Headlines

പാകിസ്താനിൽ ആയുധ സംഭരണശാലയില്‍ വൻ സ്ഫോടനം

  പാക് സൈനിക കേന്ദ്രത്തില്‍ സ്ഫോടനം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ടിലാണ് ഉഗ്രസ്ഫോടനവും തീപ്പിടുത്തവും ഉണ്ടായത്. സ്ഫോടന കാരണം എന്താണെന്ന് വ്യക്തമല്ല. സ്ഫോടനം ഉണ്ടായത് വെടിമരുന്ന് സംഭരണശാലയില്‍ ആണെന്നും ഇവിടെ നിന്ന് തീയാളി കത്തുകയാണെന്നും ദ ഡെയ്‍ലി മിലാപ് എഡിറ്റര്‍ ട്വീറ്റ് ചെയ്തു. സ്ഥലത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. നിരവധി ആളുകൾ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടുന്നുണ്ട്, പ്രദേശത്ത് ഒന്നിലധികം സ്ഫോടനങ്ങൾ നടന്നതായി പലരും അവകാശപ്പെടുന്നു.

Read More

കാശ്മീരിൽ മൂന്ന് തീവ്രവാദികൾ പിടിയിൽ; ആയുധങ്ങളും കണ്ടെടുത്തു

ജമ്മു കാശ്മീരിൽ മൂന്ന് തീവ്രവാദികളെ പോലീസ് പിടികൂടി. സോപോർ ജില്ലയിലെ ഡാംഗിവാച്ച മേഖലയിലാണ് സംഭവം. ഇവരിൽ നിന്ന് ആയുധങ്ങളും മറ്റും കണ്ടെടുത്തു. അൽബദർ തീവ്രവാദ ഗ്രൂപ്പിൽപ്പെട്ടവരാണ് പിടിയിലായതെന്ന് പോലീസ് പറയുന്നു ആയുധങ്ങളെ കൂടാതെ സ്‌ഫോടക വസ്തുക്കളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ ബന്ദിപോരയിൽ ബി എസ് എഫ്-കാശ്മീർ പോലീസ് സംഘത്തിന് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞിരുന്നു. ഇതിൽ ഒരു പോലീസുദ്യോഗസ്ഥൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.  

Read More

ഫ്രാന്‍സിനെ ജയിപ്പിച്ച് ജര്‍മനി; വിധി നിര്‍ണയിച്ച് നിർണായക സെല്‍ഫ് ഗോള്‍

  യൂറോ കപ്പിന്റെ മരണഗ്രൂപ്പായ എഫില്‍ വമ്പന്‍മാരുടെ പോരാട്ടത്തില്‍ ലോക ചാംപ്യന്‍മാരും കിരീട ഫേവറിറ്റുകളുമായ ഫ്രാന്‍സിനു ത്രസിപ്പിക്കുന്ന വിജയ. മുന്‍ ലോക, യൂറോപ്യന്‍ ചാംപ്യന്‍മാരായ ജര്‍മനിയെ അവരുടെ കാണികള്‍ക്കു മുന്നില്‍ ഫ്രഞ്ച് പട 1-0നു കൊമ്പുകുത്തിക്കുകയായിരുന്നു. ആദ്യ പകുതിയുടെ 20ാം മിനിറ്റില്‍ ജര്‍മന്‍ ഡിഫന്‍ഡര്‍ മാറ്റ് ഹമ്മല്‍സ് വഴങ്ങിയ സെല്‍ഫ് ഗോളാണ് മല്‍സരിവിധി നിര്‍ണയിച്ചത്. ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ഹമ്മല്‍സിന്റെ ശ്രമം സെല്‍ഫില്‍ കലാശിക്കുകയായിരുന്നു. ഗോള്‍ മടക്കാന്‍ ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാംപകുതിയില്‍ ജര്‍മനി കൈയ്‌മെയ് മറന്നു പോരാടിയെങ്കിലും…

Read More

‘സ്വരാജ് നല്ല മനുഷ്യനും പാർട്ടിക്കാരനുമാണ്, പക്ഷേ നല്ല പൊതുപ്രവർത്തകനല്ല; ആര്യാടൻ ഷൗക്കത്ത് എല്ലാ തരത്തിലും യോഗ്യൻ’: ജോയ് മാത്യു

നിലപാടിലെ കണിശതയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കണ്ടതെന്ന് നടൻ ജോയ് മാത്യു. സാധാരണ പൗരൻ കാണുന്നതുപോലെയാണ് താനും കാണുന്നത്. ഒരാൾ സമ്മതിദാന അവകാശം ആർക്ക് കൊടുക്കുന്നു എന്നതിലാണ് നിലപാട് വ്യക്തമാക്കേണ്ടത്. അസഹിഷ്ണുത പുലർത്തുന്ന പാർട്ടിക്കെതിരെയാണ് ആര്യാടൻ ഷൗക്കത്ത് മൽസരിച്ചത്. എല്ലാ തരത്തിലും യോഗ്യനായ ആളാണ് ആര്യാടൻ ഷൗക്കത്ത്. ആര്യാടൻ ഷൗക്കത്ത് മൽസരിക്കുന്നിടത്ത് ഞാൻ പോയിട്ടില്ലെങ്കിൽ ധാർമ്മികമായി ശരിയല്ല. സാംസ്കാരിക പ്രവർത്തകർ എന്ന് പറഞ്ഞ് പോകുമ്പോ എന്താണ് സംസ്കാരം, സാംസ്കാരിക പ്രവർത്തനം എന്ന് അറിഞ്ഞിരിക്കണം. സാംസ്കാരിക പ്രവർത്തകർ രാഷ്ട്രീയം നോക്കാത്തവരാവണം…

Read More

ധോണിക്ക് രക്ഷിക്കാനായില്ല, ഹൈദരാബാദിനോടും ചെന്നൈ തോറ്റു

ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്‌സിന് വീണ്ടും തോല്‍വി. സണ്‍റൈസേഴ്‌സിന് എതിരെയും ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍വി രുചിച്ചു. ഹൈദരാബാദ് ഉയര്‍ത്തിയ 165 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നൈയുടെ പോരാട്ടം 157 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. സീസണില്‍ ചെന്നൈയുടെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണിത്. ക്രീസില്‍ നേരത്തെ കടന്നുവന്നിട്ടും ടീമിനെ ജയിപ്പിക്കാന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് കഴിഞ്ഞില്ല. തോല്‍വിയോടെ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അവസാനസ്ഥാനത്ത് തുടരുകയാണ്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാറും ടി നടരാജനും അബ്ദുല്‍…

Read More

സംസ്ഥാനത്ത് 24 മണികൂറിനിടെ പരിശോധിച്ചത് 52,134 സാമ്പിളുകൾ; 14 മരണം: 1579 സമ്പർക്ക രോഗികൾ

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4369 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1579 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 139 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 259, മലപ്പുറം 194, തൃശൂർ 191, തിരുവനന്തപുരം 113, എറണാകുളം 143, കൊല്ലം 147, കണ്ണൂർ 94, കോട്ടയം 118, ആലപ്പുഴ 96, പത്തനംതിട്ട 68, പാലക്കാട് 24, കാസർഗോഡ്…

Read More

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു; സിഐ അടക്കം നാലുപേർക്ക് പരിക്ക്

  മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു. കളമശ്ശേരി പ്രീമിയർ ജങ്ഷനിലായിരുന്നു അപകടം. ഒരു സിഐ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. ഇന്നലെ അന്തരിച്ച കോൺഗ്രസ് നേതാവും എംഎൽഎയുമായ പി.ടി തോമസിന് അന്തിമോപചാരം അർപ്പിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം. തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടി ഉണ്ടായിരുന്നതിനാൽ മുഖ്യമന്ത്രി വൈകീട്ടോടെയാണ് പി.ടിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.

Read More

കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേർക്ക് കൊവിഡ്; മാർക്കറ്റ് അടച്ചിട്ടേക്കും

കൊവിഡ് പാളയം മാർക്കറ്റിൽ 232 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 760 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 232 പേർക്ക് പോസിറ്റീവായിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ ഏറെയും ലോഡിംഗ് തൊഴിലാളികളും കച്ചവടക്കാരും മാർക്കറ്റിലെ തൊഴിലാളികളുമാണ്.   ഏതാനും ദിവസങ്ങളിലായി കോഴിക്കോട് രോഗവ്യാപനം അതിരൂക്ഷമാണ്. തിങ്കളാഴ്ച 545 പേർക്കും ചൊവ്വാഴ്ച 394 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പാളയത്ത് തന്നെ 232 പേർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ ജില്ലയിലെ കണക്കിലും വലിയ വർധനവുണ്ടാകാനാണ് സാധ്യത. നിലവിലെ സാഹചര്യത്തിൽ മാർക്കറ്റ് അടച്ചിടാനുള്ള സാധ്യതയേറെയാണ്.

Read More

ലിനിയുടെ ത്യാഗത്തിന് മുന്നിൽ കേരളം ഒന്നാകെ കടപ്പെട്ടിരിക്കുന്നു: ആദരാഞ്ജലികൾ നേർന്ന് മുഖ്യമന്ത്രി

  നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ രോഗബാധിതയായി മരിച്ച നഴ്‌സ് ലിനിയെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലിനിയുടെ സ്ഥൈര്യത്തിനും ത്യാഗത്തിനും കേരളം കടപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു  

Read More

സുധാകരനെതിരായ മുഖ്യമന്ത്രിയുടെ പ്രതികരണം നിലവാരമില്ലാത്തതായി പോയെന്ന് ചെന്നിത്തല

  കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം നിലവാരമില്ലാത്തതെന്ന് രമേശ് ചെന്നിത്തല. മരം മുറി വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് മുഖ്യമന്ത്രി കോളജ് കാലത്തെ കാര്യങ്ങൾ ഉന്നയിക്കുന്നത്. പിണറായി വിജയന് എന്തും സംസാരിക്കാം. എന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നിലവാരമുണ്ടാകണം പത്ര സമ്മേളനങ്ങളിൽ ഇതുപോലെയുള്ള വിവാദ വിഷയങ്ങൾ പരാമർശിക്കാൻ പാടില്ലാത്തതാണ്. എന്നാൽ പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ പിണറായി വിജയൻ പലപ്പോഴും പത്രസമ്മേളനത്തെ ദുരുപയോഗിച്ചിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രി എല്ലാ സീമകളും ലംഘിച്ചു. ഇരിക്കുന്ന കസേരയുടെ മഹത്വം മുഖ്യമന്ത്രി…

Read More