മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു; സിഐ അടക്കം നാലുപേർക്ക് പരിക്ക്

 

മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു. കളമശ്ശേരി പ്രീമിയർ ജങ്ഷനിലായിരുന്നു അപകടം. ഒരു സിഐ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.

ഇന്നലെ അന്തരിച്ച കോൺഗ്രസ് നേതാവും എംഎൽഎയുമായ പി.ടി തോമസിന് അന്തിമോപചാരം അർപ്പിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം. തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടി ഉണ്ടായിരുന്നതിനാൽ മുഖ്യമന്ത്രി വൈകീട്ടോടെയാണ് പി.ടിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.