ദേശീയ പണിമുടക്ക്; എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

കോട്ടയം: എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. കേന്ദ്രസര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളാണ് എന്ന് ആരോപിച്ച് ഇന്ന് രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ എല്ലാം മാറ്റിവെച്ചത്.

Read More

ചലചിത്രമേളക്ക് രജിസ്റ്റർ ചെയ്ത 20 ഡെലിഗേറ്റുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

അന്താരാഷ്ട്ര ചലചിത്രമേളക്ക് രജിസ്റ്റർ ചെയ്ത 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേളയുടെ ആദ്യഘട്ടം നാളെ തുടങ്ങാനിരിക്കെ ടാഗോർ തീയറ്ററിൽ നടത്തിയ പരിശോധനയിലാണ് 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് 1500 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. നാളെ കൂടി ചലചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ഡെലിഗേറ്റുകൾക്ക് കൊവിഡ് പരിശോധനക്ക് അവസരമുണ്ടാകും. ഇതിന് ശേഷം എത്തുന്ന ഡെലിഗേറ്റുകൾ സ്വന്തം നിലയിൽ കൊവിഡ് പരിശോധന നടത്തേണ്ടി വരും നാല് നഗരങ്ങളിലായാണ് ഇത്തവണ ചലചിത്ര മേള നടക്കുന്നത്. 2500 പേർക്കാണ് ആകെ പ്രവേശനം അനുവദിക്കുന്നത്. തീയറ്ററുകളിലെ…

Read More

ഈ രാത്രി പിടിച്ചുനിൽക്കാനാണ് ശ്രമം, രാജ്യത്തിന്റെ ഭാവി തീരുമാനിക്കപ്പെടുന്നു: യുക്രൈൻ പ്രസിഡന്റ്

  യുക്രൈന്റെ ഭാവി തീരുമാനിക്കപ്പെടുകയാണെന്ന് പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. തങ്ങളുടെ പ്രതിരോധം മറികടക്കാൻ എല്ലാതരത്തിലും ശത്രുക്കൾ ശ്രമിക്കുമെന്നും ഈ രാത്രി പിടിച്ചുനിൽക്കാനാണ് ശ്രമമെന്നും സെലൻസ്‌കി രാജ്യത്തെ അഭിസംബോധന ചെയ്തുപറഞ്ഞു. രാത്രിയിൽ അവർ ആക്രമണം നടത്തും. ചെർണീവ്, സുമി, ഖർകീവ്, ഡോൺബാസ്, തെക്കൻ യുക്രൈൻ എല്ലാം അവർ ആക്രമിക്കും. കീവിലേക്കാണ് അവരുടെ ശ്രദ്ധ. ബെലാറസ് വഴിയാണ് കീവ് ആക്രമിക്കാൻ റഷ്യ എത്തുന്നതെന്നും സെലൻസ്‌കി പറഞ്ഞു കീവിൽ റഷ്യ ആക്രമണം ശക്തമാക്കി. കീവിലെ വൈദ്യുത നിലയത്തിന് സമീപം റഷ്യ സ്ഫോടനം…

Read More

തമിഴ്‌നാടിനെ വിഭജിക്കില്ലെന്ന് കേന്ദ്രം; കൊങ്കുനാട് വിവാദത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം

കൊങ്കുനാട് വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രസർക്കാർ. തമിഴ്‌നാടിനെ വിഭജിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കണമെന്ന ക്യാമ്പയിൻ സംഘ്പരിവാർ സൈബർ ഗ്രൂപ്പുകളിൽ നിന്ന് ആരംഭിച്ചിരുന്നു. ബിജെപി നേതാക്കൾ ഇത് ഏറ്റെടുക്കുകയും ചെയ്തതോടെ തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധമാണ് ഉയർന്നത് വാർത്ത വന്ന പത്രങ്ങൾ കത്തിച്ചായിരുന്നു തമിഴ് ജനത പ്രതികരിച്ചിരുന്നത്. സംഭവത്തിൽ ബിജെപി കടുത്ത പ്രതിരോധത്തിലേക്ക് വീണതോടെയാണ് വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്തുവന്നത്.

Read More

133 യാത്രക്കാരുമായി പോയ വിമാനം ചൈനയിൽ തകർന്നുവീണു

  133 യാത്രക്കാരുമായി പോ ഈസ്‌റ്റേൺ എയർലൈൻ വിമാനം ചൈനയിൽ തകർന്നുവീണു. കുമിംഗ് സിറ്റിയിൽ നിന്ന് പറന്നുയർന്ന വിമാനമാണ് തകർന്നുവീണത്. ഗുവാങ്‌സിയിലെ വുഷൗ നഗരത്തിനടുത്തുള്ള ഗ്രാമപ്രദേശത്താണ് വിമാനം തകർന്നുവീണത്. വിമാനത്തിലുള്ളവരെ കുറിച്ച് നിലവിൽ വിവരമില്ല. മലയിടുക്കിൽ വിമാനം തകർന്നുവീണതിന് ശേഷം വലിയ പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം നടക്കുന്നതായാണ് വിവരം

Read More

ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസ്; പി.കെ ബുജൈറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

ലഹരി പരിശോധനക്കിടയിൽ പോലീസുകാരനെ ആക്രമിച്ച കേസിൽ പിടിയിലായ പി കെ ബുജൈറിനെ റിമാൻഡ് ചെയ്തു. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയിൽഹാജരാക്കിയ പി കെ ബുജൈറിനെ രണ്ടാഴ്ചക്കാണ് റിമാൻഡ് ചെയ്തത്. ഇന്ന് ഉച്ചക്കാണ് മെഡിക്കൽ പരിശോധനക്ക് വിധേയനാക്കിയ ശേഷം കുന്ദമംഗലം പൊലീസ് പ്രതിയെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയത്. ഇതിനിടെ ലഹരി കേസിൽ സഹോദരൻ പി.കെ. ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് രംഗത്തുവന്നു. സഹോദരന്റെ അറസ്റ്റുമായി ബന്ധപ്പെട്ട…

Read More

പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്ക് കൊവിഡ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് നിലവില്‍ രോഗലക്ഷണങ്ങളില്ല. നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം ഭാര്യയ്ക്കും മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More

മാനന്തവാടി തൃശിലേരിയിൽ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു

  തൃശിലേരി വരിനിലം കോളനിയിലെ കാളന്റെ ഭാര്യ ദേവി (ജോച്ചി 54) ആണ് മരിച്ചത്. തൃശിലേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ ദേവി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. മക്കൾ: ബിന്ദു, സിന്ധു

Read More

പാർട്ടിക്ക് വീഴ്ച പറ്റുമ്പോൾ പ്രവർത്തകർക്ക് വേദനിക്കും, അവരുടെ വികാരത്തെ മാനിക്കുന്നു: കെ സി വേണുഗോപാൽ

  കേരളത്തിൽ തനിക്കെതിരെ പോസ്റ്ററുകൾ പതിച്ചതിനെ പോസീറ്റിവായാണ് കാണുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പാർട്ടിക്ക് വീഴ്ച പറ്റുമ്പോൾ പ്രവർത്തകർക്ക് വേദനയുണ്ടാകും. അവർ ഫീൽഡിൽ പെരുമാറുന്നവരാണ്. അവരുടെ വികാരത്തെ മാനിക്കുന്നു. കേരളത്തിലുള്ളവർക്ക് എന്റെ മേൽ സവിശേഷമായ ഒരു അധികാരമുണ്ട്. അതാകാം ഇതിനൊക്കെ പിന്നിലെന്നും കെ സി വേണുഗോപാൽ പറഞ്ഞു പദവിക്ക് വേണ്ടി പ്രവർത്തിക്കുന്നയാളല്ല താൻ. സ്ഥാനമാനങ്ങൾ എല്ലാക്കാലത്തും ഒരാൾക്ക് അവകാശപ്പെട്ടതല്ല. പാർട്ടി പറയുന്ന പോലെ പ്രവർത്തിക്കുന്നയാളാണ് താൻ. വിജയത്തിന് ഒരുപാട് അവകാശികളുണ്ടാകും. പരാജയത്തിന് അവകാശികളുണ്ടാകില്ല….

Read More

സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി, നൂൽപുഴ പഞ്ചായത്തുകൾക്കായുള്ള ശുദ്ധജല വിതരണം 3 ദിവസത്തേക്ക് പൂർണമായും തടസ്സപ്പെടും

സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി, നൂൽപുഴ പഞ്ചായത്തുകൾക്കായുള്ള ഗ്രാമീണ ശുദ്ധ ജല വിതരണ പദ്ധതിയുടെ മുത്തങ്ങ പമ്പിങ് സ്റ്റേഷനിൽ നിന്നും നിരപ്പം ശുദ്ധികരണ ശാലയിലേക്കുള്ള പൈപ്പ്‌ലൈൻ കല്ലൂർ സർവിസ് സ്റ്റേഷന് സമീപം പൊട്ടിയതിനാൽ, ബത്തേരി മുൻസിപ്പാലിറ്റി നൂൽപുഴ പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണം ഇന്നുമുതൽ (14-10-2020) മുതൽ 3 ദിവസത്തേക്ക് പൂർണമായും തടസ്സപ്പെടുന്നതാണെന്ന് അസി. എഞ്ചിനീയർ അറിയിച്ചു

Read More