കാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ ശ്രീനഗർ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. രൺബീർഗർഗ് മേഖലയിൽ ഇന്ന് രാവിലെയാണ് സംയുക്ത സുരക്ഷാ സൈന്യവും ഭീകരരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ ആരംഭിച്ചത്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പൊലീസും സൈന്യവും ചേർന്ന് സ്ഥലത്ത് സംയുക്ത പരിശോധന നടത്തുന്നതിനിടെ ഭീകരർ ഇവർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. തുടർന്ന് ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.

Read More

ഷാര്‍ജയില്‍ ഡല്‍ഹിയെ 200 തൊടിയിക്കാതെ റോയല്‍സ്; തിളങ്ങി ഹെറ്റ്മയര്‍

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് 185 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 184 റണ്‍സ് നേടിയത്. 24 ബോളില്‍ 45 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്മയറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 5 സിക്‌സും 1 ഫോറും അടങ്ങുന്നതായിരുന്നു ഹെറ്റ്മയറുടെ പ്രകടനം. ഡല്‍ഹിക്കായ് മാര്‍ക്കസ് സ്റ്റോയിനിസ് 30 ബോളില്‍ 4 സിക്‌സിന്റെ അകമ്പടിയില്‍ 39 റണ്‍സ് നേടി. ഋഷഭ് പന്ത് 5, ശ്രേയസ് അയ്യര്‍ 22, പൃഥ്വി ഷാ 19, ധവാന്‍…

Read More

സംസ്ഥാനത്ത് 28 പോക്സോ കോടതികള്‍ കൂടി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് പോക്‌സോ നിയമപ്രകാരം റജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രം സംസ്ഥാനത്ത് 56 അതിവേഗ സ്‌പെഷ്യല്‍ കോടതികളാവും. 14 ജില്ലകളില്‍ നിലവിലുള്ള ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ (പോക്‌സോ) കോടതികളില്‍ അനുവദിച്ച സ്റ്റാഫ് പാറ്റേണിലും നിയമന രീതിയിലും കോടതികള്‍ ആരംഭിക്കുന്ന മുറയ്ക്ക് തസ്തികകള്‍ അനുവദിക്കും. ജില്ലാ ജഡ്ജ്, സീനിയര്‍ ക്ലാര്‍ക്ക്,…

Read More

സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു

  ഗുരുവായൂർ: പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഭാര്യ അംബിക. മക്കള്‍ അനിത, അനില്‍. ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് നിരവധി മലയാള സിനിമകള്‍ക്ക് നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.

Read More

ധർമടത്ത് പിണറായിക്കെതിരെ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ

ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. കെപിസിസിയും ഹൈക്കമാൻഡും തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുഡിഎഫ് കണ്ണൂർ ജില്ലയിൽ മത്സരിക്കുന്ന മണ്ഡലങ്ങളിൽ സജീവമാകേണ്ടതിനാൽ മത്സരിക്കാനാകില്ലെന്ന് അറിയിച്ചെന്നും സുധാകരൻ പറഞ്ഞു ജില്ലാ കോൺഗ്രസ് നേതൃത്വത്തിനും താൻ ധർമടത്ത് മത്സരിക്കുന്നതിനോട് വിമുഖതയുണ്ട്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് സമയം ലഭിച്ചില്ല. ഡിസിസി സെക്രട്ടറി സി രഘുനാഥിനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യമെന്നും സുധാകരൻ പറഞ്ഞു. നേരത്തെ ധർമടത്ത് മത്സരിക്കുന്ന കാര്യത്തിൽ ഒരു മണിക്കൂറിന് ശേഷം തീരുമാനമറിയിക്കുമെന്ന് സുധാകരൻ…

Read More

ക്രൈംബ്രാഞ്ചിന്റെ എഫ് ഐ ആർ റദ്ദാക്കണം; ഇ ഡി നൽകിയ അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

തങ്ങൾക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നിൽ ഗൂഢാലോചനയെന്നും എഫ് ഐ ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിഷ്പക്ഷ അന്വേഷണത്തിന് കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യവും ഇ ഡി ഉന്നയിച്ചിട്ടുണ്ട് പോലീസുദ്യോഗസ്ഥരുടെ മൊഴി ഗൂഢാലോചനയാണെന്നാണ് ഇ ഡി പറയുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതികളെ ഇ ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചതായി വെളിപ്പെടുത്തലുകൾ വന്നിരുന്നു. പ്രതികളുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ സ്വപ്‌നയുടെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു. ഇതിന്…

Read More

Chalhoub Group Jobs Vacancies In Dubai

Chalhoub Group Careers Dubai Chalhoub Group Careers are the openings for work that are reported seldom. That is the reason individuals hang tight for such declaration tensely and there are consistently a major number of candidates. It is to illuminate you that at last, it is an ideal opportunity to apply there in light of…

Read More

വോട്ടുകൊള്ള ആരോപണം; കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടുകൊള്ള ആരോപണത്തിൽ പ്രതിപക്ഷ എംപിമാർക്ക് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉച്ചക്ക് 12 മണിക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ എത്താൻ നിർദേശം നൽകി. കൂടിക്കാഴ്ചയ്ക്ക് 30 പേർക്ക് പങ്കെടുക്കാം. കോൺഗ്രസ് എം പി ജയറാം രമേശിന് ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിപ്പ് നൽകിയത്. എല്ലാ എംപിമാരെയും കാണണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദേഹം പറഞ്ഞു. അതേസമയം പതിനൊന്നരയോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധമാർച്ചിൽ മുന്നൂറോളം പാർലമെന്റംഗങ്ങൾ…

Read More

വയനാട്ടിൽ 12 പേര്‍ക്ക് കൂടി കോവിഡ്; 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ;16 പേര്‍ക്ക് രോഗ മുക്തി

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച നടവയല്‍ സ്വദേശി അവറാന്‍ (69) ഉള്‍പ്പെടെ വയനാട് ജില്ലയില്‍ ഇന്ന് (12.08.20) 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 16 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 950 ആയി. ഇതില്‍ 646 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 301 പേരാണ് ചികിത്സയിലുള്ളത്. 288…

Read More

ആന്ധ്രയിൽ നിന്നും പൂച്ചെടി ലോറിയിൽ കടത്തിയ കഞ്ചാവ് പിടികൂടി; രണ്ട് പേർ പിടിയിൽ

ആന്ധ്രാപ്രദേശിൽ നിന്നും അങ്കമാലിയിലേക്ക് കൊണ്ടുവന്ന കഞ്ചാവ് പിടികൂടി. പാലക്കാട് ദേശീയപാതയിൽ വെച്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പൂച്ചെടി ലോഡ് കയറ്റിവന്ന ലോറിയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. 56 കിലോയിലധികം കഞ്ചാവാണ് പിടികൂടിയത്. രണ്ട് പേരെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ചാലക്കുടി സ്വദേശി സുനു ആന്റണി, വയനാട് സ്വദേശി നിഖിൽ എന്നിവരാണ് പിടിയിലായത്. ലോറിയുടെ ഡ്രൈവിംഗ് സീറ്റിനോട് ചേർന്ന ബോക്‌സിലായിരുന്നു കഞ്ചാവ്.

Read More