ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി. യശസ്വി ജയസ്‌വാൾ ഒരു സ്ഥാനം നഷ്ടപ്പെട്ട് അഞ്ചാം റാങ്കിലേക്ക് വീണു. ഒരു സ്ഥാനം നഷ്ടപ്പെട്ട് ഋഷഭ് പന്ത് എട്ടാം റാങ്കിലേക്കും മൂന്ന് സ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ഒമ്പതാം റാങ്കിലേക്കും വീണു. ഇംഗ്ലണ്ടിന്റെ സ്റ്റാർ ബാറ്റ്സ്മാൻ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
ഇന്ത്യയുടെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ 34-ാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ ലോർഡ്‌സിൽ 104 ഉം 40 ഉം റൺസുകൾ നേടിയ റൂട്ടിനെ എട്ടാം തവണ ഒന്നാം സ്ഥാനത്ത് എത്താൻ സഹായിച്ചു. ഹാരി ബ്രൂക്കിക്ക് രണ്ടാം സ്ഥാനത്തും. കെയ്ൻ വില്യംസൺ മൂന്നാം സ്ഥാനത്തും എത്തി. കെ.എൽ. രാഹുൽ അഞ്ച് സ്ഥാനങ്ങൾ കയറി 35-ാം സ്ഥാനത്ത് എത്തി.
ലോർഡ്‌സിൽ 77 റൺസും അഞ്ച് വിക്കറ്റും നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിന്റെ മികച്ച പ്രകടനം ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 42-ാം സ്ഥാനത്തും ബൗളർമാരുടെ പട്ടികയിൽ ഒരു സ്ഥാനം 45-ാം സ്ഥാനത്തുമെത്തി.
ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ആധിപത്യം തുടരുന്നു, ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡയേക്കാൾ 50 പോയിന്റ് ലീഡ് നേടി ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ത്യൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ 58-ാം സ്ഥാനത്ത് നിന്ന് 46-ാം സ്ഥാനത്തേക്കും ഉയർന്നു.