Headlines

തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ട് മരണം

തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു. തുമ്പയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചവര്‍. ബംഗാള്‍ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഫോണില്‍ സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതാകാമെന്നാണ് പൊലീസ് പറയുന്നത്. റെയില്‍വേ ട്രാക്കിന് സമീപമാണ് ഇവര്‍ താമസിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

Read More

കൊളംബിയയിലുണ്ടായ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 132; 570 പേര്‍ക്ക് പരുക്ക്

  കൊളംബിയയില്‍ ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 111 ആയി. നൂറോളം പേര്‍ക്ക് പരുക്ക്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാനാണ് സാധ്യത. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ കൊളംബിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.     60-ല്‍ ഏറെ കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നാണ് വിവരം. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചു.തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ ഏഴരയോടെയാണ് ഭൂകമ്പം ഉണ്ടായത്. പടിഞ്ഞാറന്‍ കൊളംബിയയിലെ സാന്‍ ജോസ് ഡെല്‍ പാല്‍മറിലാണ്…

Read More

യുവാവിനു രക്ഷകനായി ഫേസ്ബുക്കും പോലീസും; ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന വിഡിയോ ഫേസ്ബുക്ക് ലൈവില്‍

  ന്യൂഡല്‍ഹി: ഫേസ്ബുക്ക് ലൈവില്‍ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ യുവാവിനു രക്ഷകനായി ഡല്‍ഹി പൊലീസ്. അയല്‍ക്കാരുമായുണ്ടായ തര്‍ക്കത്തെതുടര്‍ന്നായിരുന്നു മുപ്പത്തിയൊന്പതുകാരനായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. യുഎസ്സിലെ ഫേസ്ബുക്ക് ഓഫീസില്‍ നിന്ന് നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് കൃത്യസമയത്ത് ഇടപെട്ടതുമൂലമാണ് യുവാവിന്റെ ജീവന്‍ രക്ഷിക്കാനായതെന്നു പോലീസ് പറഞ്ഞു. 2016ല്‍ ഭാര്യ മരിച്ചതിനെത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന അവസ്ഥയിലാണ് യുവാവെന്നു പൊലീസ് പറഞ്ഞു. തന്റെ ആത്മഹത്യ ഫേസ്ബുക്കില്‍ ലൈവായി കാണിക്കുകയായിരുന്നു ലക്ഷ്യം. പുലര്‍ച്ചെ ഒരുമണിയോടെയാണ് ഫേസ്ബുക്ക് ഓഫീസില്‍ നിന്ന് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച…

Read More

ഭാര്യയേയും മക്കളേയും ഉപദ്രവിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവിന് പൊലീസ് മർദനം, പരാതി നൽകാൻ കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ യുവാവിനെ പൊലീസ് മർദ്ദിച്ചെന്ന ആരോപണത്തിൽ കുടുബം ഇന്ന് കമ്മീഷണർക്ക് പരാതി നൽകും. മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്ത നാലാഞ്ചിറ സ്വദേശി ധസ്തക്കറിനെ ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. വെള്ളിയാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. നാലാഞ്ചിറ സ്വദേശിയായ ധസ്തക്കീ‌ർ മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെും മക്കളെയും ഉപദ്രിവിച്ചെന്ന പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവസ്ഥലത്ത് വച്ചും, പിന്നീട് സ്റ്റേഷനിലെത്തിച്ചും ധസ്തക്കീറിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. ധസ്തക്കീർ ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ധസ്തക്കീറിന്റെ…

Read More

സംസ്ഥാനത്ത് ഇന്ന് 4138 പേർക്ക് കോവിഡ്; 3599 സമ്പർക്ക രോഗികൾ: 7108 പേർക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 4138 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു. ഇന്ന് കോവിഡ് ബാധിച്ച് 21 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 86681 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 3599 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 438 കേസുകളുണ്ട്. 47 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 33,345 സാമ്പിളുകളാണ് പരിശോധന നടത്തിയത്. ഇന്ന് 7108 പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രി പറഞ്ഞു.  

Read More

ചീരാലിൽ 56 ആൻ്റിജൻ ടെസ്റ്റിൽ 9 പേർക്ക് കോവിഡ് പോസിറ്റീവ്

സുൽത്താൻ ബത്തേരി:ചീരാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടന്ന ആൻ്റി ജൻ പരിശോധനയിൽ 9 പോസിറ്റീവ് കേസുകൾ ചീരാൽ ആശാരിപ്പടിയിൽ ഒരു കുടുംബത്തിലെ ആറു പേർക്കും പുളിഞ്ചാൽ, മാടക്കര, മുത്താച്ചി കുനി എന്നിവടങ്ങളിൽ ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. 56 പേരെയാണ് പരിശോധിച്ചത്, ആർ.ടി.പി.സി.ആർ പരിശോധനക്ക് 9 പേരുടെ സ്രവവും ശേഖരിച്ചിട്ടുണ്ട്.

Read More

അഹമ്മദാബാദ് വിമാന ദുരന്തം; ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചെന്ന് റിപ്പോർട്ട്

ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. വിമാനത്തിൻ്റെ പിൻഭാഗത്തെ പരിശോധനയിലാണ് കണ്ടെത്തല്‍. പിൻഭാഗത്തെ ചില യന്ത്രഭാഗങ്ങൾ കത്തിയത് വൈദ്യുതി തകരാർ മൂലമുള്ള തീപിടുത്തത്തിലാണോയെന്നും സംശയിക്കുന്നു. ഹോസ്റ്റൽ കെട്ടിടത്തിൽ ഇടിച്ച് നിന്ന പിൻഭാഗത്തെ ചില യന്ത്ര ഭാഗങ്ങളിൽ മാത്രമാണ് തീപിടുത്തം കണ്ടെത്താനായത്. പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് പൂർണ്ണമായും കത്തിയമർന്നിരുന്നു. പിന്നിൽ നിന്ന് കണ്ടെടുത്ത എയർഹോസ്റ്റസിൻ്റ മൃതദേഹം കത്തിക്കരിഞ്ഞിരുന്നില്ല. വേഗത്തിൽ തിരിച്ചറിയാൻ കഴിഞ്ഞെന്നും റിപ്പോർട്ടില്‍ പറയുന്നു. വിമാനത്തിൻ്റെ…

Read More

‘തീരുവ ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ വിള്ളലുണ്ടാക്കി, ആ നടപടി ഒരിക്കലും എളുപ്പമായിരുന്നില്ല, പക്ഷേ…’; വീണ്ടും ന്യായീകരിച്ച് ട്രംപ്

ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ ഇരട്ട തീരുവയില്‍ ഉറച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീരുവ പ്രഖ്യാപനം ഇന്ത്യ- അമേരിക്ക ബന്ധത്തില്‍ വിള്ളലുണ്ടാക്കിയെന്ന് ട്രംപ് തുറന്നുപറഞ്ഞു. എന്നാല്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുന്നതിനാല്‍ തീരുവ ഒഴിവാക്കാനാകില്ലെന്നും ട്രംപ് പറഞ്ഞു. ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ പരാമര്‍ശങ്ങള്‍. ഇന്ത്യയുമായുള്ള ബന്ധം താറുമാറാക്കുന്ന ഒരു നടപടി സ്വീകരിക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമായിരുന്നില്ലെന്ന് ട്രംപ് പറയുന്നു. എന്നിരിക്കിലും റഷ്യയുമായുള്ള വ്യാപാരബന്ധം തടയുക എന്നത് വളരെ പ്രധാനമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. റഷ്യ-യുക്രൈന്‍…

Read More

കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

  മലപ്പുറം നിലമ്പൂരിൽ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പുഴയിലാണ് ജഡം കണ്ടത്തിയത്. ആനക്കുട്ടിക്ക് ഒരാഴ്ച്ച പ്രായം തോന്നിക്കും. പുഴ കടക്കുന്നതിനിടയിൽ ആന കൂട്ടത്തിൽ നിന്ന് ഒഴുകി വന്നതാകാം കുട്ടിയാന എന്നാണ് സംശയിക്കുന്നത്.      

Read More

കൂത്തുപറമ്പിൽ രണ്ട് വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു

കണ്ണൂർ കൂത്തുപറമ്പ് മമ്പറത്ത് രണ്ട് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു. ഓടക്കാട് പുഴയിലാണ് അപകടം നടന്നത്. മൈലുള്ളിമെട്ട സ്വദേശി അജൽനാഥ്, കുഴിയിൽപീടിക സ്വദേശി ആദിത്യൻ എന്നിവരാണ് മരിച്ചത്. ഇരുവർക്കും 16 വയസ്സാണ്. രാവിലെ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. നാട്ടുകാരും ഫയർ ഫോഴ്‌സും നടത്തിയ തെരച്ചിലിൽ രണ്ട് പേരുടെയും മൃതദേഹം ലഭിച്ചു

Read More