പാകിസ്താനിൽ ആയുധ സംഭരണശാലയില്‍ വൻ സ്ഫോടനം

 

പാക് സൈനിക കേന്ദ്രത്തില്‍ സ്ഫോടനം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ടിലാണ് ഉഗ്രസ്ഫോടനവും തീപ്പിടുത്തവും ഉണ്ടായത്.

സ്ഫോടന കാരണം എന്താണെന്ന് വ്യക്തമല്ല. സ്ഫോടനം ഉണ്ടായത് വെടിമരുന്ന് സംഭരണശാലയില്‍ ആണെന്നും ഇവിടെ നിന്ന് തീയാളി കത്തുകയാണെന്നും ദ ഡെയ്‍ലി മിലാപ് എഡിറ്റര്‍ ട്വീറ്റ് ചെയ്തു. സ്ഥലത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു.

നിരവധി ആളുകൾ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടുന്നുണ്ട്, പ്രദേശത്ത് ഒന്നിലധികം സ്ഫോടനങ്ങൾ നടന്നതായി പലരും അവകാശപ്പെടുന്നു.