൽ മെസ്സിയുടെ പാസിൽ നിന്ന് ഡെംബാലയാണ് ബാഴ്‌സയുടെ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ രണ്ട് തവണ മൊറാട്ട ബാഴ്‌സയുടെ വല കുലുക്കിയെങ്കിലും രണ്ടും ഓഫ് സൈഡായി പരിണമിച്ചു രണ്ടാം…

Read More

സൗദിയെ ലക്ഷ്യമിട്ട് മൂന്ന് ഡ്രോണുകള്‍; തകര്‍ത്ത് സഖ്യസേന

റിയാദ്: സൗദി അറേബ്യയില്‍ ആക്രമണം നടത്താനുള്ള ശ്രമം അറബ് സഖ്യസേന തകര്‍ത്തു. യെമനില്‍ നിന്ന് ഹൂതികള്‍ വിക്ഷേപിച്ച, സ്‌ഫോടക വസ്തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകളാണ് വെള്ളിയാഴ്ച സേന തകര്‍ത്തത്. ദക്ഷിണ സൗദിയിലും ഖമീസ് മുശൈത്തിലും ജിസാനിലും ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് മൂന്ന് ഡ്രോണുകളാണ് അയച്ചത്. ഇവ മൂന്നും ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു. സാധാരണ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍, അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ട് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അറബ് സഖ്യസേന അറിയിച്ചു.

Read More