ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് പെട്രോള്‍ വില 110 കടന്നു

 

കൊച്ചി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 110 കടന്നു.

പാറശാലയില്‍ പെട്രോള്‍ വില 110.11 രൂപയാണ്. ഡീസല്‍ വില 104 രൂപയായി. ഒരു മാസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് എട്ട് രൂപ 10 പൈസയും പെട്രോളിന് ആറ് രൂപ 40 പൈസയുമാണ് വര്‍ധിച്ചത്.