തിരുവനന്തപുരം പാലോട് പൊലീസ് ജീപ്പ് മറിഞ്ഞ് എസ്‌ഐക്ക് പരിക്ക്. പ്രതിയുടെ വാഹനം പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് മൺത്തിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു.
അതേസമയം, മറ്റൊരു സംഭവത്തിൽ ബസ്സിനടിയിൽ പെട്ട് യാത്രക്കാരൻ മരിച്ചു. കോട്ടയം ചങ്ങനാശേരിലാണ് കെഎസ്ആർടിസി ബസ്സിനടിയിൽ പെട്ട് യാത്രക്കാരൻ മരിച്ചത്. ചെത്തിപ്പുഴ സ്വദേശി ടോണി ജോസാണ് മരിച്ചത്. ബസിൽ നിന്നിറങ്ങിയപ്പോൾ മറ്റൊരു ബസിന്റെ അടിയിൽ പെടുകയായിരുന്നു.