Landmark Group Jobs In Dubai

Landmark Group Dubai Careers Anticipating work with the exquisite organization where you cause yourself to feel glad for? On the off chance that yes! At that point develop with us by applying for Landmark Group Dubai Careers. We as an organization are consistently glad to remain by you and anticipate that you should make us…

Read More

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; മരിച്ചത് നാല് ദിവസം പ്രായമുള്ള കുഞ്ഞ്

  അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഷോളയൂർ വട്ടലക്കി സ്വദേശികളായ അയ്യപ്പൻ നഞ്ചമ്മാൾ ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചാണ് മരണം. 26നാണ് കുഞ്ഞ് ജനിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ വർഷം അട്ടപ്പാടിയിൽ 9 കുഞ്ഞുങ്ങളാണ് മരിച്ചത്. അടുത്തടുത്ത ദിവസങ്ങളിലായി നാലു കുഞ്ഞുങ്ങൾ വരെ മരിച്ച സന്ദർഭം അട്ടപ്പാടിയിലുണ്ടായിട്ടുണ്ട്. സംഭവം വലിയ വിവാദമായപ്പോൾ ആരോഗ്യമന്ത്രി വീണാ ജോർജും പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ അട്ടപ്പാടി സന്ദർശിച്ചിരുന്നു.

Read More

മന്ത്രിസഭാ യോഗം ഇന്ന്: നിയമസഭ ബജറ്റ് സമ്മേളന തീയതി തീരുമാനിക്കും

  നിയമസഭയുടെ ബജറ്റ് സമ്മേളന തീയതി ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. ഈ മാസം 18 മുതൽ ബജറ്റ് സമ്മേളനം ചേരാനാണ് ധാരണ. രണ്ട് ഘട്ടങ്ങളിലായി ബജറ്റ് സമ്മേളനം നടത്തും. ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുക. നന്ദിപ്രമേയ ചർച്ചക്ക് ശേഷം തത്കാലം പിരിയും. പിന്നീട് മാർച്ച് രണ്ടാം വാരം ബജറ്റിനായി ചേരാനാണ് ആലോചിക്കുന്നത് ലോകായുക്ത ഓർഡിനൻസ് ഗവർണർ ഒപ്പിടാൻ വൈകിയതിനെ തുടർന്നാണ് നിയമസഭാ സമ്മേളന തീയതി നിശ്ചയിക്കുന്നത് അനിശ്ചിതത്വത്തിലായത്. ഓർഡിനൻസിൽ ഗവർണർ കഴിഞ്ഞ ദിവസം…

Read More

കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻ കുട്ടി അന്തരിച്ചു

കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻ കുട്ടി (81) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ചികിത്സയിൽ ആയിരുന്നു. കേന്ദ്ര സംസ്ഥാന സംഗീതനാടക അക്കാദമി അവാർഡുകൾ, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്, കേരള സംസ്ഥാന കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം ഫെലോഷിപ്, കലാമണ്ഡലം കൃഷ്ണൻ നായർ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Read More

ഹെർബൽ മൈസൂർ പാക് കഴിച്ചാൽ കോവിഡ് മാറുമെന്ന പ്രചരണം; കോയമ്പത്തൂരിൽ ബേക്കറി കട അടപ്പിച്ചു

ഹെർബൽ മൈസൂർ പാക് കഴിച്ചാൽ കോവിഡ് മാറുമെന്ന പ്രചരണം. നെല്ലായ് ലാ സ്വീറ്റ് ബേക്കറിക്കടയാണ് കോയമ്പത്തൂർ ജില്ലാ ഭരണകൂടം അടപ്പിച്ചത്. ഹെർബൽ മൈസൂർ പാക് കഴിച്ചാൽ കോവിഡ് മാറുമെന്നായിരുന്നു പരസ്യം. സമൂഹമാധ്യമങ്ങളിൽ ഈ പരസ്യം വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഔഷധഗുണമുള്ള പലഹാരം കഴിഞ്ഞ മൂന്ന് മാസമായി കോവിഡ് രോഗികൾക്കും അവരുടെ വീട്ടുകാർക്കും വിതരണം ചെയ്യാറുണ്ടെന്നും അത ഫലപ്രദമായിരുന്നു എന്നായിരുന്നു കടയുടമയുടെ അവകാശവാദം. തന്റെ മുത്തച്ഛൻ ഒരു സിദ്ധ വൈദ്യനായിരുന്നു. അദ്ദേഹം പനിക്ക് ലേഹ്യം ഉണ്ടാക്കാറുണ്ടായിരുന്നു. അക്കാലത്ത് അത്തരം…

Read More

കേരളത്തിലാദ്യമായി അപൂർവ മലേറിയ രോഗാണുവിനെ കണ്ടെത്തി

കണ്ണൂർ:കേരളത്തിലാദ്യമായി ഇന്ത്യയിൽത്തന്നെ അപൂർവമായ മലേറിയ രോഗാണുവിനെ കണ്ടെത്തി. സുഡാനിൽനിന്നും വന്ന കണ്ണൂർ സ്വദേശിയുടെ രക്തപരിശോധനയിലാണ് കണ്ടെത്തിയത്. കണ്ണൂർ ജില്ലാ ആശുപത്രിയിലെ പരിശോധനയിൽ ജില്ലാ ടി.ഒ.ടി. ആയ ടി.വി. അനിരുദ്ധനാണ് പ്ലാസ്മോഡിയം ഒവേൽ എന്ന വ്യത്യസ്ത മലമ്പനിരോഗാണുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ലോകാരോഗ്യസംഘടനയുടെ മലേറിയ പരിശീലകനും സംസ്ഥാന ടി.ഒ.ടി.യും ആയ എം.വി. സജീവ് വിശദപരിശോധനയിലൂടെ ഇത് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്. ആഫ്രിക്കൻ രാജ്യമായ സുഡാനിൽ യു.എൻ. ദൗത്യവുമായി ജോലിക്കുപോയ പട്ടാളക്കാരൻ പനിബാധിച്ച് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയിരുന്നു. മലമ്പനിയുടെ…

Read More

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലുള്ള കണ്ടെയ്ൻമെന്റ് സോൺ ഒഴിവാക്കി

മീനങ്ങാടി:കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും ഒഴിവാക്കി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 11, 12 അവാർഡുകൾ കണ്ടെയ്ൻമെന്റ് സോണിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയതായി ജില്ലാഭരണകൂടം അറിയിക്കുന്നു.

Read More

തൊഴുത്തിൽ കെട്ടിയ പശുവിനെ കടുവ കടിച്ചു കൊന്നു

തിരുനെല്ലി പുളിമൂട്കുന്നിൽ കടുവ പശുവിനെ കടിച്ചു കൊന്നു .തൊഴുത്തിൽ കെട്ടിയിരുന്ന കറവപശുവിനേയാണ് കടുവ കടിച്ചു കൊന്നത്. ചൊവ്വാഴ്ച്ച പുലർച്ചേയാ ണ് സംഭവം. കാട്ടികുളം പുളിമൂട് കുന്ന് മേലെ വീട്ടിൽ സുരേഷിൻ്റെ 20 ലിറ്ററോളം പാൽ ലഭിക്കുന്ന പശുവാണ് ചത്തത് ഒരാഴ്ച്ച മുൻപ് പ്രദേശത്ത് തന്നെ കുഞ്ഞ് മോൻ്റെ പശുവിനേയും കടുവ ആക്രമിച്ചിരുന്നു രാത്രിയിൽ വിട്ടുടമ നെൽകൃഷിക്ക് കാവലിന് പോയതിനാൽ സ്ത്രീകൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാവിലെ കറക്കാൻ തൊഴുത്തിൽ എത്തിയപ്പോഴാണ് സംഭവം കണ്ടത്. ഭീതി പരത്തുന്ന കടുവയെ…

Read More

നാ​ല് ട്രെ​യി​നു​ക​ളി​ൽ കോ​ച്ചു​ക​ൾ വ​ർ​ധി​പ്പി​ച്ചു

  തിരുവനന്തപുരം: നാ​ല് ട്രെ​യി​നു​ക​ളി​ൽ കോ​ച്ചു​ക​ൾ വ​ർ​ധി​പ്പി​ക്കും. തി​രു​വ​ന​ന്ത​പു​രം-​മ​ധു​ര അ​മൃ​ത എ​ക്സ്പ്ര​സ് (16343), മ​ധു​ര-​തി​രു​വ​ന​ന്ത​പു​രം അ​മൃ​ത എ​ക്സ്പ്ര​സ് (16344 ) ട്രെ​യി​നു​ക​ളി​ൽ മൂ​ന്ന് സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ചു​ക​ൾ വീ​ത​മാ​ണ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 25 മു​ത​ൽ മ​ധു​ര​യി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ളി​ലും ഫെ​ബ്രു​വ​രി 26 മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള സ​ർ​വീ​സു​ക​ളി​ലും കോ​ച്ച് വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ​വ​രും.

Read More

ഫിറ്റ്‌നസ് ടെസ്റ്റ് പാസായി രോഹിത് ശർമ; വിൻഡീസിനെതിരായ പരമ്പരയിലുണ്ടാകും

  ദക്ഷിണാഫ്രിക്കൻ പര്യടനം പരുക്കിനെ തുടർന്ന് നഷ്ടപ്പെട്ട രോഹിത് ശർമ തിരികെ ഇന്ത്യൻ ടീമിലേക്ക്. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലായിരുന്ന രോഹിത് ഫിറ്റ്‌നസ് ടെസ്റ്റ് പാസായി. ഇതോടെ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ രോഹിത് ടീമിലുണ്ടാകും ഇന്ത്യൻ ഏകദിന, ടി20 ടീമുകളുടെ നായകനാണ് രോഹിത് ശർമ. ദേശീയ സെലക്ഷൻ കമ്മിറ്റി അംഗങ്ങളുമായി രോഹിത് ഉടൻ കൂടിക്കാഴ്ച നടത്തും. വിൻസീഡിനെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച.  

Read More