ലോകത്തെ കീഴടക്കി ഒമിക്രോൺ; അമേരിക്കയിലെ രോഗികളിലധികവും യുവജനങ്ങളും കുട്ടികളുമെന്ന് റിപ്പോർട്ട്

  അമേരിക്ക: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത് യുവജനങ്ങളിലും കുട്ടികളിലും. അമേരിക്കയിലെ ലോസ് ഏഞ്ചൽസ് ഡിസംബർ 22 നും 28 നും ഇടയിൽ രേഖപ്പെടുത്തിയ കേസുകളിൽ 70 ശതമാനത്തിലേറെയും 18-49 പ്രായത്തിലുള്ളവരാണ്. 18-29 പ്രായത്തിലുള്ളവരുടെ അണുബാധ നിരക്ക് ഒരു മാസം മുമ്പുള്ളതിനേക്കാൾ എട്ട് മടങ്ങ് കൂടുതലാണെന്നും ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ കാണിക്കുന്നു. 30-49 പ്രായപരിധിയിലുള്ളവരിൽ കൊവി‌ഡ് കേസുകളുടെ എണ്ണം കഴിഞ്ഞ മാസത്തെ കണക്കുകളേക്കാൾ ആറിരട്ടി വർദ്ധിച്ചിട്ടുണ്ട്.കാലിഫോർണിയയിൽ, 5-11 പ്രായത്തിലുള്ള…

Read More

പോലീസിനെ വെല്ലുവിളിച്ച് മുങ്ങിയ ഗുണ്ട പല്ലൻ ഷൈജു പിടിയിൽ

  കുപ്രസിദ്ധ ഗുണ്ട പല്ലൻ ഷൈജു പിടിയിൽ. കാപ്പ നിയമം ചുമത്തി തൃശ്ശൂർ ജില്ലയിൽ നിന്നും ഇയാളെ പുറത്താക്കിയിരുന്നു. പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ പോലീസിനെ ഭീഷണിപ്പെടുത്തിയ ശേഷം മുങ്ങുകയായിരുന്നു. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ഷൈജുവിനെ പിടികൂടിയത്. ഒട്ടേറെ കൊലപാതക, ഹൈവേ കവർച്ചാ കേസുകളിലെ പ്രതിയാണ് ഇയാൾ. കോടാലി ശ്രീധരന്റെ കൂട്ടാളിയായിരുന്നു. പോലീസിനെ വെല്ലുവിളിച്ച സംഭവത്തിൽ ഷൈജുവിനായി വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ഇയാൾ വയനാട്ടിലേക്ക് കടന്നത്.

Read More

പ്രിയങ്കാ ഗാന്ധി അറസ്റ്റില്‍; ലഖിംപൂര്‍ഖേരിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു: പോലീസ് എഫ്‌ഐആര്‍

  സീതാപൂരില്‍ തടവിലായിരുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റുചെയ്തു. ലഖിംപൂര്‍ഖേരിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് യുപി പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. പ്രിയങ്കാ ഗാന്ധിക്കൊപ്പം യുപിയിലെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു, ദേശീയ സെക്രട്ടറി ധീരജ് ഗുര്‍ജാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് എന്നിവരുള്‍പ്പെടെ 11 പേരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ലഖിംപൂര്‍ഖേരിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്. രാഷ്ട്രീയ നേതാക്കളെ ലഖിംപൂരിലേക്ക് ഒരുകാരണവശാലും കടത്തിവിടില്ലെന്നുറപ്പിച്ചാണ് യുപി പൊലീസിന്റെ…

Read More

32 വർഷങ്ങൾക്ക് ശേഷം കായിക മാമാങ്കം ഓസീസ് മണ്ണിലേക്ക്; 2032 ഒളിമ്പിക്‌സ് ബ്രിസ്‌ബേനിൽ

2032 ഒളിമ്പിക്സ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ നടക്കും. 32 വർഷങ്ങൾക്കു ശേഷമാണ് ഒളിമ്പിക്സ് വീണ്ടും ഓസ്ട്രേലിയയിൽ എത്തുന്നത്. ബ്രിസ്ബേനിൽ തന്നെയാണ് ഒളിമ്പിക്സും പാരാലിമ്പിക്സും നടക്കുക. ടോക്കിയോയിൽ വച്ച് എതിരില്ലാതെയാണ് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി ബ്രിസ്ബേനെ തെരഞ്ഞെടുത്തത്. 2000ത്തിൽ ഓസ്ട്രേലിയയിലെ സിഡ്നിയിലായിരുന്നു ഒളിമ്പിക്‌സ് നടന്നത്. 1956ൽ മെൽബണും ഒളിമ്പിക്സിന് വേദിയായിട്ടുണ്ട്.

Read More

പ്രഭാത വാർത്തകൾ

  🔳ഹൈക്കോടതി വിലക്കി, സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ വെട്ടിച്ചുരുക്കി. അമ്പതു പേരില്‍ കൂടുതലുള്ള എല്ലാ പൊതുയോഗങ്ങളും ഹൈക്കോടതി വിലക്കി. ഇടക്കാല ഉത്തരവിലൂടെയുള്ള വിലക്ക് ഒരാഴ്ചത്തേക്കാണ്. സിപിഎം കാസര്‍കോട്ട് ജില്ലാ സമ്മേളനം ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചു. തൃശൂരിലെ സമ്മേളനം ഇന്നുച്ചയോടെ അവസാനിപ്പിക്കും. ഞായറാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ ഇന്നു വൈകീട്ട് സമ്മേളനം അവസാനിപ്പിക്കാനിരുന്നതാണ്. കാസര്‍കോട് കളക്ടര്‍ നേരത്തെ വിലക്കേര്‍പ്പെടുത്തിയെങ്കിലും പിന്നീട് ഉത്തരവ് പിന്‍വലിച്ചത് വിവാദമായിരുന്നു. 🔳സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കിയെന്ന്…

Read More

ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രയിലെത്തും; നാളെ ഒഡീഷയില്‍: സംസ്ഥാനങ്ങള്‍ കനത്ത ജാഗ്രതയില്‍

ന്യൂഡല്‍ഹി: ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച ഒഡീഷയിലെ പുരിയിലാകും ജവാദ് പൂര്‍ണമായും തീരം തൊടുക. ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍, ആന്ധ്രാപ്രദേശിലെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വടക്ക് തീരദേശ ജില്ലകളായ ശ്രീകാകുളം, വിശാഖപട്ടണം, വൈശ്യനഗരം ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങളെ ഈ മൂന്ന് ജില്ലകളിലും വിന്യസിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെ തീരദേശ ജില്ലകളായ കന്യാകുമാരി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ ഇന്ന് ശക്തമായ മഴ…

Read More

മുംബൈയുടെ വിജയത്തിന് പിന്നില്‍ ഹിറ്റ്മാന്‍ മാത്രമല്ല, 4 കാരണം, ആ രണ്ട് പേരും

മുംബൈ: ഐപിഎല്ലിലെ കംപ്ലീറ്റ് ഗെയിമില്‍ മുംബൈ ഇന്ത്യന്‍സ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ മുംബൈയുടെ ആ ഗെയിമിന് പ്രധാനമായും എല്ലാവരും രോഹിത് ശര്‍മയാണ് കാരണം എന്ന് ഉറപ്പിക്കുന്നു. പക്ഷേ രോഹിത് നിര്‍ണായകമായി നടത്തിയ ഇടപെടലുകള്‍ അടക്കം മറ്റ് ചില കാരണങ്ങളും മുംബൈയെ ജയത്തിലേക്ക് നയിച്ചിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ചെന്നൈക്കെതിരെ ഇതൊന്നും കളത്തില്‍ കണ്ടിരുന്നില്ല. ചാമ്പ്യന്‍ ടീമില്‍ നിന്ന് കാണുന്ന ചില കാര്യങ്ങളാണ് മുംബൈയില്‍ നിന്ന് കണ്ടത്.   ഞെട്ടിച്ച ഫീല്‍ഡിംഗ് മുംബൈയുടെ ഫീല്‍ഡിംഗ് ഇതുവരെ ഐപിഎല്ലിലെ തന്നെ ബെസ്റ്റ്…

Read More

പ്രതികള്‍ക്കായി ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ശിവശങ്കര്‍ പറഞ്ഞിട്ടെന്ന് കീഴ് ജീവനക്കാരന്‍; കുരുക്ക് മുറുകുന്നു

സെക്രട്ടേറിയറ്റിന് സമീപം പ്രതികള്‍ ഗൂഢാലോചന നടത്തിയ ഫ്‌ളാറ്റ് ബുക്ക് ചെയ്ത സംഭവത്തില്‍ മുന്‍ ഐ ടി സെക്രട്ടറി ശിവശങ്കറിനെതിരെ തെളിവുകള്‍. തന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞാണ് ശിവശങ്കര്‍ തന്നെ കൊണ്ട് ഫ്‌ളാറ്റ് ബുക്ക് ചെയ്യിപ്പിച്ചതെന്ന് അരുണ്‍ എന്ന സര്‍ക്കാര്‍ ജീവനക്കാരന്‍ മൊഴി നല്‍കി. കസ്റ്റംസ് ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത് Kerala Top News പ്രതികള്‍ക്കായി ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ശിവശങ്കര്‍ പറഞ്ഞിട്ടെന്ന് കീഴ് ജീവനക്കാരന്‍; കുരുക്ക് മുറുകുന്നു 15th July 2020 MJ News…

Read More

ഭരണഘടന സംബന്ധിച്ച മുന്‍ നിലപാടില്‍ ആര്‍എസ്എസിന് മാറ്റമുണ്ടായി; രാഹുലിന്റെ പരാമര്‍ശം തള്ളി ശശി തരൂര്‍

ഭരണഘടനയ്ക്ക് പകരം ആര്‍എസ്എസ് മനുസ്മൃതി ആഗ്രഹിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി ഡോ.ശശി തരൂര്‍ എംപി. ഭരണഘടന സംബന്ധിച്ച മുന്‍ നിലപാടില്‍ നിന്നും ആര്‍എസ്എസിന് മാറ്റം ഉണ്ടായെന്നാണ് താന്‍ കരുതുന്നതെന്നും തരൂര്‍ പറഞ്ഞു. മോദി സ്തുതി വിവാദത്തിന് പിന്നാലെയാണ് ഭരണഘടന വിഷയത്തിലും തരൂര്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. ശശി തരൂരിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഈ പരാമര്‍ശത്തെ തള്ളിയാണ് തരൂര്‍ വീണ്ടും പാര്‍ട്ടിയെ വെട്ടിലാക്കിയത്. ഭരണഘടനയോടുള്ള…

Read More

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി

  ചെന്നൈ: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ പ്രമേയം പാസാക്കി. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. ശബ്ദ വോട്ടോടെയാണ് പ്രമേയം പാസാക്കിയത്. തമിഴ്‌നാടിന് മുമ്പേ ഏഴ് സംസ്ഥാനങ്ങള്‍ പ്രമേയം പാസാക്കിയരുന്നു. പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഡല്‍ഹി, കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് നേരത്തേ നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. അധികാരത്തിലെത്തും മുമ്പ് തന്നെ ഡി എം കെ കാര്‍ഷിക നിയമങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും അന്ന് കേന്ദ്ര സര്‍ക്കാറിനോട്…

Read More