കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് നെഞ്ചുവേദന. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ നല്‍കി. കഴിഞ്ഞദിവസം പുലര്‍ച്ചെയാണു അവര്‍ക്ക് നെഞ്ചു വേദനയുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കി. ഇസിജിയില്‍ ചെറിയ വ്യതിയാനം കണ്ടതായി സ്വപ്നയുടെ അഭിഭാഷകന്‍ ജിയോ പോള്‍ കോടതിയില്‍ അറിയിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് അവരെ ചികിത്സയ്ക്കായി എത്തിച്ചത്.
കാക്കനാട് ജില്ലാ ജയിലിലേക്ക് 26 വരെ റിമാന്‍ഡ് ചെയ്ത പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സ്വപ്‌നയ്ക്ക് എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തില്‍ ചികിത്സ നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. സ്വപ്നയുടെ ആരോഗ്യസ്ഥിതിയില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് ജയില്‍ സൂപ്രണ്ടിന് നിര്‍ദേശവും നല്‍കി.
സ്വപ്നയ്ക്കു പുറമേ പിഎസ് സരിത്ത്, സന്ദീപ് നായര്‍ എന്നിവരേയും 26 വരെ റിമാന്‍ഡ് ചെയ്തിരുന്നു.