തൃഷയും ചിമ്പുവും വിവാഹിതരാകുന്നു?

തെന്നിന്ത്യന്‍ താരസുന്ദരി തൃഷ വിവാഹിതയാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ നടന്‍ ചിമ്പുവും തൃഷയും വിവാഹിതരാകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ‘വിണൈ താണ്ടി വരുവായാ’, ‘അലൈ’ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ചിമ്പുവും തൃഷയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കോവിഡ് ലോക്ഡൗണിനിടെ ഗൗതം മേനോന്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ഫിലിം ഫെയര്‍ അടക്കമുള്ള മാധ്യമങ്ങളാണ് ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ജെസ്സിയും കാര്‍ത്തികും ജീവിതത്തിലും ഒന്നിക്കുന്നു എന്ന കമന്റുകളാണ് ഇപ്പോള്‍ സോഷ്യല്‍…

Read More

വെങ്ങപ്പള്ളിയിൽ  ജനവാസ മേഖലയിൽ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം പൊലീസ് ഇടപെട്ട് താത്കാലികമായി നിർത്തിവെച്ചു

കൽപ്പറ്റ..  വെങ്ങപ്പള്ളിയിൽ  ജനവാസ മേഖലയിൽ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം പൊലീസ് ഇടപെട്ട് താത്കാലികമായി നിർത്തിവെച്ചു. ജന ജീവിതത്തിന് ഭീഷണിയാകുന്ന ക്വാറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തിയ  പ്രധിഷേധത്തെ തുടർന്നാണ് പൊലീസ് ഇടപെട്ടത്.      വെങ്ങപ്പള്ളി പഞ്ചായത്തിലെ 13 ാം വാർഡായ പിണന്കോട് മൂരിക്കാപ്പിൽ ജനവാസ മേഖലയിൽ ആരംഭിച്ച കരിങ്കൽ ക്വാറിക്കെതിരെ പരിസരവാസികളായ സ്ത്രീകളുടെ നേതൃത്വത്തിലാണ് സമരമാരംഭിച്ചത്. ക്വാറിയുടെ പ്രവർത്തനം നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് വാഹനം തടയുകയായിരുന്നു. പ്രദേശത്തെ പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതിനെ തുടർന്നാണ് വീട്ടമ്മമാർ തന്നെ പ്രതിഷേധവുമായെത്തിയത്….

Read More

കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനില അതീവ ഗുരുതരം

മുൻ മന്ത്രിയും ജെ എസ് എസ് സ്ഥാപക നേതാവുമായ കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.പനിയും ശ്വാസംമുട്ടലും മൂലം കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.    

Read More

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷ കെട്ടിവലിച്ച് ശശി തരൂർ എംപി

ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധനവില വർധനവിൽ വേറിട്ട പ്രതിഷേധവുമായി ശശി തരൂർ എംപി. തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് തരൂർ പ്രതിഷേധിച്ചത്. ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധ പരിപാടി ഇന്ധനനികുതി കൊള്ള സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കിയെന്ന് തരൂർ ആരോപിച്ചു. ഇന്ത്യക്കാർ 260 ശതമാനം നികുതി നൽകുമ്പോൾ അമേരിക്കയിൽ ഇത്‌കേവലം 20 ശതമാനം മാത്രമാണ്. ഇന്ധനവില കുറയ്ക്കുന്നതിലും നികുതി കുറയ്ക്കുന്നതിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്നും തരൂർ പറഞ്ഞു

Read More

ഉത്തർപ്രദേശിൽ സമ്പൂർണ ലോക്ക്ഡൗൺ

  കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ സമ്പൂർണ ലോക്ക്ഡൗൺ. നാളെ വൈകീട്ട് എട്ട് മുതൽ മെയ് നാല് രാവിലെ ഏഴുവരെയാണ് ലോക്ക് ഡൗൺ. നേരത്തേ സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രി എട്ടു മുതൽ തിങ്കളാഴ്ച രാവിലെ ഏഴുവരെ വാരാന്ത്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഈ നിയന്ത്രണങ്ങളാണ് നീട്ടിയത്. ഉത്തർപ്രദേശിൽ ഇന്നലെ 29,824 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 11,82,848 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.    

Read More

പ്രണയ ബന്ധത്തിൽ നിന്ന് പിൻമാറിയ കാമുകന്റെ ഭാര്യയെയും മക്കളെയും അടക്കം യുവതി അഞ്ച് പേരെ വെട്ടിക്കൊന്നു

  കർണാടക ശ്രീരംഗപട്ടണത്തെ നാടിനെ തന്നെ നടുക്കി കൂട്ടിക്കൊലപാതകം. കൃഷ്ണരാജ സാഗറിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെയാണ് ബന്ധുവായ യുവതി വെട്ടിക്കൊന്നത്. സംഭവത്തിൽ ബെലവട്ട സ്വദേശി ലക്ഷ്മി(30) പിടിയിലായി. ലക്ഷ്മിയുടെ കാമുകന്റെ ഭാര്യ, മൂന്ന് മക്കൾ, ബന്ധുവായ ഒരു കുട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്. ഗംഗാറാമിന്റെ ഭാര്യയായ ലക്ഷ്മി(32), മക്കളായ രാജ്(12), കോമൾ(7), കുനാൽ(4), ലക്ഷ്മിയുടെ സഹോദരൻ ഗണേശിന്റെ മകൻ ഗോവിന്ദ്(8) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ലക്ഷ്മിയുടെ അമ്മാവന്റെ മകളാണ് കൊല ചെയ്ത ലക്ഷ്മി ഗംഗാറാമുമായി കൊല നടത്തിയ…

Read More

പര്യടനത്തിനെത്തുന്ന ഇന്ത്യൻ ടീം രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണമെന്ന് ഓസ്‌ട്രേലിയ; ബിസിസിഐയുടെ ആവശ്യം തള്ളി

ഓസീസ് പര്യടനത്തിനെത്തുന്ന ഇന്ത്യൻ ടീം രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ക്വാറന്റൈൻ കാലാവധി ഒരാഴ്ചയായി കുറയ്ക്കണമെന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആവശ്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ തള്ളി. ക്വാറന്റൈനിലാണെങ്കിലും മികച്ച പരിശീലനം ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കും. ഇതിലൂടെ പരമ്പരക്ക് മികച്ച മുന്നൊരുക്കം നടത്താൻ ടീം അംഗങ്ങൾക്ക് സാധിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഎ പറഞ്ഞു ഇന്ത്യൻ ടീമിന് അഡ്‌ലൈഡിൽ പരിശീലനവും അവിടെ തന്നെയുള്ള ഹോട്ടലിൽ താമസ സൗകര്യവും ഒരുക്കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേിലയ തീരുമാനിച്ചിരിക്കുന്നത്. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ്…

Read More

കൊടകര, മരം മുറി കേസുകൾ സിപിഎം, ബിജെപി നേതൃത്വങ്ങൾ തമ്മിൽ ഒത്തുതീർപ്പാക്കി: കെ മുരളീധരൻ

  കൊടകര കുഴൽപ്പണ കേസും മരം മുറി കേസുകളും സിപിഎം, ബിജെപി നേതൃത്വങ്ങൾ തമ്മിൽ ഒത്തു തീർത്തുവെന്ന് കെ മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയുമായി നടന്ന രഹസ്യ ചർച്ച ഒത്തു തീർപ്പിന്റെ ഭാഗമായാണെന്നും മുരളീധരൻ ആരോപിച്ചു ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയം കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി യോഗം ചർച്ച ചെയ്യണം. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. സൗഹാർദത്തിൽ കഴിയുന്ന രണ്ട് സമുദായങ്ങൾ തമ്മിൽ നാളെ സംഘർഷത്തിലേക്ക് പോകുന്ന സാഹചര്യമുണ്ടാകരുത്. നേതാക്കളുടെ ഒറ്റയ്ക്കുള്ള അഭിപ്രായപ്രകടനമല്ല ഇക്കാര്യത്തിൽ…

Read More

മഴയുടെ ശക്തി കുറഞ്ഞു; ഇന്ന് പ്രത്യേക മുന്നറിയിപ്പില്ല, നാളെ മുതൽ വീണ്ടും മഴ കനക്കും

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ദുര്‍ബലമായതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. പ്രത്യേക മുന്നറിയിപ്പുകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കിഴക്കന്‍ കാറ്റിന്‍റെ സ്വാധീനം കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുമെന്നതിനാല്‍ ബുധനാഴ്ച മുതല്‍ നാല് ദിവസം വീണ്ടും മഴ കനക്കാനുള്ള സാധ്യതയുമുണ്ട്. ഇതിന്റെ ഭാഗമായി ഒക്ടോബർ 20നു 10 ജില്ലകളിലും ഒക്ടോബർ 21നു 6 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…

Read More

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെയും വിജേഷിന്റെയും ജാമ്യാപേക്ഷ തള്ളി

  നടിയെ ആക്രമിച്ച കേസിലെ പ്രതികളായ പൾസർ സുനിയുടെയും വിജേഷിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി. അതേസമയം കേസിൽ പുതിയ സാക്ഷികളെ ഈ മാസം 22ന് വിസ്തരിക്കാൻ വിചാരണ കോടതി അനുമതി നൽകി. നിലീഷ, കണ്ണദാസൻ, ഉഷ, സുരേഷ് എന്നിവരെ വിസ്തരിക്കാനാണ് അനുമതി നൽകിയത്. സത്യമൂർത്തിയെ ഈ മാസം 25ന് വിസ്തരിക്കും. കേസിലെ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് വിചാരണ കോടതിയിൽ സമർപ്പിച്ചിരുന്നു. അന്വേഷണം തുടരുകയാണെന്ന് വ്യക്തമാക്കിയ പ്രോസിക്യൂഷൻ പുരോഗതി റിപ്പോർട്ടാണ് കോടതിക്ക് കൈമാറിയത്….

Read More