ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ തലശ്ശേരി കതിരൂര്‍ ആറാംമൈല്‍ പരേതനായ അബൂബക്കറിന്റെ മകന്‍ ഖാലിദ്(54)ആണ് മരിച്ചത്. പത്ത് ദിവസമായി റുസ്താഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 10 വര്‍ഷമായി ഒമാനില്‍ താമസിച്ചു വരികയാണ്. ഭാര്യ: റുബീന, മക്കള്‍: മുഹമ്മദ്, ആദം. മൃതദേഹം ഒമാനില്‍ ഖബറടക്കി.

Read More

വൈത്തിരിയിൽ വാഹനാപകടം: നാല് പേർക്ക് ഗുരുതര പരിക്ക്

വൈത്തിരി: ദേശീയപാതയിൽ തളിപ്പുഴയിൽ  വൈകിട്ടുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾക്ക് പരിക്കേറ്റു. കൂട്ടിയിടിച്ചു മറിഞ്ഞ ബൈക്കുകളിെലെ  യാത്രക്കാരായ മൂന്നു പേർക്കും ഇവരെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് നിർത്തിയതുമൂലം മറിഞ്ഞ ലോറിയിലെ ഡ്രൈവർക്കും പരിക്കേറ്റു. കൽപ്പറ്റ സ്വദേശികളായ ഫാസിൽ,  അശ്വിൻ, സിബിൻ, അടിവാരം സ്വദേശി രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇടിക്കാതെ   രക്ഷിക്കാൻ പെട്ടെന്നു ബ്രേക്കിട്ട  ലോറി റോഡിൽ മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. . അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു..  

Read More

ഈ മാസം 17 -ന് ചുള്ളിയോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 11 മണി മുതൽ 1 മണി വരെ എത്തിയവർ നീരിക്ഷണത്തിൽ പോകണമെന്ന്മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

17-ാം തിയതി ചുളളിയോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 11 മണിക്കും 1 മണിക്കും ഇടക്ക് ഡോക്ടറെ കാണാനെത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയോ രോഗലക്ഷണമുളളവര്‍ ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയോ ചെയ്യണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Read More

ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് പെട്രോള്‍ വില 110 കടന്നു

  കൊച്ചി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 110 കടന്നു. പാറശാലയില്‍ പെട്രോള്‍ വില 110.11 രൂപയാണ്. ഡീസല്‍ വില 104 രൂപയായി. ഒരു മാസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് എട്ട് രൂപ 10 പൈസയും പെട്രോളിന് ആറ് രൂപ 40 പൈസയുമാണ് വര്‍ധിച്ചത്.

Read More

വിദ്യാർത്ഥികൾ ശ്രദ്ധിക്കുക: നിർണ്ണായക നീക്കങ്ങളുമായി വിദ്യാഭ്യാസ ബോർഡ്

  തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകൾ ജൂണ്‍ 22മുതല്‍ ആരംഭിക്കും. നിലവിലേത് പോലെയുള്ള കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പരീക്ഷ നടത്താമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഒരേ ഉപകരണങ്ങള്‍ പല വിദ്യാര്‍ഥികള്‍ ഉപയോഗിക്കേണ്ടി വരുന്നത് കോവിഡ് പകരാന്‍ ഇടയാക്കുമെന്ന ആശങ്ക ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പരീക്ഷകൾ നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ വിദ്യാഭ്യാസവകുപ്പ് ഇത്രയും കാലതാമസം എടുത്തത്. കര്‍ശന സുരക്ഷാ സംവിധാനങ്ങളോടെ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. വിദ്യാര്‍ത്ഥികള്‍ ഇരട്ട മാസ്ക്,…

Read More

‘ആര്യാടൻ ഷൗകത്തിന്റെ വിജയത്തിന് വേണ്ടി നന്നായി പ്രവർത്തിച്ചു, യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണ്’; പി കെ കുഞ്ഞാലിക്കുട്ടി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലെന്ന് മുസ്ലിം ലീഗ്. യുഡിഎഫിന് അനുകൂലമായ ട്രെന്റ് മണ്ഡലത്തിൽ ഉണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഭരണ വിരുദ്ധ വികാരം ഉണ്ട് എന്നാണ് താഴെ തട്ടിൽ നിന്നും വരുന്ന റിപ്പോർട്ട്. നിലമ്പൂരിൽ യുഡിഎഫ് പ്രതീക്ഷിച്ച പോലെ തന്നെയുള്ള വിജയം നേടും. നിയമസഭാ തെരഞ്ഞെടുപ്പിലും നിലമ്പൂർ ഇംപാക്‌ട് ഉണ്ടാക്കും. മുന്നണിയിൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നതാണ് ലീഗിന്റെ രീതി. മുസ്ലിം ലീഗ് പ്രവർത്തകർ ഷൗക്കത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചു. മുസ്ലിം ലീഗിന്റെ വോട്ട് അൻവറിന് കിട്ടുമെന്നത് തെറ്റിധാരണയാണ്….

Read More

സ്വര്‍ണക്കടത്ത് കേസ്; സി ബി ഐ സംഘം കസ്റ്റംസ് ഓഫീസിലെത്തി

കൊച്ചി:ഡിബ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിന് രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന നിരവധി മാനങ്ങള്‍ കൈവന്ന സാഹചര്യത്തില്‍ അന്വേഷണം പുതിയ തലത്തിലേക്ക് നീങ്ങുന്നു. ഒരേ സമയം കസ്റ്റംസ് അന്വേഷണത്തിനൊപ്പം സി ബി ഐ അന്വേഷണംകൂടി നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേസിന്റെ വിശദാംശങ്ങള്‍ അറിയുന്നതിനായി സി ബി ഐ സംഘം കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് എത്തി. രണ്ടംഗ സി ബി ഐ സംഘമാണ് കസ്റ്റംസ് ആസ്ഥാനത്ത് എത്തിയിരിക്കുന്നത്. കേസ് സി ബി ഐ ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏത് അന്വേഷണവും നടത്താന്‍…

Read More

മധ്യസ്ഥതയ്ക്ക് കുഞ്ഞാലികുട്ടിയും ഉമ്മന്‍ചാണ്ടിയും: ജോസ് കെ. മാണിയെ തിരിച്ചെത്തിക്കാന്‍ അണിയറ നീക്കവുമായി യുഡിഎഫ്

തിരുവനന്തപുരം: ജോസ് കെ. മാണിയേയും കൂട്ടരെയും യു.ഡി.എഫില്‍ തിരിച്ചെത്തിക്കാനുള്ള നീക്കം സജീവമാക്കി യുഡിഎഫ്. മധ്യസ്ഥതയ്ക്ക് മുസ്ലീം ലീഗിനെയാണ് മുന്നണി തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് വിവരം.രണ്ടില ചിഹ്നവും കേരള കോണ്‍ഗ്രസി(എം)ന്റെ അവകാശവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജോസ് പക്ഷത്തിനു നല്‍കിയതോടെയാണ് മാണി പക്ഷത്തോടുള്ള നിലപാട് മയപ്പെടുത്താന്‍ യുഡിഎഫ് മു്ന്നണി തയ്യാറായിരിക്കുന്നത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. എന്നിവരെയാണു ജോസുമായുള്ള ചര്‍ച്ചകള്‍ക്കു യു.ഡി.എഫ്. നിയോഗിച്ചിരിക്കുന്നത്. ജോസിനും കൂട്ടര്‍ക്കുമെതിരേ പരസ്യപ്രതികരണങ്ങള്‍ ഉണ്ടാകരുതെന്നും യു.ഡി.എഫ്. നിര്‍ദേശിച്ചു….

Read More

‘പോരാളി ഷാജി’ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍

പോരാളി ഷാജി ഫേസ്ബുക്ക് പേജിനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ശബരിമല വിഷയത്തില്‍ തന്റെ ചിത്രം വെച്ച്‌ അപകീര്‍ത്തിപരമായ പ്രചരിപ്പിച്ചെന്നാണ് പരാതി. എടതിരിഞ്ഞി വായനാശാല ചര്‍ച്ചവേദി എന്ന ഫേസ്ബുക്ക് പേജിനെതിരെയും തന്റെ പ്രസ്താവന എന്ന പേരില്‍ ഇത് വാര്‍ത്തയായി നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയും പരാതിയുണ്ട്. സുധാകരന്റെ പ്രസ്താവനകള്‍ എന്ന് പറഞ്ഞാണ് അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ പ്രചരിപ്പിക്കുന്നത്. ഇത് വ്യാജമാണെന്നും ഇത്തരത്തിലൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്നും സുധീരന്റെ പരാതിയില്‍ പറയുന്നു. പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ കര്‍ശന…

Read More

ഏഴര വർഷത്തെ മാനസിക പീഡനം: നീതി പീഠത്തിന് നന്ദിയെന്ന് തരൂർ

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഏഴര വർഷം നടന്നത് തികഞ്ഞ മാനസിക പീഡനമെന്ന് ശശി തരൂർ. കേസിൽ കുറ്റവിമുക്തനാക്കിയുള്ള വിധി വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നീതി പീഠത്തിന് നന്ദിയെന്നും തരൂർ പ്രതികരിച്ചു. ഓൺലൈനിലൂടെ കോടതി നടപടികൾ തരൂർ കണ്ടിരുന്നു തരൂരിനെതിരെ തെളിവില്ലെന്ന് കണ്ടാണ് ഡൽഹി റോസ് അവന്യു കോടതി കുറ്റവിമുക്തനാക്കിയത്. കേസ് അവസാനിപ്പിക്കണമെന്ന തരൂരിന്റെ ആവശ്യവും കോടതി അംഗീകരിച്ചു. 2014 ജനുവരി പതിനേഴിനാണ് സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More