Headlines

‘എംപി എന്ന നിലയിൽ പ്രിയങ്ക ഗാന്ധി പരാജയം, ദുരന്തബാധിതർക്കായി ഒന്നും ചെയ്യുന്നില്ല’; എൽഡിഎഫ്

എംപി എന്ന നിലയിൽ പ്രിയങ്ക ഗാന്ധി പരാജയമാണെന്ന് എൽഡിഎഫ് .മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്ക് സഹായം നൽകാനുള്ള നടപടി സ്വീകരിച്ചില്ല. പല ഔദ്യോഗിക പരിപാടികൾക്കും എംപി സ്ഥലത്ത് എത്തുന്നില്ല. ദുരന്തബാധിതർക്ക് ഭവന നിർമ്മാണത്തിനായി കോൺഗ്രസും യൂത്ത് കോൺഗ്രസും പണം പിരിച്ചുവെങ്കിലും വീടുകളുടെ നിർമ്മാണം ഇനിയും തുടങ്ങിയിട്ടില്ല. മുസ്ലിം ലീഗ് ഭവന നിർമ്മാണ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്നും എൽഡിഎഫ് ആരോപിച്ചു. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഈ മാസം 19ന് കൽപ്പറ്റയിൽ മനുഷ്യ ചങ്ങല തീർക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ…

Read More

ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാകിസ്താൻ സൂപ്പർ പേരാട്ടം: മത്സരം ദുബൈയിൽ

ടി 20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാകിസ്താന്‍ പോര്. രാത്രി ഏഴരയ്ക്ക് ദുബൈയിലാണ് മത്സരം. ട്വന്റി 20 കിരീടം വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ ആദ്യ എതിരാളികളായി എത്തുന്നത് ചിരവൈരികളായ പാകിസ്താന്‍. ക്രിക്കറ്റ്ലോകം കാത്തിരിക്കുന്ന മത്സരത്തിൽ ചരിത്രം ഇന്ത്യക്കൊപ്പമാണ്. ട്വന്റി 20 ലോകകപ്പിൽ അഞ്ച് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. പ്രഥമ ട്വന്റി 20 ലോകകപ്പിന്റെ കലാശപ്പോരിൽ ഇന്ത്യ കിരീടം ചൂടിയതും പാകിസ്താനെ വീഴ്ത്തിയായിരുന്നു. റാങ്കിങിൽ മൂന്നാം സ്ഥാനത്തുള്ള പാകിസ്ഥാനെക്കാൾ ഒരു പടി മുകളിലാണ് ഇന്ത്യ. ബാറ്റിങ് നിരയിലാണ് കോഹ്‌ലിപ്പടയുടെ…

Read More

എൽഡിഎഫ് സ്ഥാനാർഥികൾ ഇന്ന് പത്രിക നൽകും; ഒരേയൊരു സ്ഥാനാർഥിയെ കണ്ടെത്താനാകാതെ കോൺഗ്രസ്

  രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ സ്ഥാനാർഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. സിപിഎം പ്രതിസന്ധി എ എ റഹീം, സിപിഐ പ്രതിനിധി പി സന്തോഷ് കുമാർ എന്നിവരാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. യുവാക്കൾക്ക് പ്രാതിനിധ്യം നൽകിയുള്ള തീരുമാനമാണ് സിപിഎമ്മും സിപിഐയും എടുത്തത് അതേസമയം ജയസാധ്യതയുള്ള ആകെയൊരു സീറ്റിൽ സ്ഥാനാർഥിയെ കണ്ടെത്താൻ പോലുമാകാതെ വിഷമിക്കുകയാണ് കോൺഗ്രസ്. ഒരു സീറ്റിലേക്ക് വേണ്ടി വലിയൊരു പട്ടികയാണ് കോൺഗ്രസിന്റെ നേതാക്കൾ തയ്യാറാക്കിയിരിക്കുന്നത്. ഇതിനിടെ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വദ്രയുടെ…

Read More

SPOKEN ARABIC MALAYALAM APPLICATION

Speaking in Arabic is both a fashion and a necessity in Arabic nations. The app primarily attempts to introduce those who speak Malayalam language. Every Malayalam native speaker can learn Arabic through this app Spoken Arabic Malayalam . The app adopts the scientific approach, introducing Arabic alphabets, words, and sentences in that order and application…

Read More

നയിക്കാന്‍ പിണറായി തന്നെ; നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ മൂന്നാം തവണയും നയിക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ മൂന്നാം തവണയും പിണറായി വിജയന്‍ നയിക്കും. തുടര്‍ച്ചയായി രണ്ട് ടേം കഴിഞ്ഞ പിണറായി വിജയന് ഇളവ് നല്‍കും. പ്രചാരണം നയിക്കുന്നത് പിണറായി വിജയന്‍ ആയിരിക്കുമെന്നും, മറ്റ് പേരുകള്‍ പരിഗണനയില്‍ ഇല്ലെന്നും സിപിഐഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി.തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റമുണ്ടാകുമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമെല്ലാം വിരാമമിടുകയാണ് സിപിഐഎമ്മിന്റെ കേന്ദ്ര നേതൃത്വം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ നയിക്കുമെന്നാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നത്. രണ്ട് ടേം…

Read More

കനത്ത മഴയ്ക്ക് സാധ്യത: ദേശീയ ദുരന്തനിവാരണ സേനയുടെ 9 ടീമുകളെ വിവിധ ജില്ലകളിൽ വിന്യസിച്ചു

  കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത പ്രഖ്യാപിച്ചതോടെ ദേശീയ ദുരന്ത നിവാരാണ സേനയുടെ പ്രത്യേക സംഘങ്ങൾ വിവിധ ജില്ലകളിലേക്ക് തിരിച്ചു. 9 ടീമുകളെ കേരളത്തിൽ വിന്യസിക്കാനാണ് തീരുമാനം വയനാട്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ഇടുക്കി എന്നിവിടങ്ങളിലാണ് ദേശീയ ദുരന്തനിവാരണ സേനയുടെ സംഘങ്ങളെ വിന്യസിക്കുക. ഓരോ സംഘത്തിലും ഇരുപതോളം പേരുണ്ടാകും. ശക്തമായ മഴയാണ് സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ടാണ്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ…

Read More

സംസ്ഥാനത്ത് സ്‌കൂള്‍ സിലബസ് വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് കരിക്കുലം കമ്മിറ്റി

സംസ്ഥാനത്തെ സ്കൂൾ സിലബസ് വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് കരിക്കുലം കമ്മറ്റി. നിലവിലെ ഓൺലൈൻ പഠനം കൂടുതൽ കാര്യക്ഷമമാക്കാനും ഡിജിറ്റൽ പഠനം സംബന്ധിച്ച് പഠിക്കാൻ എസ്.സി.ഇ.ആർ.ടി.യുടെ ഡയക്ടറുടെ നേതൃത്വത്തിൽ സമിതിയെയെ ചുമതലപ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചു പാഠ്യപദ്ധതി വെട്ടിച്ചുരുക്കിയാൽ അത് വലിയ സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് കരിക്കുലം കമ്മിറ്റി വിലയിരുത്തിയത്. സിലബസ് കുറയ്ക്കുമ്പോൾ കുട്ടികൾക്ക് പഠനത്തിൽ തുടർച്ച നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ഇതോടെ തുടർ ക്ലാസുകളിലും പാഠ്യപദ്ധതി വെട്ടിച്ചുരുക്കേണ്ടി വരും. ഇത് വലിയ സാങ്കേതിക പ്രശ്നത്തിന് കാരണമാകും. ഇതിന് പുറമേ പാഠ്യപദ്ധതി വെട്ടിച്ചുരുക്കുന്നത് ഉന്നത പഠനത്തിന്…

Read More

വയനാട് ജില്ലയില്‍ 191 പേര്‍ക്ക് കൂടി കോവിഡ്:71 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 191 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 71 പേര്‍ രോഗമുക്തി നേടി. 188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29524 ആയി. 28140 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1060 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 934 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* ബത്തേരി സ്വദേശികൾ 23 പേർ, കൽപ്പറ്റ, വൈത്തിരി 17 പേർ വീതം,…

Read More

നവജാത ശിശുവിനെ കരിയില കൂട്ടത്തിലിട്ട് കൊന്ന കേസ്: രേഷ്മയുടെ റിമാൻഡ് കാലാവധി ഇന്ന് പൂർത്തിയാകും

കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാവ് രേഷ്മയുടെ റിമാൻഡ് കാലാവധി ഇന്ന് പൂർത്തിയാകും. കൊവിഡ് ബാധിച്ച രേഷ്മ നിലവിൽ ജയിലിൽ നിരീക്ഷണത്തിലാണ്. അന്വേഷണ സംഘത്തിന് ഒരു ദിവസം മാത്രമാണ് രേഷ്മയെ ചോദ്യം ചെയ്യാനായി ലഭിച്ചത്. രേഷ്മക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജയിലിലേക്ക് മാറ്റുകയായിരുന്നു. നിരീക്ഷണ കാലയളവ് കഴിഞ്ഞതിന് ശേഷം രേഷ്മയെ കസ്റ്റഡിയിൽ വാങ്ങും. റിമാൻഡിലായി പതിനാല് ദിവസത്തിനുള്ളിൽ കസ്റ്റഡിയിൽ വാങ്ങണമെന്നാണ് നിയമം. എന്നാൽ കൊവിഡ് ബാധിതയായതിനാൽ ഇതിന് സാധിക്കില്ല. ഹൈക്കോടതിയെ…

Read More

വഴിയോരത്ത് ബിരിയാണി കച്ചവടം: സജനയ്ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്ന് മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹിക വിരുദ്ധര്‍ നടത്തിയ അക്രമണത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടുവെന്ന് മന്ത്രി കെ കെ ശൈലജ. സജനയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. ആവശ്യമായ സഹായവും സുരക്ഷയും നല്‍കുമെന്ന് ഉറപ്പ് നല്‍കി. പോലിസ് സുരക്ഷ ഉറപ്പുവരുത്തും. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കും. സമൂഹത്തില്‍ സ്ത്രീയും…

Read More