ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരിൽ വിദ്യാർഥികൾക്ക് ക്ലാസുകൾ നഷ്ടപ്പെടരുതെന്ന് ഹൈക്കോടതി

  സ്മാർട്ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരിൽ വിദ്യാർഥികൾക്ക് ക്ലാസുകൾ നഷ്ടപ്പെടരുതെന്ന് ഹൈക്കോടതി. വിഷയത്തിൽ സർക്കാർ ഇടപെടലുണ്ടാകണമെന്നും ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. വിവിധ ജില്ലകളിൽ നിന്നുള്ള ഏഴ് കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മൊബൈൽ ഫോണും ലാപ്‌ടോപ്പും ഇല്ലാത്തതിനാൽ ഓൺലൈൻ പഠനത്തിന് തടസ്സം നേരിടുന്നുവെന്നായിരുന്നു ഹർജി. വിദ്യാർഥികളുടെ പ്രശ്‌നത്തിൽ പരിഹാരം കാണുന്നതിന് ഇടപെടൽ നടത്തണമെന്ന് ചീഫ് സെക്രട്ടറിയോടും പൊതുവിദ്യാഭ്യാസ സെക്രട്ടറിയോടും കോടതി നിർദേശിച്ചു ഓൺലൈൻ പഠന സൗകര്യം…

Read More

സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷം; വാക്‌സിനേഷൻ മുടങ്ങിയേക്കും

  സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്റെ ക്ഷാമം രൂക്ഷം. നാല് ലക്ഷം ഡോസ് വാക്‌സിൻ മാത്രമാണ് കൈവശമുള്ളത്. ആയിരത്തോളം വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഇരുന്നൂറ് കേന്ദ്രങ്ങൾ മാത്രമാണ് ഇന്നലെ പ്രവർത്തിച്ചത്. പല ജില്ലകളിലും ഇന്നത്തെ വിതരണത്തിന് ആവശ്യമായ വാക്‌സിനില്ല കൂടുതൽ വാക്‌സിനേഷൻ നടക്കുന്ന തിരുവനന്തപുരത്താണ് ഏറ്റവും കുറവ് ഡോസ് വാക്‌സിൻ ബാക്കിയുള്ളത്. കേന്ദ്രത്തിൽ നിന്ന് കൂടുതൽ ഡോസുകൾ സംസ്ഥാനത്ത് എത്തുമെന്ന് അറിയിപ്പുണ്ടെങ്കിലും ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന് വ്യക്തതയില്ല. മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകുമെന്നാണ് പ്രധാനമന്ത്രി…

Read More

കെ.മുരളീധരന്‍ നേമത്ത്; പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി: ഹൈക്കമാൻ്റ് തീരുമാനം

അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കുമൊടുവിൽ, നേമത്ത് കെ. മുരളീധരൻ എംപി കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നു സൂചന. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുത്തതായാണു വിവരം. മുരളീധരനെ ഡൽഹിയിലേക്കു വിളിപ്പിച്ചു. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽത്തന്നെ മൽസരത്തിനിറങ്ങും. തൃപ്പൂണിത്തുറയിൽ കെ. ബാബുവും കൊല്ലത്ത് ബിന്ദു കൃഷ്ണയും കുണ്ടറയിൽ പി.സി. വിഷ്ണുനാഥും മൽസരിക്കുമെന്നും വിവരമുണ്ട്. ഞായറാഴ്ച ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പട്ടാമ്പി, നിലമ്പൂര്‍ സീറ്റുകളിൽ ശനിയാഴ്ച രാത്രി വൈകിയും തീരുമാനമായില്ല. ഈ സീറ്റുകളിൽ ഒഴികെയുള്ള മണ്ഡലങ്ങളിൽ പ്രഖ്യാപനം ഞായർ രാവിലെ ഉണ്ടാകുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ…

Read More

ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ ആസ്ട്രനെക കൊവിഡ് വാക്‌സിന് ഇന്ത്യ അടുത്താഴ്ച അനുമതി നൽകും

ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ ആസ്ട്രനെക കൊവിഡ് വാക്‌സിന് ഇന്ത്യ അടുത്താഴ്ച അനുമതി നൽകു. വാക്‌സിനുമായി ബന്ധപ്പെട്ട് ഡിസിജിഐ തേടിയ അധിക വിവരങ്ങൾ കമ്പനി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതിയൊരുങ്ങുന്നത്. അനുമതി ലഭിച്ചാൽ ഓക്‌സ്‌ഫോർഡിന്റെ വാക്‌സിന് അനുമതി നൽകുന്ന ആദ്യത്തെ രാജ്യമാകും ഇന്ത്യ. നേരത്തെ ഫൈസർ, കൊവാക്‌സിൻ എന്നീ പ്രതിരോധ വാക്‌സിനുകളും ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിരുന്നു. ഇവരോടും വാക്‌സിനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഡിസിജിഐ തേടിയിട്ടുണ്ട്.

Read More

മറഞ്ഞുപോയെങ്കിലും സുശാന്തിനെ ഒരിക്കലും മറക്കാൻ സാധിക്കില്ലെന്ന് നാട്ടുകാർ ; ഓർമക്കായി ബിഹാറിലെ പൂർണ്ണിയ ടൌണിലുള്ള റോഡിന് താരത്തിൻറെ പേര്

സുശാന്ത് സിംഗ് രാജ്പുത് ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞെങ്കിലും പ്രിയ താരത്തിന്‍റെ ഓര്‍മയിലാണ് നാട്. സുശാന്തിന്‍റെ ഓര്‍മക്കായി ബിഹാറിലെ പൂര്‍ണ്ണിയ ടൌണിലുള്ള റോഡിന് താരത്തിന്‍റെ പേര് നല്‍കിയിരിക്കുകയാണെന്ന് ലൈവ് ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂര്‍ണ്ണിയയിലെ മധുബനി-മാതാ ചൌക്കിലുള്ള റോഡിനാണ് താരത്തിന്‍റെ പേര് നല്‍കിയിരിക്കുന്നത്. മറഞ്ഞുപോയെങ്കിലും സുശാന്തിനെ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്ന് മേയര്‍ സവിത ദേവി പറഞ്ഞു. ഒപ്പം സുശാന്തിന്‍റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മേയര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. റോഡിന് സുശാന്ത് സിംഗിന്‍റെ പേര് നല്‍കുന്ന…

Read More

മാലദ്വീപിന് 4850 കോടി രൂപയുടെ വായ്പാസഹായം അനുവദിച്ച് ഇന്ത്യ

മാലദ്വീപിന് 4850 കോടി രൂപയുടെ വായ്പാസഹായം അനുവദിച്ച് ഇന്ത്യ. ഉഭകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. മാലദ്വീപ് ഇന്ത്യയുടെ സഹയാത്രികന്‍ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മാലദ്വീപിന്റെ ഗാര്‍ഡ് ഓഫ് ഓണറും നല്‍കി. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി മാലദ്വീപില്‍ എത്തിയത്. മാലെ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും മന്ത്രിമാരും നേരിട്ടെത്തി സ്വീകരിച്ചു. ടൂറിസം വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കും….

Read More

വാക്‌സിൻ ക്ഷാമത്തിൽ കേന്ദ്രത്തിൽ നിന്ന് പ്രതിവിധിയുണ്ടാകണം; അർഹമായത് നൽകണമെന്ന് മുഖ്യമന്ത്രി

  കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയം സംസ്ഥാനത്തിന് പ്രതികൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിനേഷൻ ഒട്ടും തന്നെ പാഴാക്കാതെ വേഗത്തിൽ വിതരണം ചെയ്ത സംസ്ഥാനമാണ് കേരളം. ഇപ്പോൾ വാക്‌സിൻ ക്ഷാമമാണ്. 150 രൂപയ്ക്ക് കേന്ദ്രത്തിന് ലഭിക്കുന്ന കൊവിഷീൽഡ് വാക്‌സിൻ 400 രൂപയ്ക്കാണ് സംസ്ഥാനത്തിന് നൽകുന്നത്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമമില്ല. നിലവിൽ 219.22 മെട്രിക് ടൺ ഓക്‌സിജൻ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട് വാക്‌സിൻ ക്ഷാമത്തിൽ കേന്ദ്രത്തിൽ നിന്ന് പ്രതിവിധിയുണ്ടാകണം. കൊവിഡ് മഹാമാരി കാരണം…

Read More

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം: ഞായറാഴ്ച മാത്രം അടച്ചിടും, കടകൾ മറ്റ് ദിവസങ്ങളിൽ തുറക്കാം

സംസ്ഥാനത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം. ഇനി മുതൽ ഞായറാഴ്ച മാത്രമേ ലോക്ക് ഡൗൺ ഉണ്ടാകൂ. ശനിയാഴ്ചത്തെ ലോക്ക് ഡൗൺ ഒഴിവാക്കി. അടുത്താഴ്ച മുതൽ മാനദണ്ഡങ്ങൾ നിലവിൽ വരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ കടകൾ തുറക്കാം. പ്രവർത്തന സമയം വർധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ടിപിആർ അടിസ്ഥാനമാക്കിയുള്ള ലോക്ക് ഡൗൺ രീതി മാറ്റി. മേഖല തിരിച്ചാകും ഇനി നിയന്ത്രണം. കൂടുതൽ രോഗികൾ ഉള്ളിടത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. രോഗബാധിതർ കുറവുള്ള…

Read More

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ കേരളത്തിലും മലയോരമേഖലയിലും മഴ ശക്തമാകാൻ സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന മൂന്ന് ദിവസവും ഈ ജില്ലകളിൽ യെല്ലോ അലേർട്ട് തന്നെയാണ്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള…

Read More

ധവാന് കന്നി സെഞ്ച്വറി; ക്യാച്ച് കൈവിട്ടത് മൂന്നു തവണ: സിഎസ്‌കെ കളിയും കൈവിട്ടു

ഷാര്‍ജ: ഐപിഎല്ലിലെ 34ാമത്തെ മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ശിഖര്‍ ധവാന്റെ മൂന്നു ക്യാച്ചുകള്‍ കൈവിട്ട ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍വി ചോദിച്ചു വാങ്ങി. ജീവന്‍ തിരിച്ചുകിട്ടിയ ധവാന്‍ (101*) തകര്‍പ്പന്‍ സെഞ്ച്വറിയുമായി സിഎസ്‌കെയുടെ കഥ കഴിക്കുകയും ചെയ്തു. ഈ തോല്‍വിയോടു സിഎസ്‌കെയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു. അഞ്ചു വിക്കറ്റിനാണ് ഡല്‍ഹിയുടെ വിജയം. ഇതോടെ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് ഡല്‍ഹി ഒന്നാംസ്ഥാനത്ത് തിരികെയെത്തുകയും ചെയ്തു 180 റണ്‍സിന്റെ വിജയലക്ഷ്യമാണ് സിഎസ്‌കെ ഡല്‍ഹിക്കു നല്‍കിയത്. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ പൃഥ്വി…

Read More