റോഡുകളിൽ കുഴിയെടുത്തും മണ്ണിട്ടും തടയും: കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക

കേരളത്തിൽ നിന്നെത്തുന്നവർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക. അടിയന്തര സർവീസുകൾ മാത്രമേ പ്രവേശിപ്പിക്കൂവെന്ന് കർണാടക അധികൃതർ അറിയിച്ചു. ഇടറോഡുകളിൽ മുമ്പ് ചെയ്ത പോലെ മണ്ണിട്ടും കുഴിയെടുത്തും വാഹനങ്ങളെയും ആളുകളെയും തടയാനാണ് നീക്കം സുള്ള്യ, പുത്തൂർ അതിർത്തിയിൽ കുഴിയെടുത്ത് ഗതാഗതം തടയും. അതിർത്തികളിൽ പരിശോധന ശക്തമാക്കും. അതിർത്തി ജില്ലകളിൽ ശനിയും ഞായറും പൂർണ കർഫ്യൂ പ്രഖ്യാപിച്ചു. ബംഗളൂരുവിൽ രാത്രി 10 മണി മുതൽ 6 മണി വരെയും കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

പാർട്ടി നേടിയത് മികച്ച വിജയം; ചെണ്ട തുടർന്നും ചിഹ്നമാക്കിയാലോ എന്നാണ് ആലോചനയെന്ന് ജോസഫ്

തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി മികച്ച വിജയം നേടിയതായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പി ജെ ജോസഫ്. ഇടുക്കി ജില്ലയിൽ പാർട്ടി നല്ല മുന്നേറ്റം കാഴ്ചവെച്ചു. ജില്ലാ പഞ്ചായത്തിൽ അഞ്ചിടത്ത് മത്സരിച്ചതിൽ നാലിടത്തും ജയിച്ചു തൊടുപുഴ, കട്ടപ്പന നഗരസഭകൾ നിലനിർത്താനും സാധിച്ചു. മത്സരിക്കുന്ന സീറ്റുകളിൽ ചിലർ മനപ്പൂർവം പ്രശ്്‌നങ്ങളുണ്ടാക്കിയതാണ് തിരിച്ചടിക്ക് കാരണമായത്. അതുകൊണ്ടാണ് ചിലയിടത്ത് തോറ്റത്. ഇടുക്കിയിൽ മാത്രം ചെണ്ട ചിഹ്നത്തിൽ മത്സരിച്ച 87 പേർ ജയിച്ചു. രണ്ടില ചിഹ്നത്തിൽ മത്സരിച്ച 44 പേർ മാത്രമാണ്…

Read More

കൊവിഡ് വ്യാപനം: കേരളത്തിലൂടെ കടന്നുപോകുന്ന നാല് ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ

  കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലൂടെ സർവീസ് നടത്തുന്ന നാല് ട്രെയിനുകൾ റദ്ദാക്കി. ജനുവരി 22 മുതൽ 27 വരെയാണ് നാല് ട്രെയിനുകളുടെ സർവീസ് പൂർണമായി റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകൾ നാഗർകോവിൽ-കോട്ടയം എക്‌സ്പ്രസ്(16366) കൊല്ലം-തിരുവനന്തപുരം അൺ റിസർവേഡ് എക്‌സ്പ്രസ്(06425) കോട്ടയം-കൊല്ലം അൺ റിസർവ്ഡ് എക്‌സ്പ്രസ്(06431) തിരുവനന്തപുരം-നാഗർകോവിൽ അൺ റിസർവ്ഡ് എക്‌സ്പ്രസ്(06435)

Read More

വയനാട് ‍ജില്ലയിൽ ഇന്ന് 264 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (28.05.21) 264 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 2444 പേര്‍ രോഗമുക്തി നേടി. *ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.23 ആണ്. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 251 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ*. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 57331 ആയി. 52286 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4573 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3012 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

വയനാട്ടിലെ പുതിയ കണ്ടെന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 (പാലമംഗലം), 16 (കുട്ടമംഗലം), 17 (അമ്പുകുത്തി) എന്നീ പ്രദേശങ്ങളെ കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. വെളളമുണ്ട ഗ്രാമപഞ്ചായത്ത് വാര്‍ഡ് -9 , പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് – 9 എന്നീ പ്രദേശങ്ങളെ കണ്ടെന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നൊഴിവാക്കി.

Read More

കിറ്റക്‌സ് തൊഴിലാളികളുടെ ആക്രമണം: പരുക്കേറ്റ ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് പോലീസ് വഹിക്കും

  കിഴക്കമ്പലത്ത് സാബു ജേക്കബിന്റൈ കിറ്റക്‌സ് തൊഴിലാളികളുടെ ആക്രമണത്തിൽ പരുക്കേറ്റ പോലീസുകാരുടെ ചികിത്സാ ചെലവ് പോലീസ് വകുപ്പ് വഹിക്കും. അതിക്രമത്തിന് ഇരയായ പോലീസ് ഉദ്യോഗസ്ഥർ ചികിത്സക്കായി ഇതിനോടകം മുടക്കിയ പണം തിരികെ നൽകും. ചികിത്സ തുടരുന്നവർക്ക് ആവശ്യമായ പണം നൽകാനും തീരുമാനമായായി ഡിജിപി അനിൽകാന്ത് അറിയിച്ചു. പോലീസുകാർക്ക് സർക്കാർ ഇതുവരെ ചികിത്സാ സഹായം നൽകിയിട്ടില്ലെന്ന് കേരളാ പോലീസ് അസോസിയേഷൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇന്നലെ ഡിസ്ചാർജ് ചെയ്തപ്പോഴും പോലീസുകാർ സ്വന്തം പണം ഉപയോഗിക്കേണ്ടി വന്നു. ഇതിന് പിന്നാലെയാണ്…

Read More

അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും; പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെടും

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് ഇയാളെ ഹാജരാക്കുക. കേസിൽ നേരത്തെ അറസ്റ്റിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അർജുൻ ആയങ്കിയെയും അറസ്റ്റ് ചെയ്തത് വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം അർജുൻ ആയങ്കിക്ക് കൈമാറാൻ എത്തിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ മുഹമ്മദ് ഷഫീഖ് മൊഴി നൽകിയിരുന്നു. ഫോൺ രേഖകകൾ അടക്കമുള്ള തെളിവുകൾ ശേഖരിച്ച ശേഷമാണ് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ ശേഷം…

Read More

സ്പീക്കറെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരും ക്വാറന്റൈനില്‍; ഡോളര്‍ കടത്ത് കേസ് അന്വേഷണം വഴിമുട്ടി

  വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലെ അന്വേഷണം വഴിമുട്ടി നിലയില്‍. സ്പീക്കര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്പീക്കറെ ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരും ക്വാറന്റൈനില്‍ പോകേണ്ട സ്ഥിതിയാണ്. സ്പീക്കറുടെ മൊഴി വിലയിരുത്തിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇതുടനെ നടക്കില്ല. സ്പീക്കറെ തുടര്‍ന്ന് ചോദ്യം ചെയ്യണമെങ്കില്‍ ഇനി കൊവിഡ് ഭേദമായതിന് ശേഷമേ നടക്കൂ. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡിയും സ്പീക്കറെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതും ഇനി…

Read More

തിരുവനന്തപുരത്തെ തീരദേശ മേഖലകളിൽ കൂടുതൽ ഇളവുകൾ

രോഗം കുറയുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ തീരദേശ മേഖലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ കടകൾക്കും രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെ പ്രവർത്തിക്കാം. ആലുവയിൽ രോഗവ്യാപനം കുറഞ്ഞുവരികയാണ്. എന്നാൽ പശ്ചിമ കൊച്ചിയിലും ചെല്ലാനത്തും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് വയനാട് ഉരുൾപ്പൊട്ടലുണ്ടായ മേപ്പാടി മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം നടത്തിയവരിൽ കൊവിഡ് സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനം നടത്തിയവരോട് ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകി. കൊവിഡ് പ്രതിരോധത്തിനുള്ള നൂതന മാർഗങ്ങൾ ജില്ലാ പോലീസ് മേധാവിമാരുടെ…

Read More

കൊവിഡ് വാക്‌സിൻ രാജ്യത്തിന്റെ ഓരോ കോണിലും എത്തിക്കാനായെന്ന് പ്രധാനമന്ത്രി

കൊവിഡ് വാക്‌സിൻ രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസിയിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുമായി ഓൺലൈനിൽ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്. തദ്ദേശീയമായി വാക്‌സിൻ നിർമിക്കാനുള്ള കഴിവ് ഇന്ത്യ കൈവരിച്ചു. വാക്‌സിൻ രാജ്യത്തിന്റെ ഓരോ കോണിലും എത്തിക്കാൻ സാധിച്ചതായും മോദി പറഞ്ഞു.

Read More