Headlines

തമിഴ്‌നാട്ടിൽ പടക്ക നിർമാണ ശാലയിൽ സ്‌ഫോടനം; ഒമ്പത് പേർ മരിച്ചു

തമിഴ്‌നാട്ടിൽ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒമ്പത് പേർ മരിച്ചു. കടലൂരിലെ കാട്ടുമന്നാർകോവിലിലുള്ള പടക്കശാലയിലാണ് സ്‌ഫോടനമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ് ഫാക്ടറി ഉടമയും അപകടത്തിൽ മരിച്ചു. സംഭവസ്ഥലത്ത് വെച്ച് അഞ്ച് പേരും ബാക്കിയുള്ളവർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. പടക്കനിർമാണ ശാല പൂർണമായും കത്തിനശിച്ചു. എത്രപേർ സംഭവസമയത്ത് ഇതിനുള്ളിലുണ്ടായിരുന്നുവെന്ന കാര്യം വ്യക്തമല്ല മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടകാരണം വ്യക്തമല്ല. ലൈസൻസോടു കൂടി പ്രവർത്തിക്കുന്ന ഫാക്ടറിയാണ് സ്‌ഫോടനത്തിൽ തകർന്നത്

Read More

സ്വർണക്കള്ളക്കടത്തുകാരെയും സ്ത്രീ പീഡകരെയും സംരക്ഷിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ്

  സ്വർണക്കടത്തുകാരെയും സ്ത്രീ പീഡകരെയും കമ്മ്യൂണിസ്റ്റ് പാർട്ടി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഓരോ ക്രിമിനൽ കേസുകളിലും ആസൂത്രകർ സിപിഎം സൈബർ പോരാളികളാണ്. കൊടകര കുഴൽപ്പണ കേസ്, വനം കൊള്ളക്കേസ്, സ്വർണക്കടത്ത് കേസ് എന്നിവ പ്രതിപക്ഷം നിരീക്ഷിക്കുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ സമരപരിപാടികൾക്ക് പരിമിതിയുണ്ടെന്നും സതീശൻ പറഞ്ഞു പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ വിഷയം ജനങ്ങളിലേക്ക് എത്തിക്കും. സിപിഎം എല്ലാവിധ ക്രിമിനൽ പ്രവർത്തനങ്ങളെയും സംരക്ഷിക്കുന്ന പാർട്ടിയാണ്. സൈബറിടങ്ങളിൽ സിപിഎം ഗുണ്ടായിസത്തിന് നേതൃത്വം നൽകുന്ന ആളുകൾ തന്നെയാണ് ഓരോ…

Read More

റണ്‍സ്, സിക്‌സര്‍, ക്യാച്ച്; രോഹിത്തിനെ കാത്ത് വമ്പന്‍ നേട്ടങ്ങള്‍, എല്ലാം നേടുമോ

അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ ഇന്നത്തെ മല്‍സരത്തില്‍ വമ്പന്‍ നാഴികക്കല്ലുകളാണ് മുംബൈ ഇന്ത്യന്‍സ് നായകനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത്. ഇന്നത്തെ കളിയില്‍ 90 റണ്‍സെടുത്താല്‍ ഹിറ്റ്മാന്‍ എലൈറ്റ് ക്ലബ്ബില്‍ അംഗമാവും.   ടൂര്‍ണമെന്റില്‍ 5000 റണ്‍സ് തികച്ച മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. നിലവില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി, ചെന്നൈ സൂപ്പര്‍ കിങ്‌സ് വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന എന്നിവര്‍ മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ.   5000…

Read More

ട്വൻ്റി20 ലോകകപ്പ്; ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം നല്ലതല്ലെങ്കില്‍ പുനരാലോചിക്കണം: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

  ന്യൂഡല്‍ഹി: ഒക്‌ടോബര്‍ 24ന് ദുബൈയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-പാക് ട്വന്റി20 ലോകകപ്പ് മത്സരം നടത്തുന്നത് പുനരാലോചിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം നല്ലതല്ലെങ്കില്‍ ഇക്കാര്യം പുനഃപരിശോധിക്കേണ്ടതാണെന്ന് ഗിരിരാജ് സിങ് പറഞ്ഞു. ജമ്മു കശ്മീരില്‍ നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് മത്സരം നടത്തണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരില്‍ തദ്ദേശവാസികളല്ലാത്ത തൊഴിലാളികള്‍ക്ക് നേരെ ഞായറാഴ്ച വീണ്ടും ആക്രമണമുണ്ടായിരുന്നു. കുല്‍ഗാമിലെ വാന്‍പോ മേഖലയിലാണ് ബീഹാര്‍ സ്വദേശികളായ രണ്ട് പേരെ…

Read More

സംസ്ഥാനത്തെ ടാറ്റൂ സ്ഥാപനങ്ങളിൽ എക്‌സൈസ് പരിശോധന; തിരൂരിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു

സംസ്ഥാനത്തെ ടാറ്റു സ്ഥാപനങ്ങളിൽ എക്‌സൈസിന്റെ പരിശോധന. ടാറ്റു ചെയ്യുമ്പോൾ വേദന അറിയാതിരിക്കാൻ ലഹരി മരുന്ന് നൽകുന്നുവെന്ന വിവരത്തെ തുടർന്നാണ് നടപടി. മലപ്പുറം തിരൂരിലെ ടാറ്റു സ്ഥാപനത്തിൽ നടന്ന പരിശോധനയിൽ 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു. ഇന്നലെ കോഴിക്കോട് ജില്ലയിലെമ്പാടുമുള്ള ടാറ്റു സ്ഥാപനങ്ങളിൽ എക്‌സൈസ് പരിശോധന നടത്തിയിരുന്നു. നാല് സർക്കിൾ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ 9 റേഞ്ചുകളിലാണ് പരിശോധന നടന്നത്.

Read More

ദുർഗാ ദേവിക്ക് നൽകുന്ന ബഹുമാനം രാജ്യത്തെ സ്ത്രീകൾക്ക് നൽകണമെന്ന് പ്രധാനമന്ത്രി

സ്ത്രീകളെ ദുർഗാദേവിയെ പോലെ കണ്ട് ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുർഗാദേവിക്ക് ജനങ്ങൾ നൽകുന്ന ബഹുമാനം രാജ്യത്തെ സ്ത്രീകൾക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു. ദുർഗാ പൂജയുടെ വേളയിൽ പശ്ചിമ ബംഗാളിലെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി . ആത്മനിർഭർ ഭാരത് അഭിയാന്റെ കേന്ദ്രത്തിന്റെ കാഴ്ചപ്പാട് ബംഗാളിൽ നിന്ന് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആഘോഷ വേളയിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും മാസക് ധരിക്കണമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. മോദി ബംഗാളിയിൽ തന്റെ പൂജാ ആശംസകൾ…

Read More

ഹൃദയാഘാതത്തെ തുടർന്ന് സുൽത്താൻ ബത്തേരി മുണ്ടക്കൊല്ലി സ്വദേശിയായ അധ്യാപകൻ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് അധ്യാപകൻ മരിച്ചു. തൊണ്ടർനാട് എം റ്റി ടി എം ഹയർ സെക്കണ്ടറി സ്ക്കൂളിലെ അധ്യാപകനും ചീരാൽ മുണ്ടക്കൊല്ലി സ്വദേശിയുമായ സനു(33) ആണ് മരണപ്പെട്ടത്. നെൻ മേനി പഞ്ചായത്ത് മുൻ മെമ്പർ മല്ലിക സോമശേഖരൻ്റെ മകനാണ്. ഭാര്യ വിദ്യ (പഴൂർ ഫോറസ്റ്റ് ഓഫീസ് )

Read More

തിങ്കളാഴ്ച അര്‍ധ രാത്രി മുതല്‍ ഫാസ്ടാ​ഗ് നിര്‍ബന്ധം; ഇല്ലെങ്കില്‍ ഇരട്ടി നിരക്കിന് തുല്യമായ പിഴ

ന്യൂഡല്‍ഹി: ഓട്ടോമാറ്റിക് ടോള്‍ പ്ലാസ പേയ്മെന്റ് സംവിധാനമായ ഫാസ്ടാഗ് നടപ്പിലാക്കാൻ ഇനി സമയം നീട്ടി നല്‍കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. തിങ്കളാഴ്ച അര്‍ധ രാത്രി മുതല്‍ നിര്‍ബന്ധമാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വാഹനങ്ങളില്‍ ഫാസ്ടാഗ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കിലും പ്രവര്‍ത്തിക്കാത്ത ഫാസ്ടാഗാണെങ്കിലും പിഴ നല്‍കേണ്ടി വരും. ഇരട്ടി നിരക്കിന് തുല്യമായ പിഴയായിരിക്കും ചുമത്തുകയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Read More

കടല്‍ക്കൊലക്കേസ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ മല്‍സ്യത്തൊഴിലാളികള്‍ സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി:കടല്‍ക്കൊലക്കേസ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ മല്‍സ്യത്തൊഴിലാളികള്‍ സുപ്രിംകോടതിയില്‍. ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ ഏഴ് മല്‍സ്യത്തൊഴിലാളികള്‍ സുപ്രിംകോടതിയില്‍. സെന്റ് ആന്റണീസ് ബോട്ടുടയ്ക്ക് അനുവദിച്ച രണ്ട് കോടി രൂപയില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഹര്‍ജി ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ച് ഓഗസ്റ്റ് രണ്ടിന് പരിഗണിക്കും. . സെന്റ് ആന്റണീസ് ബോട്ടുടയ്ക്ക് അനുവദിച്ച രണ്ട് കോടി രൂപയില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഹര്‍ജി ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ച് ഓഗസ്റ്റ്…

Read More

സംസ്ഥാനത്ത് പുതുതായി 6 ഹോട്ട് സ്‌പോട്ടുകൾ; 18 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 14), തിരുമിറ്റികോട് (5), അളനല്ലൂർ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാർകാട് (4), തൃശൂർ ജില്ലയിലെ വെങ്കിടങ്ങ് (17) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 18 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 587 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More