കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന ഉപയോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്‌ഇബി

കൊച്ചി: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന ഉപയോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്‌ഇബി. എസ്‌എംഎസ് വഴി കെഎസ്‌ഇബി അയയ്ക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താവിന്റെ വിവരങ്ങളടങ്ങിയ പേജില്‍ എത്തും. ഇവിടെ റീഡിങ് രേഖപ്പെടുത്തേണ്ട കോളങ്ങളും മറ്റ് വിവരങ്ങള്‍ക്കായുള്ള സ്ഥലവും കാണാം. ഇന്നുമുതലാണ് ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയുക. ഇതിനായി‍ പ്രത്യേക ആപ് ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല. ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജിലെത്തിയാല്‍ തൊട്ടുമുന്‍പത്തെ റീഡിങ് സ്ക്രീനില്‍ കാണാനാകും. ഇതിന‌ടുത്തുള്ള കോളത്തിലാണ് മീറ്ററിലെ നിലവിലെ റീഡിങ് രേഖപ്പെടുത്തേണ്ടത്. മീറ്റര്‍ ഫോട്ടോ…

Read More

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം: മൂന്ന് പേർ കസ്റ്റഡിയിൽ

  പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ് ഡി പി ഐ പ്രവർത്തകരായ പാലക്കാട് സ്വദേശി സുബൈർ, നെന്മാറ സ്വദേശികളായ സലാം, ഇസഹാക്ക് എന്നിവരാണ് പിടിയിലായത്. മുണ്ടക്കയത്തെ ബേക്കർ തൊഴിലാളിയാണ് സുബൈർ. ഇയാളുടെ മുറിയിൽ നിന്നാണ് മറ്റുള്ളവരെ പിടികൂടിയത്. കേസിൽ ഇവർക്കുള്ള പങ്കിനെ കുറിച്ച് അന്വേഷിച്ച് വരികയാണ്. ഇവരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. നിരവധി എസ് ഡി പി ഐ പ്രവർത്തകരുടെ മൊബൈൽ ഫോൺ രേഖകൾ പരിശോധിക്കുകയും മൊഴിയെടുക്കുകയും…

Read More

ന്യൂനപക്ഷ സ്‌കോളർഷിപ്പ്: മുസ്ലിം ലീഗ് വിഷയത്തെ മറ്റൊരു രീതിയിൽ തിരിച്ചുവിടുന്നുവെന്ന് വിജയരാഘവൻ

  ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ പ്രതികരണവുമായി സിപിഎം. ജനസംഖ്യാടിസ്ഥാനത്തിൽ സ്‌കോളർഷിപ്പ് വിതരണം ചെയ്യാനുള്ള തീരുമാനം സർക്കാർ സർവകക്ഷി യോഗം വിളിച്ച് ആശയവിനിമയം നടത്തി എടുത്തതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. യുഡിഎഫിനകത്ത് മുസ്ലിം ലീഗാണ് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചു കാണുന്നത് വിഷയത്തെ മറ്റൊരു തരത്തിൽ തിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടാക്കുന്ന ചില പ്രസ്താവനകളാണ് കാണുന്നത്. സർക്കാർ എടുത്ത തീരുമാനത്തിന് പിന്തുണ നൽകുകയാണ് വേണ്ടത്. ഒരാളുടെ ആനുകൂല്യവും നഷട്‌പ്പെടുന്നില്ല. എത്ര സ്‌കോളർഷിപ്പുകളാണോ കൊടുത്തു വരുന്നത്,…

Read More

ഷംനയെ ഭീഷണിപ്പെടുത്തിയ സംഘം തന്നെ ഹോട്ടലിൽ പൂട്ടിയിട്ടു; സ്വർണക്കടത്തിന് നിർബന്ധിച്ചതായും മോഡൽ

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഘം തന്നെ സ്വർണക്കടത്തിന് നിർബന്ധിച്ചിരുന്നതായി മറ്റൊരു പരാതിക്കാരി. മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന യുവതിയാണ് ഇക്കാര്യം പറഞ്ഞത്. സുഹൃത്ത് വഴി ഷൂട്ടിനാണെന്ന് പറഞ്ഞാണ് അവർ വിളിപ്പിച്ചത്. പാലക്കാട് ഒരു ഹോട്ടൽ മുറിയിൽ എട്ട് ദിവസം പൂട്ടിയിട്ടു. മര്യാദക്ക് ഭക്ഷണം പോലും നൽകിയില്ല. താനടക്കം എട്ട് കുട്ടികളാണ് അവിടെയുണ്ടായിരുന്നത്. തന്നെ സ്വർണക്കടത്തിന് നിർബന്ധിച്ചു. ഇക്കാര്യങ്ങൾ പുറത്തുപറഞ്ഞാൽ വീട്ടുകാരെ കൊലപ്പെടുത്തുമെന്ന് വരെ ഭീഷണിപ്പെടുത്തി മാർച്ചിലാണ് സംഭവമുണ്ടായത്. ഇവിടെ നിന്ന് രക്ഷപ്പെട്ടതിന് ശേഷം പോലീസിൽ പരാതി…

Read More

ബലി പെരുന്നാൾ പ്രമാണിച്ച് ഇന്ന് ഓഫീസിന് അവധിയാകയാൽ പ്രധാന വാർത്തകൾ മാത്രമേ പ്രസിദ്ധീകരിക്കൂ.

ബലി പെരുന്നാൾ പ്രമാണിച്ച് ഇന്ന് ഓഫീസിന് അവധിയാകയാൽ പ്രധാന വാർത്തകൾ മാത്രമേ പ്രസിദ്ധീകരിക്കൂ.   എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും മെട്രോ മലയാളം ദിനപത്രത്തിന്റെ ബലി പെരുന്നാള്‍ ആശംസകള്‍…   🌙عيد مبــــــــــــــــــــارك🌙    

Read More

കൊവിഡ് കണക്കിൽ ഞെട്ടി രാജ്യം, ഒറ്റ ദിവസത്തിനിടെ ലക്ഷത്തിനടുത്ത് കേസുകൾ; കൊവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു

കൊവിഡ് കണക്കുകളിൽ വിറങ്ങലിച്ച് രാജ്യം. കടുത്ത ആശങ്കയുയർത്തി കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 90,632 പേർക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇതോടെ 41 ലക്ഷം പിന്നിട്ടു. 41,13,811 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 1065 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊവിഡ് മരണസംഖ്യ ഇതോടെ 70,626 ആയി ഉയർന്നു. 31,80,865 പേർ രോഗമുക്തി നേടി. 8,62,320 പേരാണ് നിലവിൽ ചികിത്സയിൽ…

Read More

കണ്ണൂർ പടിയൂരിൽ യുവാവ് സഹോദരനെ മദ്യലഹരിയിൽ കുത്തിക്കൊന്നു

  കണ്ണൂർ പടിയൂരിൽ യുവാവ് സഹോദരനെ കുത്തിക്കൊലപ്പെടുത്തി. പാലയോട് കോളനിയിലെ മഹേഷാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഇളയ സഹോദരനായ ബിനുവാണ് കൃത്യം നടത്തിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് മദ്യലഹരിയിലായിരുന്ന ബിനു മഹേഷിനെ മുഖത്ത് കത്തി കൊണ്ട് കുത്തിയത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മഹേഷ് ഇന്നാണ് മരിച്ചത്.

Read More

കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് കുത്തനെ ഉയരുന്നു; 1.59 കോടി കവിഞ്ഞു

ഭീതിയും ആശങ്കയും പരത്തി ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് രോഗബാധിതരുടെ എണ്ണം ഒരുകോടി അമ്പത്തൊമ്പത് ലക്ഷം കവിഞ്ഞു. 641,868 പേരാണ് ഇതുവരെ മരണമടഞ്ഞത്. 97 ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. പുതുതായി 76,000ത്തിലധികം പേര്‍ക്കാണ് യു.എസില്‍ കോവിഡ് ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,248,304 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം ആയിരത്തില്‍ കൂടുതല്‍ പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 148,483 ആയി….

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 36,604 പേർക്ക് കൂടി കൊവിഡ്; 501 പേർ കൂടി മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,604 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 95 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 94,99,414 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 501 പേർ ഇന്നലെ മരിച്ചു. രാജ്യത്താകെയുള്ള കൊവിഡ് മരണം 1,38,122 ആയി ഉയർന്നു. 43,062 പേർ ഇന്നല രോഗമുക്തരായി. 89,32,647 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. 4,28,644 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 10,96,651 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഡിസംബർ ഒന്ന് വരെ 14,24,45,949…

Read More