ബാലഭാസ്‌കറിന്റെ മരണം; കേസ് സിബിഐ ഏറ്റെടുത്തു

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തു. കേരള പോലീസിൽനിന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. ബാലഭാസ്കറിന്റെ അപകട മരണത്തിൽ അദ്ദേഹത്തിന്റെ പിതാവ് ഉൾപ്പെടെയുള്ളവർ സംശയം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിൽനിന്ന് സിബിഐക്കു വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. വാഹനം അപകടത്തിൽ പെട്ടതിൽ ദുരൂഹത ഇല്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തൽ. കേരള സർക്കാർ കഴിഞ്ഞ വർഷം ഡിസംബറിൽ കേസ് സിബിഐക്ക് കൈമാറാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇപ്പോൾ കേസ് ഏറ്റെടുത്തിരിക്കുന്നത്.

Read More

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് ആരംഭിക്കും; ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും

യുഡിഎഫിന്റെ ഐശ്വര്യ കേരളയാത്രക്ക് ഇന്ന് കാസർകോട് നിന്ന് തുടക്കമാകും. സംശുദ്ധം, സദ്ഭരണം എന്ന മുദ്രവാക്യമുയർത്തിയാണ് യാത്ര. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മുല്ലപ്പള്ളി രാമചന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, എംഎം ഹസൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യാത്ര സംഘടിപ്പിക്കുന്നത്. പ്രവർത്തകരെയും നേതാക്കളെയും തെരഞ്ഞെടുപ്പിന് സജ്ജമാക്കുക, സർക്കാരിനെതിരായ പ്രചാരണം സംസ്ഥാനത്തുടനീളം സജീവമാക്കുക, സ്ഥാനാർഥി…

Read More

ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കും; തടവും പിഴ ശിക്ഷയും ഒഴിവാക്കാൻ നിയമഭേദഗതി

രാജ്യത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം കുറ്റകരമാക്കുന്നത് കേന്ദ്രസർക്കാർ ഒഴിവാക്കുന്നു. ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കാനും പിഴയും തടവുശിക്ഷയും ഒഴിവാക്കാനുമാണ് തീരുമാനം. ഇതിനായി നാർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് നിയമം ഭേദഗതി ചെയ്യും. അതേസമയം ലഹരിക്കടത്ത് ക്രിമിനൽ കുറ്റമായി തുടരും ചെറിയ തോതിൽ മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരമല്ലാതാകും. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക ക്ഷേമ മന്ത്രാലയം ആഭ്യന്തര മന്ത്രാലയം തുടങ്ങിയ മന്ത്രാലയങ്ങൾ സമവായത്തിലെത്തിയിട്ടുണ്ട്. നിയമത്തിന്റെ 27ാം വകുപ്പിൽ ഭേദഗതി കൊണ്ടുവരാനാണ് നീക്കം ഈ…

Read More

സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 160 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,640 രൂപയായി. ഗ്രാമിന് 20 കുറഞ്ഞ് 4455 രൂപയിലെത്തി ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1837 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,857 രൂപയിലെത്തി.

Read More

ജില്ലയില്‍ 249 പേര്‍ക്ക് കൂടി കോവിഡ്:773 പേര്‍ക്ക് രോഗമുക്തി:ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.88

വയനാട് ജില്ലയില്‍ ഇന്ന് 249 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 773 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.88 ആണ്. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.* ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 57824 ആയി. 53355 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4023 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2490 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍…

Read More

ഇന്ധനവില ഇന്നും വർധിപ്പിച്ചു, പെട്രോൾ വില 101ലേക്ക്

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിപ്പിച്ചത്. ഈ മാസം മാത്രം 17ാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത് തിരുവനന്തപുരത്ത് പെട്രോൾ വില 100.80 രൂപയായി. ഡീസലിന് 95.75 രൂപയുമായി. ആറ് മാസത്തിനിടെ 58 തവണയാണ് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത്.

Read More

ബി.ജെ.പിയുമായി സീറ്റ് വിഭജനം നടത്താൻ തയ്യാര്‍; പുതിയ പാര്‍ട്ടിയുമായി അമരീന്ദര്‍ സിങ്

കോണ്‍ഗ്രസ് വിട്ട മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. പാർട്ടിയുടെ പേരും ചിഹ്നവും ഉടൻ പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സിങ് പറഞ്ഞു. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്നും ബി.ജെ.പിയുമായി സീറ്റ് വിഭജനം നടത്താൻ തയ്യാറാണെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കി.എന്നാല്‍ ഇതുവരെ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ് വിട്ട അമരീന്ദർ സിങ്ങ് പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാൽ തിയതിയോ പാർട്ടിയുടെ പേരോ വ്യക്തമാക്കിയിരുന്നില്ല. ഡൽഹിയിൽ…

Read More

ലക്ഷണമില്ലാത്തവരെയും നേരിയ ലക്ഷണങ്ങളുള്ളവരെയും വീടുകളിൽ തന്നെ ക്വാറന്റൈൻ ചെയ്യും; പ്രയാസുള്ളവർക്ക് പ്രത്യേക കെയർ സെന്ററുകൾ

കൊവിഡ് ബാധിതരിൽ രോഗലക്ഷണം ഇല്ലാത്തവരെയും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവരെയും വീടുകളിൽ തന്നെ ക്വാറന്റൈൻ ചെയ്യാൻ ആവശ്യമായ നിർദേശം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ പ്രയാസമുള്ളവർക്ക് തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക കെയർ സെന്ററുകൾ സജ്ജമാക്കും. രോഗബാധിതനാകുന്ന വ്യക്തിയുടെ വീടുകളിലെ മറ്റ് അംഗങ്ങളും രോഗിയുമായി സമ്പർക്കത്തിൽപ്പെട്ടവരാകും. അവർക്ക് ആവശ്യമായ മരുന്നും ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തേണ്ടത് വാർഡ് ഹെൽത്ത് സമിതിയുടെ ഉത്തരവാദിത്വമാണ്. അതിനാൽ രോഗികളാകുന്ന എല്ലാവരും അവരുടെ വാർഡ് ഹെൽത്ത് സമിതികളുടെ ചെയർപേഴ്‌സണായ വാർഡ്…

Read More

വയനാട് ജില്ലാ പഞ്ചായത്ത് ;സ്ഥിരം സമിതി അധ്യക്ഷന്‍മാരായി

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് എസ്.ബിന്ദുവാണ് (മേപ്പാടി ഡിവിഷന്‍) ധനകാര്യ സ്ഥിരം സമിതി അധ്യക്ഷ. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായി ഉഷാ തമ്പിയേയും (പുല്‍പ്പള്ളി ഡിവിഷന്‍) പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയായി ബീന ജോസിനേയും (മുളളന്‍കൊല്ലി ഡിവിഷന്‍) തിരഞ്ഞെടുത്തു. പടിഞ്ഞാറത്തറ ഡിവിഷന്‍ അംഗം എം.മുഹമ്മദ് ബഷീറാണ് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍. ജുനൈദ് കൈപ്പാണി (വെളളമുണ്ട ഡിവിഷന്‍) ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനാണ്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ്…

Read More

സർക്കാരിന്റെ ഈസ്റ്റർ-വിഷു കിറ്റ് വിതരണം ഇന്ന് മുതൽ; സ്‌പെഷ്യൽ അരി വിതരണവും ആരംഭിക്കും

സർക്കാരിന്റെ ഈസ്റ്റർ-വിഷു കിറ്റ് വിതരണം ഇന്ന് മുതൽ നടക്കും. റേഷൻ കടകൾ വഴി കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. മുൻഗണനേതര വിഭാഗങ്ങൾക്കുള്ള സ്‌പെഷ്യൽ അരി വിതരണവും ഇന്ന് തുടങ്ങും രമേശ് ചെന്നിത്തലയുടെ ഇടപെടലിൽ അരി വിതരണം മുടക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. മുൻഗണനേതര വിഭാഗക്കാർക്ക് 10 കിലോ അരി പതിനഞ്ച് രൂപ തോതിൽ നൽകാനാണ് തീരുമാനം.

Read More