വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 5000 ഭക്കർക്ക് ശബരിമലയിൽ ദർശനത്തിനുള്ള അനുമതി

മകരവിളക്ക് ദിവസമായ ജനുവരി 14ന് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 5000 ഭക്കർക്ക് മാത്രമെ ശബരിമലയിൽ ദർശനത്തിനുള്ള അനുമതഉണ്ടാവുകയുള്ളൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു. മകരവിളക്ക് ദിവസത്തേക്ക് ബുക്ക് ചെയ്യാത്ത ആരെയും ശബരിമല സന്നിധാനത്തോ പരിസരത്തോ തങ്ങാൻ അനുവദിക്കുന്നതല്ലെന്നും പ്രസിഡന്റ് അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. മകരവിളക്കിന് മുന്നോടിയായി സന്നിധാനത്തെ അണുവിമുക്തമാക്കാനുള്ള ജോലികൾ ദേവസ്വം മരാമത്ത് വിഭാഗം സ്‌പെഷ്യൽ ടീം തുടർന്നുവരികയാണ്. കോവിഡ് പശ്ചാത്തലത്തിൽ ആളുകൾ സപർശിക്കാനിടയുള്ള എല്ലാ സ്ഥലങ്ങളും…

Read More

കൊല്ലം ബൈപാസ് ടോൾ പിരിവിനെതിരെ മന്ത്രി ജി സുധാകരൻ; സംസ്ഥാനത്തിന്റെ അഭിപ്രായം മാനിക്കണം

കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് നടത്തുന്നതിനെതിരെ മന്ത്രി ജി സുധാകരൻ. കലക്ടറുടെയും വകുപ്പിന്റെയും അനുവാദം വാങ്ങാതെയാണ് പിരിവ് തീരുമാനിച്ചതെന്നും മര്യാദ കാണിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനമാണ് തുക മടക്കിയത്. ടോൾ വേണ്ടെന്ന സംസ്ഥാനത്തിന്റെ അഭിപ്രായം മാനിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു ഇന്ന് രാവിലെ മുതലാണ് ബൈപാസിൽ ടോൾ പിരിവ് തുടങ്ങിയത്. ടോൾ പിരിക്കരുതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു. എന്നാൽ പിരിവിന് കേന്ദ്രസർക്കാർ അനുമതിയുണ്ടെന്ന നിലപാടിലായിരുന്നു ദേശീയപാത അതോറിറ്റി.

Read More

ഫോണിന് ചുറ്റും ഡിസ്‌പ്ലേ, 108 എംപി ക്യാമറയും: പുതിയ ഫോണിനായി ഷാവോമി…

എംഐ ആൽഫ സ്മാർട്ഫോണിനെ പോലെ ചുറ്റും ഡിസ്പ്ലേയും 108 എംപി ക്യാമറയുമുള്ള പുതിയ സ്മാർട്ഫോണിന് പേറ്റന്റ് സ്വന്തമാക്കി ചൈനീസ് സ്മാർട്ഫോൺ ബ്രാന്റായ ഷാവോമി. ജനുവരിയിൽ സമർപ്പിച്ച പേറ്റന്റ് രേഖയിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രൂപകൽപന അനുസരിച്ച് ഫോണിന് പിന്നിലേക്ക് നീളുന്ന ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഇതുവഴി ഫോണിന്റെ പിൻഭാഗത്തായി ഒരു ഡിസ്പ്ലേ കൂടി ലഭ്യമാവും. പവർ ബട്ടൻ മാത്രമാണ് ഫിസിക്കൽ കീ ആയി ഉണ്ടാവുക. പവർ ബട്ടനും രണ്ടാമത്തെ മൈക്കും മുകളിലുണ്ടാവും. ഫോണിന് താഴെ സ്പീക്കർ, പ്രധാന മൈക്ക്,…

Read More

കോഴിക്കോട് നിർമാണത്തിനിടെ മതിലിന്റെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

  കോഴിക്കോട് പെരുമണ്ണ കൊളാത്തൊടിയിൽ വീടിന്റെ മതിൽ പണിക്കിടെ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. പാലാഴി സ്വദേശി ബൈജുവാണ് മരിച്ചത്. മണ്ണിനടിയിൽപ്പെട്ട മറ്റ് മൂന്ന് പേരെ നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലാക്കി കഴിഞ്ഞ ദിവസമാണ് മതിലിന്റെ നിർമാണം ആരംഭിച്ചത്. മണ്ണിടിച്ചിൽ ഭയന്ന് അടിഭാഗം കമ്പിയിട്ട് ഉയർത്തിക്കെട്ടാനായിരുന്നു നീക്കം. ഇതിനായി മണ്ണ് നീക്കിത്തുടങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

Read More

കൊവിഡ് ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ ശീതകാല സമ്മേളനം കേന്ദ്രം ഒഴിവാക്കി

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കിയതായി കേന്ദ്രസർക്കാർ. കൊവിഡ് സാഹചര്യം പറഞ്ഞാണ് സമ്മേളനം ഒഴിവാക്കിയത്. ശീതകാല സമ്മേളനം ഒഴിവാക്കുന്നതിനെ എല്ലാ രാഷ്ട്രീയപാർട്ടികളും പിന്തുണച്ചതായി പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു   ശീതകാല സമ്മേളനം ഒഴിവാക്കി ജനുവരിയിൽ ബജറ്റ് സമ്മേളനത്തിലേക്ക് നേരിട്ട് കടക്കും. അതേസമയം ഡൽഹിയിൽ കർഷക പ്രക്ഷോഭം ശക്തമാകുന്നത് കണക്കിലെടുത്താണ് കേന്ദ്രം ശീതകാല സമ്മേളനം ഒഴിവാക്കിയതെന്നാണ് സൂചന. കർഷക പ്രശ്‌നം ചർച്ച ചെയ്യുന്നതിനായി പാർലമെന്റ് വിളിച്ചു ചേർക്കണമെന്ന് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി…

Read More

പ്രശസ്ത ഗായകൻ തോപ്പിൽ ആൻ്റോ അന്തരിച്ചു

പ്രശസ്ത ഗായകൻ തോപ്പിൽ ആൻ്റോ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളം ഇടപ്പള്ളിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ആയിരത്തിലേറെ നാടകഗാനങ്ങളും ഒരുപിടി മികച്ച സിനിമാഗാനങ്ങളും ആലപിച്ചു. കലൂർ സെന്റ് അഗസ്റ്റിൻസ് സ്‌കൂളിലും പരിസരങ്ങളിലും പരിപാടികൾ അവതരിപ്പിച്ചുകൊണ്ടാണ് തോപ്പിൽ ആന്റോ കലാലോകത്തേക്ക് കടക്കുന്നത്. സ്‌റ്റേജ് ഗായകനായ തോപ്പിൽ ആന്റോ കേരളത്തിലെ പ്രമുഖ ട്രൂപ്പുകളിൽ പലതിലും പാടിയിട്ടുണ്ട്. നാടകരംഗത്ത് സമഗ്ര സംഭാവകൾ നൽകിയ പ്രതിഭാശാലികൾക്കൊപ്പമാണ് സംഗീതജീവിതം ആരംഭിച്ചത്. ‘പിന്നിൽ നിന്നു വിളിക്കും കുഞ്ഞാടുകൾ’.. എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യമായി…

Read More

എടാ, എടീ, നീ വിളി വേണ്ട; പൊലീസ് പൊതുജനങ്ങളോട് മാന്യമായി പെരുമാറണം: ഡിജിപി

പൊതുജനങ്ങളോട് പൊലീസ് ഉദ്യോഗസ്ഥർ മാന്യമായും വിനയത്തോടെയും പെരുമാറണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. പൊതുജനങ്ങളോട് സഭ്യമായ വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ. എടാ, എടീ, നീ എന്നി വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് തുടരരുത്. ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് നിർദേശം. പൊലീസ് ഉദ്യോഗസ്ഥർ പൊതു ജനങ്ങളോട് പെരുമാറുന്ന രീതി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷിക്കും. നിർദേശത്തിന് വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കും. നിർദേശത്തിനു വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട യൂണിറ്റ് മേധാവി നടപടിയെടുക്കും. മാധ്യമങ്ങൾ വഴി ഇത്തരം…

Read More

വർക്കലയെ ഞെട്ടിച്ച കൂട്ടമരണം; തിരുവനന്തപുരം സ്വദേശിയായ കോൺട്രാക്ടറെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

തിരുവനന്തപുരം: വര്‍ക്കല വെട്ടൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങൾക്കായി ഉറ്റസുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ കോൺട്രാക്ടറെ പോലീസ് ഉടൻ ചോദ്യം ചെയ്യും. ആത്മഹത്യ ചെയ്ത ശ്രീകുമാർ ഈ കോൺട്രാക്ടറെ വിശ്വസിച്ച് കരാർ പണികൾ നൽകിയിരുന്നതായും, ഇതിൽ ചതിവു പറ്റിയെന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ച സാഹചര്യത്തിലുമാണ് പോലീസിന്റെ ഈ നീക്കം ശ്രീകുമാറിന്റെ ആത്മഹത്യ കുറിപ്പിൽ സുഹൃത്ത് വഞ്ചിച്ചുവെന്ന് പരാമർശിച്ചിട്ടുണ്ട്. മരണ വീട്ടിൽ നിന്നും ശേഖരിച്ച തെളിവുകളുടെ ഫൊറൻസിക് പരിശോധനാ ഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും…

Read More

മഴ നാളെയും തുടരും: സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമായതോടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തിപ്രാപിച്ച് അതീതീവ്ര ന്യൂനമർദമായി മാറിയതാണ് മഴ ശക്തമാകാൻ കാരണം.

Read More

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 (മീനംകൊല്ലി ) കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 (മീനംകൊല്ലി ) കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. വാര്‍ഡ് 4 കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി.

Read More