Headlines

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.25 അടി; നീരൊഴുക്ക് കുറഞ്ഞു, തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.25 അടിയായി. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. 2050 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നു. പെരിയാർ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം എന്നാണ് അധികൃതർ നിർദേശം നൽകിയിരുന്നു. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. ഇടുക്കിയിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറവുണ്ടെങ്കിലും ഇടവിട്ട് മഴ തുടരുകയാണ്. ജലനിരപ്പ് 136 അടിയിൽ എത്തിയാൽ സ്പിൽവേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും. ഇടുക്കിയിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ…

Read More

കന്യാസ്ത്രീകളുടെ ജാമ്യം: ബിലാസ്പുര്‍ എന്‍ഐഎ കോടതി ഇന്ന് വിധി പറയും

ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ ബിലാസ്പുര്‍ എന്‍ഐഎ കോടതി ഇന്ന് വിധി പറയും. ജാമ്യം കിട്ടിയാല്‍ ഇന്ന് തന്നെ കന്യാസ്ത്രീകള്‍ ജയില്‍ മോചിതരാകും. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. എന്നാല്‍ കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണോ എന്ന് ചോദിച്ചപ്പോള്‍ ആവശ്യമില്ലെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി. കന്യാസ്ത്രീകളുടെ അഭിഭാഷകന്‍ ഉയര്‍ത്തിയ വാദങ്ങളിലും പ്രോസിക്യൂഷന്‍ എതിര്‍പ്പ് അറിയിച്ചിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ ഭാഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി…

Read More

ബഫർ സോൺ: വയനാട്ടുകാരുടെ പോരാട്ട വീര്യത്തെ അളക്കരുതെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ

സുൽത്താൻ ബത്തേരി: ബഫർ സോൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കരട് രേഖയിലെ ജനദ്രോഹ തീരുമാനങ്ങൾ പിൻവലിക്കാൻ സർക്കാരുകൾ തയ്യാറായില്ലെങ്കിൽ വയനാട് ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങാൻ ജനങ്ങൾ ഒരുങ്ങിയിരിക്കണമെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ. കത്തോലിക്ക സഭ സുൽത്താൻ ബത്തേരി ഫൊറോന കൗൺസിൽ ഭാരവാഹികളുടെ യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാടൻ ജനതയോട് ആത്മാർത്ഥമായ സമീപനമാണ് കേന്ദ്ര സർക്കാരിൻ്റേതെങ്കിൽ വനാതിർത്തി പിന്നിട്ടുള്ള ബഫർ സോൺ പ്രഖ്യാപനം പിൻവലിക്കും.ഇതിനായി സമ്മർദ്ദം ചെലുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണം.പുതിയ…

Read More

കോവിഡ് വാക്‌സിന്‍ പരീക്ഷണ ഫലം ഇന്ന്; ഓക്‌സ്‌ഫോര്‍ഡില്‍ പ്രതീക്ഷയർപ്പിച്ച് ലോകം

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ പ്രാഥമിക പരീക്ഷണ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഇതിനോടകം തന്നെ ആറ് ലക്ഷം പേരുടെ ജീവനെടുത്ത കൊറോണവൈറസ് മഹാമാരിയെ തടഞ്ഞു നിര്‍ത്തുന്നതിനായി ലോകം വന്‍ പ്രതീക്ഷയോടെയാണ് ഫലം കാത്തിരിക്കുന്നത്. കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളില്‍ മുന്‍പന്തിയിലായിരുന്നു ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല. ഇവര്‍ വികസിപ്പിച്ച വാക്‌സിന്‍ നിലവില്‍ ബ്രസീലില്‍ മനുഷ്യരിലുള്ള പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടത്തിലാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസയോഗ്യമാണെങ്കില്‍ വാക്‌സിന്‍ പ്രാരംഭ ഘട്ടത്തില്‍ മികച്ച ഫലങ്ങള്‍ കാണിക്കുകയും കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍…

Read More

വൈദ്യുതി മുടങ്ങും

ആമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അംകോ, ഒന്നേയാര്‍, ആണ്ടൂര്‍, കുഴിമാളം, പാടിപറമ്പ്, കരടിപ്പാറ, കാലിപറമ്പ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (വ്യാഴം) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

Read More

വെങ്കല മെഡലുമായി ശ്രീജേഷ് നാട്ടിലെത്തി; കൊച്ചിയിൽ വൻ വരവേൽപ്പ്

ടോക്യോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഹോക്കി ടീമിന്റെ ഗോൾ കീപ്പർ പി ആർ ശ്രീജേഷിന് വൻ വരവേൽപ്പ് നൽകി കേരളം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നൂറുകണക്കിന് ആരാധകരാണ് ശ്രീജേഷിനെ സ്വീകരിക്കാനെത്തിയത്. കായിക മന്ത്രി വി അബ്ദുറഹ്മാൻ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ, ഒളിമ്പിക്‌സ് അസോസിയേഷൻ, ഹോക്കി അസോസിയേഷൻ ഭാരവാഹികളും ശ്രീജേഷിന്റെ കുടുംബാംഗങ്ങളും നെടുമ്പാശ്ശേരിയിലെത്തി വിമാനത്താവളത്തിൽ നിന്ന് കിഴക്കമ്പലം വരെ തുറന്ന ജീപ്പിലാണ് ശ്രീജേഷിനെ ആനയിക്കുന്നത്.  

Read More

അങ്കമാലിയിൽ ആൺസുഹൃത്തിനൊപ്പം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു; യുവാവ് ചികിത്സയിൽ

  അങ്കമാലിയിൽ ആത്മഹത്യ ചെയ്ത കമിതാക്കളിൽ യുവതി മരിച്ചു. കറുകുറ്റി സ്വദേശി ബിന്ദുവാണ് മരിച്ചത്. 90 ശതമാനത്തോളം പൊള്ളലേറ്റ ബിന്ദുവിനെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല രണ്ട് കുട്ടികളുടെ മാതാവാണ് ഇവർ. ഭർത്താവിന്റെ മരണശേഷം അങ്കമാലി സ്വദേശി മിഥുനോടൊപ്പം കോക്കുന്നിൽ വാടകക്ക് താമസിച്ച് വരികയായിരുന്നു. പൊള്ളലേറ്റ മിഥുൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Read More

സുപ്രീം കോടതി മാറ്റിവെക്കുന്നതിന് താൻ എന്ത് ചെയ്യാനാണ്; ലാവ്‌ലിൻ കേസിൽ പിണറായി

ലാവ്‌ലിൻ കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിനെ കുറിച്ചുള്ള പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതിയും കീഴ്‌ക്കോടതിയും തന്നെ കുറ്റവിമുക്തനാക്കിയതാണ്. സുപ്രീം കോടതി കേസ് മാറ്റിവെക്കുന്നതിന് തനിക്ക് എന്ത് ചെയ്യാനാകുമെന്ന് പിണറായി ചോദിച്ചു 19 തവണ ലാവ്‌ലിൻ കേസ് മാറ്റിവെച്ചെന്നും പിണറായിയെ ബിജെപി സഹായിക്കുകയുമാണെന്ന് പിടി തോമസാണ് ആരോപിച്ചത്. ലാവ്‌ലിൻ കേസുമായി നിങ്ങൾ കുറേ നടന്നതല്ലേ എന്നായിരുന്നു പിണറായിയുടെ മറുചോദ്യം. തന്റെ പേരിൽ നിലവിൽ ഒരു കേസുമില്ല. സുപ്രീം കോടതി മാറ്റി വെക്കുന്നതിന് താൻ എന്ത്…

Read More

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; എട്ട് പേർ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിൽ 8 പേർ മരിച്ചു. സുംന മേഖലയിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. ചമോലി ജില്ലയുടെ മലയോര ഭാഗമാണിത്. അപകടത്തിൽപ്പെട്ട 384 പേരെ സൈന്യം രക്ഷപ്പെടുത്തി. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് റോഡുകൾ തകർന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്നലെ രാത്രിയോടെ നിർത്തിവെച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ പുനരാരംഭിച്ചു

Read More