സമ്പർക്കത്തിലൂടെ ഇന്ന് 2137 പേർക്ക് കൊവിഡ്; 97 പേരുടെ ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് ഇന്ന് 2137 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ 197 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 393 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 350 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ കൂടാതെ, കൊല്ലം ജില്ലയിൽ നിന്നുള്ള 213 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 208 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 184 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 136 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 134 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള…

Read More

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ഉമ്മൻ ചാണ്ടി നയിക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെയും കോൺഗ്രസിനെയും ഉമ്മൻ ചാണ്ടി നയിക്കും. ഡൽഹിയിൽ കേരളാ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ചെയർമാനായും ഉമ്മൻ ചാണ്ടിയെ തെരഞ്ഞെടുക്കും. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിനുള്ള ചുമതലയും ഉമ്മൻ ചാണ്ടിയെയാണ് ഹൈക്കമാൻഡ് ഏൽപ്പിച്ചിരിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറും ചർച്ചയിൽ പങ്കെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി സജീവമല്ലാതിരുന്നത് പാർട്ടിയുടെ സാധ്യതകളെ ബാധിച്ചതായാണ് വിലയിരുത്തൽ മുസ്ലിം ലീഗ് അടക്കമുള്ള…

Read More

ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ; പോലീസ് അന്വേഷണം അവസാനിപ്പിച്ചു

ആന്തൂരിൽ വ്യവസായിയായ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ച് പോലീസ് റിപ്പോർട്ട് നൽകി. സാമ്പത്തികവും മാനസികവുമായ കാരണങ്ങളാൽ നടത്തിയ ആത്മഹത്യയിൽ ആർക്കെതിരെയും പ്രേരണാ കുറ്റം ചുമത്താനാകില്ലെന്നാണ് പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നത് തളിപറമ്പ് സബ് ഡിവിഷൻ മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. കൺവെൻഷൻ സെന്ററിന് അനുമതി നൽകാതെ കളിപ്പിച്ചതിന്റെ വിഷമത്തിൽ സാജൻ ആത്മഹത്യ ചെയ്തുവെന്നായിരുന്നു ആരോപണം ഉയർന്നിരുന്നത്. എന്നാൽ അനുമതി വൈകിപ്പിക്കാൻ ആന്തൂർ നഗരസഭ ചെയർപേഴ്‌സൺ പി കെ ശ്യാമള ഇടപെട്ടതിന് തെളിവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു…

Read More

ദേവ്ദത്തിന് കൊവിഡ് നെഗറ്റീവ്; ആര്‍സിബിക്കൊപ്പം ചേര്‍ന്നു

ചെന്നൈ: റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു താരം ദേവ്ദത്ത് പടിക്കലിന് കൊവിഡ് നെഗറ്റീവായി. താരത്തിന്റെ ക്ലബ്ബ് ട്വിറ്ററിലൂടെയാണ് വാര്‍ത്ത പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റിലാണ് താരം നെഗറ്റീവായത്. ദേവ്ദത്ത് ബാംഗ്ലൂര്‍ ടീമിനൊപ്പം ചേര്‍ന്നു. രണ്ടാഴ്ച മുമ്പാണ് ദേവ്ദത്തിന് കൊവിഡ് പോസ്റ്റീവായത്. രോഗം ഭേദമായെന്നും ഏവരുടെയും പ്രാര്‍ത്ഥനയ്ക്ക് നന്ദിയെന്നും താരം അറിയിച്ചു.

Read More

കുറ്റിപ്പുറത്ത് കടന്നൽക്കുത്തേറ്റ് ഒരാൾ മരിച്ചു; പതിനഞ്ചോളം പേർക്ക് പരുക്ക്

  മലപ്പുറം കുറ്റിപ്പുറത്ത് കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. 15ലേറെ പേർക്ക് പരുക്കേറ്റു. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫ(45)യാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തെക്കേ അങ്ങാടി കാങ്കടപ്പുഴ ജുമാ മസ്ജിദ് കബർസ്ഥാനിൽ ഇന്നലെയാണ് സംഭവം നടന്നത്. പ്രാർഥനക്കിടെ ശക്തമായ കാറ്റിൽ കടന്നൽക്കൂട്ടം ഇളകി വന്ന് പ്രാർഥിച്ചവരെ കുത്തുകയായിരുന്നു. പള്ളിക്കുള്ളിൽ പ്രാർഥനയിൽ പങ്കെടുത്തവർക്കും കുത്തേറ്റു.

Read More

രാവിലെ ശീലിക്കരുത് ഈ തെറ്റ്; പൊണ്ണത്തടി ഉറപ്പ്

തടി കുറയ്ക്കാനായി ചില സമയങ്ങളില്‍, നിങ്ങള്‍ എല്ലാ കാര്യങ്ങളും ശരിയായി ചെയ്യുന്നുണ്ടാകാം. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക.. എങ്കിലും ഇവയെല്ലാം ചെയ്തിട്ടും നിങ്ങളുടെ കഠിനാധ്വാനത്തെ നശിപ്പിക്കുന്ന ചില അടിസ്ഥാന ശീലങ്ങളുണ്ട്. എല്ലാ ശ്രമങ്ങളും നടത്തിയിട്ടും എന്തുകൊണ്ടാണ് ശരീരഭാരം കുറയ്ക്കാന്‍ കഴിയാത്തത് എന്ന ചിന്ത പലര്‍ക്കും വന്നക്കാം. അതെ, തീര്‍ച്ചയായും നിങ്ങള്‍ക്ക് തെറ്റ് സംഭവിക്കുന്ന ചില സ്ഥലങ്ങളുണ്ട്. തെറ്റായ പ്രവര്‍ത്തനങ്ങളിലൂടെ നിങ്ങളുടെ ദിവസം ആരംഭിക്കുമ്പോഴാണ് മിക്ക അബദ്ധങ്ങളും സംഭവിക്കുന്നത്. വ്യായാമം ചെയ്യാതിരിക്കുന്നത് രാവിലെ…

Read More

പരാതി പിൻവലിപ്പിക്കാനുള്ള ചുമതല മന്ത്രിമാർക്ക് നൽകിയിട്ടുണ്ടോയെന്ന് വി ഡി സതീശൻ

സ്ത്രീ പീഡന ഒതുക്കി തീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടുവെന്ന ആരോപണത്തിൽ സഭയിൽ സർക്കാരിനെതിരെ പ്രതിപക്ഷം. പ്രതിപക്ഷത്തിന് വേണ്ടി കുണ്ടറ എംഎൽഎ പിസി വിഷ്ണുനാഥ് നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതേ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു മന്ത്രി ശശീന്ദ്രന്റെ ഇടപെടൽ പദവിക്ക് നിരക്കാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. സംസ്ഥാന കമ്മിറ്റിയിൽ എടുക്കാനാണോ കുട്ടിയുടെ പിതാവിനെ മന്ത്രി വിളിച്ചത്….

Read More

വയനാട് ജില്ലയില്‍ 78 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 6.01

  വയനാട് ജില്ലയില്‍ ഇന്ന് (23.12.21) 78 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരി ച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 119 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 77 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 6.01 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134981 ആയി. 133373 പേര്‍ രോഗമുക്തരായി. നിലവില്‍ 843 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 780 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

വയനാട് വെള്ളമുണ്ടയിലും സായുധരായ മാവോയിസ്റ്റ് സംഘമെത്തിയതായി വെളിപ്പെടുത്തൽ

വയനാട് വെള്ളമുണ്ടയിൽ സായുധരായ മാവോയിസ്റ്റ് സംഘമെത്തിയതായി പരാതി. കിണറ്റിങ്ങലിലുള്ള വീട്ടിലാണ് ഇന്ന് പുലർച്ചെ സ്ത്രീകളും പുരുഷൻമാരും ഉൾപ്പെട്ട സംഘമെത്തിയത്. കോളിംഗ് ബെൽ അമർത്തി വീട്ടുകാരെ ഉണർത്തി ഭക്ഷണവും അരിയും ആവശ്യപ്പെട്ട സംഘം വീട്ടിൽ ലൈറ്റിട്ടപ്പോൾ ഓടിപ്പോയതായും വീട്ടുടമയായ സ്ത്രീ പോലീസിനെ അറിയിച്ചു. കഴിഞ്ഞ ദിവസം നിരവിൽപുഴ മേഖലയിലും സായുധരായ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. മുണ്ടക്കൊമ്പ് കോളനിയിലെ രണ്ട് വീടുകളിലാണ് അഞ്ചംഗ സംഘമെത്തിയത്. രാത്രിയോടെ വന്ന ഇവർ വീടുകളിൽ നിന്ന് അരിയും മറ്റ് സാധനങ്ങളും വാങ്ങി പോകുകയായിരുന്നു.

Read More