ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയുന്നു; വൃഷ്ടിപ്രദേശത്ത് മഴയ്ക്ക് ശമനം

ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്ന് ഒരു ദിവസം പിന്നിടുമ്പോൾ ജലനിരപ്പിൽ കാര്യമായ കുറവ് രേഖപ്പെടുത്തി. മഴ മാറിനിന്ന് നീരൊഴുക്ക് കുറഞ്ഞതും അനുകൂലമായി. ഇന്നലെ 11 മണിയോടെ ചെറുതോണി ഡാം തുറന്നെങ്കിലും ജലനിരപ്പ് താഴ്ന്ന് തുടങ്ങാൻ സമയമെടുത്തു. വൈകുന്നേരത്തോടെയാണ് ജലനിരപ്പിൽ ആദ്യം കുറവ് രേഖപ്പെടുത്തിയത്. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയ്ക്ക് ശമനമുണ്ട്. നീരൊഴുക്കും കുറഞ്ഞു. ജലനിരപ്പ് 2398 അടിയിലാണ് ഇപ്പോഴുള്ളത്. ഇത് 2395 അടിയിലേക്കോ 2396 അടിയിലേക്കോ എത്തിക്കുകയാണ് ലക്ഷ്യം. ഡാമിന്റെ മൂന്ന് ഷട്ടറുകളിലൂടെ ഒരു ലക്ഷം ലിറ്റർ…

Read More

ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് കര തൊടും; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദം ഗുലാബ് ചുഴലിക്കാറ്റായി ഇന്ന് വൈകിട്ടോടെ ആന്ധ്രാ-ഒഡിഷ തീരത്തേക്ക് പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.വടക്കന്‍ ആന്ധ്രാപ്രദേശ്, തെക്കന്‍ ഒഡീഷ തീരങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒഡീഷ, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ അധിക സംഘത്തെ വിന്യസിച്ചു. ആര്‍മി, വ്യോമ സേനകളെയും സജ്ജമാക്കി. ദുരന്തസാഹചര്യം നേരിടാന്‍ സജ്ജമെന്ന്…

Read More

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

പാലക്കാട് ആർആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പ്രതികൾ സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. ദൃശ്യങ്ങൾ ലഭിച്ചെങ്കിലും കാറിന്റെ നമ്പർ വ്യക്തമല്ലാത്തത് പ്രതിസന്ധിയിലാക്കുന്നു. പ്രതികളുടെ ഫോൺ രേഖകൾ ശേഖരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സഞ്ജിത്തിന്റെ കൊലപാതകം എൻഐഎ അന്വേഷിക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ച് കെ സുരേന്ദ്രൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേസ് എൻഐഎയ്ക്ക് കൈമാറണമെന്ന്…

Read More

തവിഞ്ഞാല്‍ പഞ്ചായത്ത് പൂര്‍ണമായി കണ്ടെയ്ന്‍മെന്റാക്കി; വാളാട് സമ്പര്‍ക്ക വ്യാപനം: മരണാനന്തര- വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത എല്ലാവരും ബന്ധപ്പെടണം: കളക്ടർ

തവിഞ്ഞാല്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. വാളാട് സമ്പര്‍ക്ക വ്യാപനം: മരണാനന്തര- വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത എല്ലാവരും ബന്ധപ്പെടണം തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് സമ്പര്‍ക്ക വ്യാപനത്തിന് കാരണമായ മരണാനന്തര ചടങ്ങിലും വിവാഹ ചടങ്ങിലും പങ്കെടുത്ത എല്ലാവരും നിര്‍ബന്ധമായും ബന്ധപ്പെട്ട പ്രാഥമികാരോഗ്യ കേന്ദങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. രണ്ട് ചടങ്ങുകളിലും പങ്കെടുത്ത എല്ലാവരെയും അടിയന്തര പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും ആരും റിപ്പോര്‍ട്ട് ചെയ്യാതിരിക്കരുതെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.

Read More

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാം; പക്ഷേ മക്കൾക്ക് സ്ഥാനം നൽകണമെന്ന് യെദ്യൂരപ്പ

  മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാൻ കേന്ദ്ര നേതൃത്വത്തിന് മുന്നിൽ ഉപാധികൾ വെച്ച് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. പ്രധാനമന്ത്രി ആവശ്യപ്പെട്ടാൽ രാജിവെക്കും. പക്ഷേ തന്റെ രണ്ട് മക്കൾക്കും ഉചിതമായ സ്ഥാനം നൽകണമെന്ന് യെദ്യൂരപ്പ ആവശ്യപ്പെടുന്നു. ഇന്നലെ യെദ്യൂരപ്പയും മക്കളായ വിജയേന്ദ്ര, രാഘവേന്ദ്ര എന്നിവർ ഡൽഹിയിൽ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ജെ പി നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയാണ് ലക്ഷ്യം. നഡ്ഡയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യെദ്യൂരപ്പ ഉപാധികൾ വെച്ചത്. രണ്ട് മക്കൾക്കും സർക്കാരിലും പാർട്ടിയിലും ഉചിതമായ…

Read More

വിരമിച്ച അധ്യാപക ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വിരമിച്ച അധ്യാപക ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനു സമീപത്തെ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇരുവരേയും കണ്ടെത്തിയത്. മേപ്പയൂര്‍ പട്ടോന കണ്ടി പ്രശാന്തിയില്‍ കെകെ ബാലകൃഷ്ണന്‍ (72), ഭാര്യ കുഞ്ഞിമാത (67) എന്നിവരാണ് മരിച്ചത്. ചിങ്ങപുരം സികെജി ഹൈസ്‌കൂളിലെ അധ്യാപകനായിരുന്നു ബാലകൃഷ്ണന്‍. ഇരിങ്ങത്ത് യുപി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപികയാണ് കുഞ്ഞിമാത.മേപ്പയൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലിസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു…

Read More

സ്ത്രീക്കും പുരുഷനും ലിവിംഗ് ടുഗദർ ആവാം : മദ്യപിക്കാൻ ലൈസൻസ് വേണ്ട : ഇസ്ലാമിക നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി യു.എ.ഇ

രാജ്യത്തെ ഇസ്ലാമിക വ്യക്തിഗത നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി യുഎഇ. മദ്യപാനം, അനന്തരാവകാശം, വിവാഹം, വിവാഹമോചനം, ലിവിംഗ് ടുഗദർ തുടങ്ങി നിരവധി നിയമങ്ങളിൽ യുഎഇ മാറ്റം കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. ഏറെക്കാലമായി തുടർന്നു വന്നിരുന്ന നിയമങ്ങളാണ് ഭരണകൂടം പൊളിച്ചെഴുതാൻ ഒരുങ്ങുന്നത്. ലിവിംഗ് ടുഗദറിനുള്ള അനുമതിയാണ് പുതിയ നിയമങ്ങളിൽ ശ്രദ്ധേയം. അവിവാഹിതരായ സ്ത്രീ പുരുഷന്മാർ ഒരുമിച്ച് കഴിയുന്നത് നിലവിൽ നിയമവിരുദ്ധമാണ്. ഇനി മദ്യപിക്കാൻ ലൈസൻസ് ആവശ്യമില്ല. അതേസമയം, മദ്യപാനം സ്വകാര്യമായിട്ടോ ലൈസൻസുള്ള ഇടങ്ങളിലോ ആകണം. 21 വയസ് തികഞ്ഞവർക്ക് മദ്യപിക്കാം. അതും…

Read More

വെഞ്ഞാറമൂട്ടിൽ ആത്മഹത്യ ചെയ്ത ശ്രീജയുടെ മൂത്തമകളും മരിച്ചു

മക്കൾക്ക് വിഷം നൽകി തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ആത്മഹത്യ ചെയ്ത ശ്രീജയുടെ മൂത്തമകളും മരിച്ചു. ഒമ്പത് വയസുകാരി ജ്യോതികയാണ് മരിച്ചത്. ശ്രീജയുടെ മറ്റു രണ്ട് മക്കൾ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെഞ്ഞാറമൂട്ടിലെ ഒരു ടെക്സ്സ്റ്റയിൽസ് ജീവനക്കാരിയായിരുന്നു ശ്രീജ. ഭർത്താവു ബിജു പൂനയിൽ ജോലി ചെയ്യുകയാണ്.

Read More

ലക്ഷദ്വീപിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലമാറ്റം ഹൈക്കോടതി തടഞ്ഞു

  ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലമാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തു. സ്ഥലംമാറ്റ ഉത്തരവിനെ തുടർന്ന് കോടതിയുടെ നടപടികൽ സ്തംഭിച്ചെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ മറുപടി നൽകണമെന്നും ഹൈക്കോടതി പറഞ്ഞു. കോടതി ചുമതലകളിൽ നിന്ന് നീക്കി സർക്കാർ ജോലികളിൽ നിയോഗിച്ചതാണ് ഹൈക്കോടതി തടഞ്ഞത്. ബിജെപി നേതാവായ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഡ പട്ടേലിന്റെ ജനവിരുദ്ധ ഭരണപരിഷ്‌കാരത്തിനെതിരെ ലക്ഷദ്വീപിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഹൈക്കോടതിയുടെ നടപടിയും.

Read More

കൂടുതൽ ഇടപെടലുകൾ നടത്തി സ്ഥിതി വഷളാക്കരുത്; ചൈനക്ക് മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

നിയന്ത്രണ രേഖയിലെ തൽസ്ഥിതി മാറ്റാൻ ഏകപക്ഷീയമായി ശ്രമിക്കരുതെന്ന് ചൈനയ്ക്ക് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ വെയ് ഫെൻഗെയോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവിലെ പ്രശ്നം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാൻ ചൈന തയാറാകണമെന്ന് രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. മോസ്‌കോയിൽ വെള്ളിയാഴ്ചയാണ് രാജ്നാഥ് സിംഗും വെയ് ഫെൻഗെയും കൂടിക്കാഴ്ച നടത്തിയത്. കൂടുതൽ ഇടപെടലുകൾ നടത്തി പ്രശ്നം വഷളാക്കരുത്. കടന്നു കയറാനുള്ള ചൈനയുടെ നീക്കം ഉഭയകക്ഷി കരാറുകൾക്ക് വിരുദ്ധമാണ്. അതിർത്തിയിൽ ഇന്ത്യൻ സേന…

Read More