വയനാട് മാനന്തവാടി തനിച്ച് താമസിക്കുന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി

മാനന്തവാടി :തനിച്ച് താമസിക്കുന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുതറ ഇല്ലത്തുവയൽ മുത്തളങ്കോട്ട് ശാന്ത (65) യെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. .മൃതദ്ദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഏകസ്ഥയായിരുന്നു.

Read More

മെസ്സി പിഎസ്ജിയിലേക്ക്; അടയുന്നത് റൊണാള്‍ഡോയുടെ വാതില്‍

പാരിസ്: അപ്രതീക്ഷിതമായി ബാഴ്‌സലോണയില്‍ നിന്നും വിടപറയേണ്ടി വന്ന സൂപ്പര്‍ താരം ലയണല്‍ മെസ്സി പിഎസ്ജിയിലേക്ക് വരുമെന്ന് ഏറെ കുറെ ഉറപ്പായി. വരും ദിവസങ്ങളില്‍ താരത്തിന്റെ കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. എന്നാല്‍ നേരത്തെ തന്നെ പിഎസ്ജിയിലേക്ക് ചേക്കേറമെന്ന മോഹവുമായി നടക്കുന്ന യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കാണ് മെസ്സിയുടെ വരവ് തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ യുവന്റസിന് വര്‍ഷങ്ങള്‍ക്ക് ശേഷം സീരി എ കിരീടം നഷ്ടപ്പെട്ടിരുന്നു. റയല്‍ മാഡ്രിഡില്‍ നിന്നും യുവന്റസിലേക്ക് റോണോയെ വാരിയത് ചാംപ്യന്‍സ് ലീഗ് മോഹവുമായാണ്. എന്നാല്‍ ആ…

Read More

2021 ലെ ഹജ്ജ് യാത്രക്ക് ജനുവരി 10 വരെ അപേക്ഷിക്കാം. ഹജജ് കമ്മറ്റി

കോഴിക്കോട് :2021 ലെ ഹജ്ജ് യാത്രയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടി. ഡിസംബര്‍ പത്തായിരുന്നു നേരത്തെ ഹജ്ജിനപേക്ഷിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഹജ്ജ് യാത്രയ്ക്കുള്ള നിബന്ധനകള്‍ കര്‍ശനമാകുകയും അപേക്ഷകര്‍ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് അപേക്ഷാ തീയതി നീട്ടുന്നത്. 2021 ലെ ഹജ്ജിന് പോകാനാഗ്രഹിക്കുന്നവര്‍ ഡിസംബര്‍ പത്തിനകം അപേക്ഷകള്‍ സമര്‍പ്പിക്കണമെന്നായിരുന്നു നേരത്തെ കേന്ദ്ര ഹജ്ജ് കമ്മറ്റി അറിയിച്ചിരുന്നത് . എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ നിബന്ധനകള്‍ കര്‍ശനമാക്കിയതും, കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാലും മുന്‍…

Read More

പൊട്ടിപ്പൊളിഞ്ഞ റൂമുകള്‍; അടര്‍ന്ന് വീണ് കോണ്‍ക്രീറ്റ് പാളികള്‍; കോട്ടയം മെഡിക്കല്‍ കോളജിലെ മെന്‍സ് ഹോസ്റ്റലും അപകടാവസ്ഥയില്‍

ബാത്ത്‌റൂം കോംപ്ലക്‌സ് ഇടിഞ്ഞുവീണ കോട്ടയം മെഡിക്കല്‍ കോളജിലെ മെന്‍സ് ഹോസ്റ്റലും അപകടാവസ്ഥയില്‍. പിജി ഡോക്ടര്‍മാര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ പലഭാഗങ്ങളും പൊട്ടി പെട്ടിഞ്ഞ അവസ്ഥയിലാണ്. പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് വിദ്യാര്‍ഥികളുടെ ആവശ്യം ഇതോടെ ശക്തമാവുകയാണ് . ഡോക്ടര്‍ ആകാന്‍ പഠിക്കുന്ന 200 ഓളം വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ ആണിത്. കാലപ്പഴക്കത്തില്‍ ഭൂരിഭാഗം റൂമുകളും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീഴുന്ന ഹോസ്റ്റലില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. ഹോസ്റ്റല്‍ വിഷയത്തില്‍ കഴിഞ്ഞവര്‍ഷം വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രതിഷേധിച്ചിരുന്നു. ഇതേ നട്ടുകുറ്റപ്പണി…

Read More

കൊവിഡിന്റെ ഒമിക്രോൺ വകഭേദം: വിമാന സർവീസുകൾ നിർത്തിവെക്കണമെന്ന് കെജ്രിവാൾ

  കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ കണ്ടെത്തിയ രാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കാൻ പ്രധാനമന്ത്രിയോട് അഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഏറെ പ്രയാസപ്പെട്ടാണ് രാജ്യം കോവിഡിൽനിന്നു കരകയറിയതെന്ന് കെജരിവാൾ ട്വീറ്റ് ചെയ്തു. പുതിയ വകഭേദം ഇന്ത്യയിൽ എത്തുന്നതു തടയാൻ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കണമെന്ന് കെജരിവാൾ ആവശ്യപ്പെട്ടു. അതേസമയം വിഷയം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.

Read More

അടുത്ത മാസം മുതല്‍ വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

അടുത്ത മാസം മുതല്‍ വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ മുതലാണ് വാക്‌സിന്‍ കയറ്റുമതി നിര്‍ത്തിവെച്ചത്. അടുത്ത ദിവസം പ്രധാനമന്ത്രിയുടെ യു.എസ് സന്ദര്‍ശനം ആരംഭിക്കാനിരിക്കെയാണ് ആരോഗ്യവകുപ്പിന്റെ തീരുമാനമെന്നതും ശ്രദ്ധേയമാണ്. ഡിസംബറോടെ 94.4 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുവരെ 61 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. രാജ്യത്തുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കിയതിന് ശേഷം മാത്രമേ…

Read More

ഒടുവിൽ കാപ്പന്റെ പ്രഖ്യാപനം: എൽഡിഎഫ് വിടും, യുഡിഎഫിൽ ഘടകകക്ഷിയാകും

എൽ ഡി എഫ് വിടുമെന്ന് പ്രഖ്യാപിച്ച് മാണി സി കാപ്പൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കാപ്പൻ. യുഡിഎഫിൽ ഘടകകക്ഷിയാകും. ദേശീയ നേതൃത്വം തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായിൽ എത്തുന്നതിന് മുമ്പ് അന്തിമ തീരുമാനം ഉണ്ടാകണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എ കെ ശശീന്ദ്രൻ എൽ ഡി എഫിൽ ഉറച്ചു നിന്നോട്ടെ. പാറ പോലെ ഉറച്ചു നിൽക്കട്ടെയെന്നും മാണി സി കാപ്പൻ പറഞ്ഞു.

Read More

കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ; ചൊവ്വാഴ്ചയോടെ തീരുമാനം

സംസ്ഥാനത്തെ കൊവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ചൊവ്വാഴ്ചയോടെ മാറ്റമുണ്ടായേക്കും. ടിപിആർ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളാണ് മാറ്റുന്നത്. രോഗവ്യാപനം കൂടിയ വാർഡുകൾ മാത്രം അടച്ചുള്ള ബദൽ നടപടികളാണ് ആലോചിക്കുന്നത്. സംസ്ഥാനമാകെ അടച്ചുപൂട്ടിയിട്ടും കേസുകൾ കുറയാതെ തുടരുന്ന സാഹചര്യത്തിൽ നിലവിലെ നിയന്ത്രണങ്ങൾക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. കൂടുതൽ അടച്ചിടാനാകില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും. പക്ഷേ മുഴുവൻ തുറക്കരുതെന്ന കർശന നിർദേശമാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. ഇതോടെ സംസ്ഥാന സർക്കാരിന് മുകളിലാണ് സമ്മർദമേറെയും വിദ്ഗധ സമിതിയുടെ ബദൽ നിർദേശം ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗം പരിശോധിക്കും. കേസ്…

Read More

വയനാട് ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 5.08

വയനാട് ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 5.08 വയനാട് ജില്ലയില്‍ ഇന്ന് (10.12.21) 105 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 76 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.08 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 133850 ആയി. 131618 പേര്‍ രോഗമുക്തരായി. നിലവില്‍…

Read More

ഉത്തരാഖണ്ഡിൽ കാർ മലയിടുക്കിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു

ഉത്തരാഖണ്ഡിൽ കാർ മലയിടുക്കിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു. കുമയൂണിലെ സുഖിദാങ് റീത്ത സാഹിബ് റോഡിന് സമീപമുള്ള മലയിടുക്കിലേക്കാണ് വാഹനം മറിഞ്ഞത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും പൊലീസും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. അപകടത്തിൽപെട്ടവരുടെ വിവരങ്ങൾ ഒന്നും അറിയാനായിട്ടില്ലെന്ന് കുമയോൺ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് നിലേഷ് ആനന്ദ് ഭാർനെ ദേശീയമാധ്യമങ്ങളോട് വ്യക്തമാക്കി.

Read More