പഞ്ചാബിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

പഞ്ചാബിലെ സുവർണ ക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി. ഇ-മെയിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശങ്ങൾക്ക് പിന്നിൽ ഒരേ വ്യക്തിയാകാമെന്നാണ് പൊലീസ് നിഗമനം. ക്ഷേത്രത്തിനുള്ളിലെ പൈപ്പുകളിൽ സ്ഫോടകവസ്തുക്കൾ വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.ക്ഷേത്രത്തിനുള്ളിലെ ലങ്കറിൽ സ്ഫോടനം നടത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം ലഭിച്ച ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടർന്ന് സുവർണക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കി.

Read More

വി.സി നിയമനം; ഹൈക്കോടതി വിധിക്കെതിരെ ഗവർണർ ഇന്ന് സുപ്രീംകോടതിയിൽ ഹർജി നൽകിയേക്കും

ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി.സി നിയമന വിഷയത്തിലെ ഹൈക്കോടതി വിധിക്കെതിരെ ഗവർണർ ഇന്ന് സുപ്രീം കോടതിയിൽ ഹർജി നൽകിയേക്കും . താൽക്കാലിക വിസി നിയമനങ്ങൾക്ക് യുജിസി ചട്ടങ്ങൾ ബാധകമല്ലെന്ന വിധിയിലെ പരാമർശം ആണ് ഗവർണർ ചോദ്യം ചെയ്യുക. അതേസമയം രണ്ടു സർവകലാശാലകളിലേക്കും വിസിമാരെ നിയമിക്കാനുള്ള പട്ടിക സർക്കാർ രാജ്ഭവന് കൈമാറി. ഇത് ഗവർണർ പരിഗണിക്കാൻ ഇടയില്ല. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. എന്നാൽ…

Read More

നിമിഷപ്രിയയുടെ മോചനം; യെമൻ സൂഫി പണ്ഡിതരുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നു

യെമൻ ജയിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പരിശ്രമങ്ങൾ ഊർജിതം. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ യെമൻ സൂഫി പണ്ഡിതരുമായുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. നയതന്ത്രതലത്തിൽ ഇടപെടാൻ പരിമിതിയുള്ള യെമനിൽ വ്യക്തിബന്ധങ്ങൾ ഉപയോഗപ്പെടുത്തിയാണ് അനുനയനീക്കം. പ്രമുഖ ഇസ്ലാമിക പണ്ഡിതനും യെമന്റെ ആഗോള മുഖവുമായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് വഴിയാണ് ചർച്ചകൾ പുരോഗിമിക്കുന്നത്. യെമൻ ഭരണകൂടത്തിൽ നിർണായകമായ സ്വാധീനം ചെലുത്താൻ കഴിയുന്ന വ്യക്തിയാണ് ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള്. ദയാധനം സ്വീകരിച്ച് മാപ്പുനൽകി വധശിക്ഷയിൽനിന്ന്…

Read More

നെടുമ്പാശേരി വിമാനത്താവളത്തിൽ ലഹരി കടത്ത്; ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത് 1.67 കിലോ കൊക്കയ്ൻ

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെ കൊക്കയ്ൻ കടത്തിൽ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്നും കണ്ടെത്തിയത് 1.67 കിലോ കൊക്കയിൻ. ഇവർ വിഴുങ്ങിയ 163 കൊക്കയ്ൻ ഗുളികകളാണ് പുറത്തെടുത്തത്. പുറത്തെടുത്ത കൊക്കയ്ൻ വിപണിയിൽ 16 കോടി രൂപ വില വരുമെന്ന് ഡിആർഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാത്രി വൈകി അങ്കമാലി കോടതിയിൽ ഹാജരാക്കിയ ബ്രൂണോയെയും ലൂക്കാസിനെയും റിമാൻഡ് ചെയ്തു. ഇവരെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കുന്നതിനായി അപേക്ഷ നൽകും. ആർക്ക് വേണ്ടിയാണ് കൊക്കെയ്ൻ കൊണ്ടുവന്നതെന്നതടക്കമുള്ള വിവരങ്ങൾ ലഭിക്കാൻ വിശദമായ ചോദ്യം ചെയ്യൽ ആവശ്യമുണ്ട്….

Read More

ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം; മരിച്ചത് അർജുൻ ഉൾപ്പെടെ 11 പേർ

കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പടെ 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം. 2024 ജൂലൈ 16നായിരുന്നു കനത്ത മഴയിൽ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. 72 ദിവസം നീണ്ടുനിന്ന രക്ഷാ ദൗത്യത്തിനൊടുവിലാണ് അർജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് കണ്ടെടുത്തത്. ഷിരൂർ ഒരു വലിയ പാഠമായിരുന്നുവെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ കെ ലക്ഷ്മിപ്രിയ പറഞ്ഞു. മൂന്നു ഘട്ടങ്ങളായിട്ടായിരുന്നു തിരച്ചിൽ. കാർവാർ എം എൽ എ സതീഷ് കൃഷ്ണ…

Read More

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്. നിലവിലെ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം അനുസരിച്ച് 19 വരെ അതിശക്തമായ മഴ തുടരാനാണ് സാധ്യത. മഴയോടൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. രാജസ്ഥാനും ഝാർഖണ്ഡിനും മുകളിലെ…

Read More