കണ്ടൈൻമെന്റ് സോണിൽ നിന്ന് പുറത്തു കടക്കാൻ ശ്രമിച്ചയാൾക്ക് പൊലീസിന്റെ മർദ്ദനം. പാലക്കാട് മണ്ണാർക്കാട് ആണ് സംഭവം. കണ്ടൈൻമെന്റ്സ് സോണിൽ നിന്ന് പുറത്തു കടക്കണം എന്ന് ആവശ്യപ്പെട്ട് യുവാവ് പൊലീസുമായി സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നു.
ഇതോടെയാണ് പൊലീസ് ഇയാളെ മർദ്ദിച്ചത്. കണ്ടൈൻമെന്റ് സോണിൽ കർശനമായ നിയന്ത്രണം തുടരുന്നതിനിടെയാണ് സംഭവം. അടിയന്തര ആവശ്യത്തിനായി പുറത്തിറങ്ങിയതാണ് എന്നാണ് യുവാവ് പറഞ്ഞത്.
മർദ്ദനമേറ്റ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചങ്ങലീരി ഒന്നാം മെയിൽ സ്വദേശി ഉമ്മറുൽ ഫാറൂഖ് ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ നിപ്പ മാർഗനിർദേശങ്ങൾ ലംഘിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസ് എടുത്തു.