വിലക്കുകൾ ലംഘിച്ച് ഇഫ്താര്‍ വിരുന്ന് ; മലപ്പുറത്ത് 40 പേര്‍ക്കെതിരെ കേസ്

മലപ്പുറം: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഇഫ്താര്‍ വിരുന്നൊരുക്കിയ 40 പേര്‍ക്കെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. മലപ്പുറം പരപ്പനങ്ങാടിയിലെ റിസോര്‍ട്ടിലാണ് വിലക്കുകൾ ലംഘിച്ച് ഇഫ്താർ വിരുന്നൊരുക്കിയത്. ഉള്ളണം, എടത്തിരിക്കടവ് ഭാഗത്ത് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ ഏര്‍പ്പാട് ചെയ്തിരുന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനെത്തിയവര്‍ക്കെതിരേയാണ് കേസെടുത്തത്. റിസോര്‍ട്ട് ഉടമ ഷാഫിയുടെ പേരിലും കേസെടുത്തിട്ടുണ്ട് . ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് അനധികൃതമായി പ്രവർത്തിച്ച റിസോര്‍ട്ടിനെതിരെയും പ്രതികളുടെ പേരിലും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് പറഞ്ഞു.

Read More

ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ട് രണ്ടാമിന്നിംഗ്‌സിൽ 178ന് പുറത്ത്; ഇന്ത്യക്ക് 420 റൺസ് വിജയലക്ഷ്യം, അശ്വിന് ആറ് വിക്കറ്റ്

ചെന്നൈ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാമിന്നിംഗ്‌സിൽ ഇംഗ്ലണ്ട് 178 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് ജയിക്കാനായി വേണ്ടത് 420 റൺസാണ്. ആറ് വിക്കറ്റുകൾ വീഴ്ത്തിയ അശ്വിനാണ് രണ്ടാമിന്നിംഗ്‌സിൽ ഇംഗ്ലണ്ടിനെ തകർത്തത് 6ന് 257 റൺസ് എന്ന നിലയിൽ ഇന്ത്യയാണ് നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. സ്‌കോർ 337ൽ ഇന്ത്യയുടെ എല്ലാവരും പുറത്തായി. ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദർ 85 റൺസുമായി പുറത്താകാതെ നിന്നു. റിഷഭ് പന്ത് 91 റൺസും പൂജാര 73 റൺസും, അശ്വിൻ 31 റൺസുമെടുത്തു. രണ്ടാമിന്നിംഗ്‌സ്…

Read More

ഷാര്‍ജ തീരത്ത് എണ്ണച്ചോര്‍ച്ച

ഷാര്‍ജ: ഷാര്‍ജയിലെ ഖോര്‍ഫക്കാന്‍, കല്‍ബ തീരങ്ങളില്‍ എണ്ണച്ചോര്‍ച്ച. ചോര്‍ച്ചക്ക് കാരണമായ കപ്പലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഷാര്‍ജ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പോലീസിന്റെയും മുനിസിപ്പാലിറ്റികളുടെയും സഹായത്തോടെ കോസ്റ്റുഗാര്‍ഡും ബീഉം എണ്ണച്ചോര്‍ച്ച തടഞ്ഞിട്ടുണ്ട്. കപ്പലുകളുടെ അനാസ്ഥ കാരണമാണ് എണ്ണച്ചോര്‍ച്ചയുണ്ടായത്. കപ്പലിലെ എണ്ണച്ചോര്‍ച്ച സമുദ്രത്തിലെ ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും വലിയ ആഘാതമാണ് ഏല്‍പ്പിക്കുന്നത്. രാജ്യത്ത് ഈ വര്‍ഷം മാത്രം മൂന്ന് എണ്ണച്ചോര്‍ച്ചകളാണുണ്ടായത്.

Read More

മണ്ണാർക്കാട് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു

പാലക്കാട് മണ്ണാർക്കാട് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുരുത്തിച്ചാലിൽ കുളിക്കാനിറങ്ങിയ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം താഴെയാണ് മൃതദേഹം കണ്ടെത്തിയത്. വളാഞ്ചേരി സ്വദേശി ഹാരിസാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അഞ്ചംഗ സംഘം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ ഹാരിസ് ഒഴുക്കിൽപ്പെടുകയായിരുന്നു.

Read More

അഭയ കേസ് പ്രതികളുടെ പരോൾ: സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

  അഭയ കേസ് പ്രതികൾക്ക് ചട്ടവിരുദ്ധമായി പരോൾ അനുവദിച്ചെന്ന് ആരോപിച്ച് നൽകിയ ഹർജിയിൽ സർക്കാരിനും ജയിൽ ഡിജിപിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രതികളായ ഫാദർ തോമസ് എം കോട്ടൂരിനും സിസ്റ്റർ സെഫിക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട് സിബിഐ കോടതി ശിക്ഷിച്ച് അഞ്ച് മാസം തികയും മുമ്പേ പ്രതികൾക്ക് പരോൾ അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. പരോൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കലാണ് ഹൈക്കോടതിയെ സമീപിച്ചത്. മെയ് 11നാണ് 90 ദിവസത്തേക്ക് പ്രതികൾക്ക് പരോൾ അനുവദിച്ചത്.

Read More

കൊവിഡ് വ്യാപനം: ആസ്‌ത്രേലിയയിലെ മെല്‍ബണ്‍ നഗരം വീണ്ടും അടച്ചു

മെല്‍ബണ്‍:ഒരിടവേളക്ക് ശേഷം കൊറോണവൈറസ് വ്യാപനത്തില്‍ വര്‍ധന രേഖപ്പെടുത്തിയതിനാല്‍ ആസ്‌ത്രേലിയയിലെ മെല്‍ബണ്‍ നഗരത്തില്‍ ആറാഴ്ചത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. നഗരത്തിലെ അര കോടി വരുന്ന ജനങ്ങളോട് വീട്ടില്‍ തന്നെ കഴിയാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. പ്രവിശ്യയില്‍ പുതിയ 191 കേസുകള്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് വിക്ടോറിയ പ്രവിശ്യ ഭരണാധികാരി ഡാനിയേല്‍ ആന്‍ഡ്രൂസ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. വിക്ടോറിയയുടെ തലസ്ഥാനമാണ് മെല്‍ബണ്‍. കൊവിഡ് വ്യാപനമുണ്ടായതിന് ശേഷം പ്രവിശ്യയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. വിക്ടോറിയയുടെ അയല്‍ പ്രവിശ്യകളായ ന്യൂ…

Read More

കിണറിലെ വെള്ളത്തിൽ പെട്രോളിന്റെ അംശം കണ്ടെത്തി

വെള്ളറട: പുലിയൂർശാലയിൽ വാഴവിളകുഴി പുത്തൻ വീട്ടിൽ രാധയുടെ വീട്ടിലെ കിണറിലെ വെള്ളത്തിൽ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി. ഒരാഴ്ചയ്ക്ക് മുമ്പ് ചെറിയതോതിൽ വെള്ളത്തിൽ പെട്രോളിന്റെ ഗന്ധം ഉണ്ടായി. ഗന്ധം രൂക്ഷമായി. തുടർന്ന് വീട്ടുകാർ ആരോഗ്യവകുപ്പ്, പോലീസ്, ഫയർഫോഴ്‌സ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വീടിന് എതിർവശത്തുള്ള പെട്രോൾ പമ്പിൽ നിന്നുള്ള ഇന്ധന ചോർച്ചയാകാം എന്നാണ് അധികൃതരുടെ അനുമാനം. തുടർന്ന് കിണറിലെ വെള്ളം

Read More

നിര്‍ണായക കൂടിക്കാഴ്ച: രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി

സര്‍വകലാശാല-ഭാരതാംബാ വിഷയങ്ങളില്‍ ഭിന്നത തുടരുന്നതിനിടെ മുഖ്യമന്ത്രി-ഗവര്‍ണര്‍ നിര്‍ണായക കൂടിക്കാഴ്ച. രാജ്ഭവനിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ടത്. ഒരുമണിക്കൂറോളമാണ് കൂടിക്കാഴ്ച നീണ്ടത്. മൂന്നര മണിയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലേക്ക് എത്തിയത്. സര്‍വകലാശാലാ വിഷയങ്ങളില്‍ സമവായം കണ്ടെത്താനുള്‍പ്പടെയാണ് കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരള, സാങ്കേതിക സര്‍വകലാശാല വി.സി നിയമനത്തില്‍ ഗവര്‍ണറുടെ അപ്പീല്‍ ഹൈകോടതി ഡിവിഷന്‍ ബഞ്ച് തള്ളിയതോടെയാണ് സ്ഥിതി കൂടുതല്‍ വഷളായത്. താത്കാലിത വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഗവര്‍ണര്‍ക്കുണ്ടായ തിരിച്ചടിയാണ് മറ്റൊരു പ്രധാന വിഷയം….

Read More

പാരാലിമ്പിക്‌സ് ഷൂട്ടിംഗിൽ ഇന്ത്യക്ക് വെങ്കലം; ചരിത്രം കുറിച്ച് അവനി ലേഖ്‌റ

  ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ എസ് എച്ച് വിഭാഗത്തിൽ ഇന്ത്യയുടെ അവനി ലേഖ്‌റ വെങ്കലം സ്വന്തമാക്കി. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ അവനി സ്വർണം നേടിയിരുന്നു. ടോക്യോ പാരാലിമ്പിക്‌സിൽ അവനിയുടെ മെഡൽ നേട്ടം രണ്ടായി. പാരാലിമ്പിക്‌സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ഖ്യാതിയും അവനി സ്വന്തമാക്കി. 19ാം വയസ്സിലാണ് ഈ നേട്ടം. ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ 12ാം മെഡലാണിത്. ഇന്ന്…

Read More

സ്വർണവിലയിൽ വർധനവ്; പവന് ഇന്ന് 240 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് ഇന്ന് 240 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,600 രൂപയായി. 4200 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1708.51 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,731 രൂപയായി.

Read More