ചൂരൽമലയിൽ കനത്ത മഴ; പുഴയിൽ നീരൊഴുക്ക് വർധിച്ചു, ഉരുൾപൊട്ടിയതായി സംശയം

വയനാട്ടിലെ ചൂരൽമല മേഖലയിൽ കനത്ത മഴ. പുഴയിൽ നീരൊഴുക്ക് കൂടി. പുതിയ വില്ലേജ് റോഡിൽ വെള്ളം കയറി. ഉരുൾപൊട്ടിയതായി സംശയം. വലിയ അളവിലാണ് മഴ പെയ്യുന്നത്. ഇന്നലെ രാത്രി തൊട്ട് അതിശക്തമായ മഴയാണ് അനുഭപ്പെടുന്നതെന്ന് പ്രദേശവാസി മാനോജ് പറഞ്ഞു. നേരത്തെ ഉരുൾപൊട്ടൽ ഉണ്ടായ ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായതായാണ് നിഗമനമെന്ന് മനോജ് പറയുന്നു. പ്രദേശവാസികൾ ആശങ്കയിലാണെന്നും അധികൃതർ ആരും എത്തിയിട്ടില്ലെന്നും മനോജ് പറഞ്ഞു. ഉരുൾപൊട്ടിയതായി സ്ഥിരീകരിച്ചിട്ടില്ല. റവന്യൂ അധികൃതരും പൊലീസും സ്ഥലത്തേക്ക് പുറപ്പെട്ടു. കൽപ്പറ്റയിൽ നിന്നും ഉദ്യോഗസ്ഥർ ചൂരൽമലയിലേക്ക്…

Read More

അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. പ്ലസ് വണ്‍ മോഡല്‍ പരീക്ഷ നടക്കുന്നതിനാലും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് അധ്യാപകരുടെ സാന്നിധ്യം വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ അനിവാര്യമായി തീര്‍ന്നിരിക്കുന്നതിനാലും അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.  

Read More

ടൂര്‍ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി; മലപ്പുറത്തുനിന്ന് മൂന്നാറിലേക്ക് ആദ്യ യാത്ര

  മൂന്നാർ: കെ.എസ്.ആർ.ടി.സി. ചരിത്രത്തിലാദ്യമായി ടൂർ പാക്കേജ് ആരംഭിക്കുന്നു. ആദ്യഘട്ടമായി മലപ്പുറം ഡിപ്പോയിൽനിന്നു മൂന്നാറിലേക്കാണ് വിനോദസഞ്ചാരികൾക്കു വേണ്ടിയുള്ള പാക്കേജ് ടൂർ. എല്ലാ ശനിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് ഒരുമണിക്ക് മലപ്പുറം ഡിപ്പോയിൽ നിന്നാരംഭിച്ച് രാത്രി 7.30-ന് മൂന്നാറിലെത്തും. രാത്രി ഡിപ്പോയിലെ സ്ലീപ്പർ കോച്ചിൽ ഉറക്കം. ഞായറാഴ്ച കെ.എസ്.ആർ.ടി.സി. സൈറ്റ് സീയിങ് ബസിൽ കറങ്ങി മൂന്നാറിലെ കാഴ്ചകൾ കണ്ടശേഷം വൈകീട്ട് ആറിന് മലപ്പുറത്തേക്ക് മടങ്ങും. പാക്കേജ് നിരക്ക് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി. എം.ഡി.യുടെ ഉത്തരവ് ലഭിച്ചാലുടൻ സർവീസ് ആരംഭിക്കുമെന്ന് ഡിപ്പോ ഇൻചാർജ് സേവി…

Read More

കേന്ദ്ര ധനബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും; വൻ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച് രാജ്യം

  നടപ്പുസാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുപി അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾക്കും ബജറ്റിൽ സാധ്യതയുണ്ട്. ജിഡിപിയുടെ വളർച്ചയും നികുതിവരുമാനവും വലിയ പ്രഖ്യാപനങ്ങൾ നടത്താൻ കേന്ദ്രസർക്കാരിന് ആത്മവിശ്വാസം നൽകുന്ന ഘടകങ്ങളാണ്. ക്ഷേമ പദ്ധതികൾക്കൊപ്പം സുസ്ഥിര വളർച്ച ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങളും ബജറ്റിലുണ്ടായേക്കും. ആദായ നികുതി സ്ലാബിൽ ആശ്വസ പ്രഖ്യാപനമുണ്ടാകുമോയെന്നതാണ് മധ്യവർഗ ഇന്ത്യ ഉറ്റുനോക്കുന്നത്. ബജറ്റിലെ ഏറ്റവും…

Read More

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി; വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും

തദ്ദേശ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ ആയി പ്രഖ്യാപിക്കും. രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ പുറത്തിറക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി അടുത്ത ബുധനാഴ്ച അവസാനിക്കാനിരിക്കുകയാണ്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് വൈകിയത്. അതേസമയം ഡിസംബർ 15ന് മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കി പുതിയ ഭരണസമിതി നിലവിൽ വരും. ഒന്നിടവിട്ട ജില്ലകളിൽ രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വോട്ടെടുപ്പ് നടത്താൻ കൂടുതൽ സേനാവിന്യാസം…

Read More

ഉത്ര കൊലക്കേസ്: പ്രതി സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും ഉപാധികളോടെ ജാമ്യം

കൊച്ചി: വിവാദമായ ഉത്ര കൊലക്കേസില്‍ ഒന്നാം പ്രതിയായ ഭർത്താവ് സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. പത്തനംതിട്ട അടൂർ സ്വദേശിനികളായ രേണുക, സൂര്യ എന്നിവർക്കാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ മൂന്നും നാലും പ്രതികളാണ് ഇവര്‍ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നതടക്കമുള്ള ഉപാധികളുമുണ്ട്. കേസിൽ സൂരജിന്റെ അച്ഛന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. രണ്ടാം പ്രതിയാണ് സൂരജിന്റെ…

Read More

ഒമ്പത് മാസം പ്രായമായ കുഞ്ഞിനും ഹെല്‍മറ്റ് നിര്‍ബന്ധം; നിയമം കർശനമാക്കാൻ കേന്ദ്രം

ന്യൂഡൽഹി: ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ കുട്ടികൾക്കും ഹെൽമെറ്റ് വേണമെന്ന നിയമം വരുന്നു. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമഭേദഗതിയുടെ കരട് വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. ഒമ്പത് മാസം മുതൽ നാലു വയസിന് മുകളിലുള്ള കുട്ടികൾ ഹെൽമറ്റ് ധരിച്ചിട്ടുണ്ടെന്ന് വാഹനം ഓടിക്കുന്നയാൾ ഉറപ്പാക്കണമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ പറയുന്നു. ബിഐഎസ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഹെൽമറ്റായിരിക്കണം ധരിക്കേണ്ടത്. സൈക്കിൾ സവാരിക്ക് ഉപയോഗിക്കുന്ന ഹെൽമറ്റും അനുവദനീയമാണ്. ഇരുചക്രവാഹനങ്ങളിൽ കുട്ടികളുമായുള്ള യാത്രയിൽ വേഗത 40 കിമീയിൽ കൂടരുതെന്നും വാഹനമോടിക്കുന്നയാളെയും കുട്ടിയേയും…

Read More

വ​യോ​ധി​ക ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വം: ചെ​റു​മ​ക​ൻ പൊലീസ് പിടിയിൽ

  തൃ​ശൂ​ർ​: വ​യോ​ധി​ക ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ചെ​റു​മ​ക​ൻ പൊലീ​സ് ക​സ്റ്റ​ഡി​യിൽ. ചേ​ർ​പ്പ് ക​ട​ലാ​ശേ​രി​യി​ൽ ഊ​മ​ൻ​പി​ള്ളി വീ​ട്ടി​ൽ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ കൗ​സ​ല്യ​യെ (78) മ​രി​ച്ച സം​ഭ​വ​ത്തി​ൽ ചെ​റു​മ​ക​ൻ ഗോ​കു​ൽ ആ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്. വ​ല്യ​മ്മയുടെ സ്വ​ർ​ണ വ​ള ല​ക്ഷ്യ​മി​ട്ടാ​ണ് യു​വാ​വ് കൊ​ല ന​ട​ത്തി​യ​ത്. ത​ല​യി​ണ ഉ​പ​യോ​ഗി​ച്ച് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തുകയായിരുന്നു​വെ​ന്ന് പ്ര​തി പൊലീ​സി​നോ​ട് സ​മ്മ​തി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വ​യോ​ധി​ക​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ട്ടി​ലെ ക​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ച് മ​ക്ക​ളു​ള്ള വൃ​ദ്ധ തനിച്ചായിരുന്നു…

Read More

ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി പിണറായി; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സർവേ ഫലം

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ എഎഎൻസ്-സീ വോട്ടർ നടത്തിയ സർവേയുടെ ഫലം പുറത്ത്. ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണ്. അസം, കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് സർവേ നടന്നത്. കേരളത്തിൽ സർക്കാരിന് 72.92 ശതമാനം ജനപ്രീതിയുണ്ട്. ബംഗാളിൽ 57.5 ശതമാനവും അസമിൽ 58.27 ശതമാനവും പേർക്ക് സർക്കാരുകളിൽ പ്രതീയുണ്ട്. കേരളത്തിൽ 53.08 ശതമാനം പേർ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിൽ സംതൃപ്തരാണ് അസം മുഖ്യമന്ത്രി സർബാനന്ദ സോനാവലിന്റെ പ്രകടനത്തിൽ 45.84 ശതമാനം പേർ…

Read More

കൊവിഡ് രോഗിയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു

ആറന്മുളയില്‍ കൊവിഡ് രോഗി പീഡനത്തിനിരയായ സംഭവത്തില്‍ വനിതാ കമ്മീഷന്‍. സ്വമേധയാ കേസെടുത്തു. പീഡന പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. സംഭവത്തില്‍ പത്തനംതിട്ട എസ് പി കെ ജി സൈമണിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഷാഹിദാ കമാല്‍ വ്യക്തമാക്കി. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. കൊവിഡ് സ്ഥിരീകരിച്ച ശേഷം ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ പെണ്‍കുട്ടിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം പെണ്‍കുട്ടി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്….

Read More