ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം: ഞായറാഴ്ച മാത്രം അടച്ചിടും, കടകൾ മറ്റ് ദിവസങ്ങളിൽ തുറക്കാം

സംസ്ഥാനത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം. ഇനി മുതൽ ഞായറാഴ്ച മാത്രമേ ലോക്ക് ഡൗൺ ഉണ്ടാകൂ. ശനിയാഴ്ചത്തെ ലോക്ക് ഡൗൺ ഒഴിവാക്കി. അടുത്താഴ്ച മുതൽ മാനദണ്ഡങ്ങൾ നിലവിൽ വരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ കടകൾ തുറക്കാം. പ്രവർത്തന സമയം വർധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

ടിപിആർ അടിസ്ഥാനമാക്കിയുള്ള ലോക്ക് ഡൗൺ രീതി മാറ്റി. മേഖല തിരിച്ചാകും ഇനി നിയന്ത്രണം. കൂടുതൽ രോഗികൾ ഉള്ളിടത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. രോഗബാധിതർ കുറവുള്ള ഇടങ്ങളിൽ ഇളവ് അനുവദിക്കും.

രോഗികൾ കൂടുതലുള്ള പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളായി തിരിച്ച് അടപ്പിക്കൽ നടപ്പാക്കും. പരിശോധന പ്രതിദിനം രണ്ട് ലക്ഷമാക്കി ഉയർത്താനും ശുപാർശയുണ്ട്.