18നും 45നും ഇടയിൽ പ്രായമുള്ളവര്ക്കും വാക്സിന് സൗജന്യം; ഉത്തരവിറക്കി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കും സൗജന്യ വാക്സിൻ നൽകുന്നതിന് ഉത്തരവായി. കേന്ദ്ര സര്ക്കാരിന്റെ ദേശീയ വാക്സിന് നയത്തിന്റെ മൂന്നാം ഘട്ടത്തില് മെയ് ഒന്നുമുതല് 18നും 45നും ഇടയിലുള്ളവര്ക്ക് വാക്സിന് നല്കുന്നതിന് തീരുമാനിച്ചിരുന്നുവെങ്കിലും സൗജന്യമായിരുന്നില്ല. കഴിഞ്ഞ ദിവസം മുതല് കൊവിന് ആപ്പ് വഴി 18 കഴിഞ്ഞവര്ക്കും വാക്സിന് രജിസ്ട്രേഷന് ആരംഭിച്ചിരുന്നു. പുതിയ ഉത്തരവോടെ സംസ്ഥാനത്ത് എല്ലാ വിഭാഗം ജനങ്ങള്ക്കും കൊവിഡ് വാക്സിന് സൗജന്യമായി ലഭിക്കും. സംസ്ഥാനത്ത് എല്ലാവര്ക്കും കൊവിഡ് വാക്സിന് സൗജന്യമായി നല്കുമെന്ന്…