ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ; പരിഗണിക്കുന്നത് അവസാന കേസായി

ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. നാല് തവണ മാറ്റി വെച്ചതിന് ശേഷമാണ് കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത് വിശദമായ വാദം കേൾക്കേണ്ട കേസായതിനാൽ ഇന്ന് പരിഗണിക്കുന്ന അവസാന കേസായി ലിസ്റ്റ് ചെയ്യാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ…

Read More

കുഴൽപ്പണ വിവാദം: കെ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചു, അമിത് ഷാ, ജെപി നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച

  ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ദേശീയ നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. ഡൽഹിയിൽ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ പി നഡ്ഡ എന്നിവരുമായി സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും. കൊടകര കുഴൽപ്പണം, മഞ്ചേശ്വരം കോഴ, സി കെ ജാനു കോഴ തുടങ്ങിയ വിവാദങ്ങൾക്കിടെയാണ് സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചത് വിവാദങ്ങളിൽ സുരേന്ദ്രന്റെ വിശദീകരണം തേടും. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ നീക്കാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം…

Read More

വിമാനയാത്രക്കിടെ സംഘർഷം; യു.എസ് എയർലൈൻ അടിയന്തരമായി നിലത്തിറക്കി

  വിമാനയാത്രക്കിടെ യാത്രക്കാരൻ അക്രമാസക്തനായതനെ തുടർന്ന് യു.എസ് എയർലൈൻ അടിയന്തരമായി നിലത്തിറക്കി. ലോസ് ഏഞ്ചൽസിൽ നിന്ന് വാഷിംഗ്ടണിലേക്ക് പുറപ്പെട്ട 1775 നമ്പർ ഫ്ലൈറ്റിലാണ് സംഭവം. ജീവനക്കാരും മറ്റുള്ളവരും ചേർന്ന് ഇയാളെ കീഴ് പ്പെടുത്തിയ ശേഷം വിമാനം അടിയന്തരമായി കൻസാസിൽ ഇറക്കുകയായിരുന്നു. യാത്രക്കാരന്‍റെ അനിയന്ത്രിതവും ക്രമരഹിതവുമായ പെരുമാറ്റം കാരണം വിമാാനത്തിലെ ജോലിക്കാരും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തിയതായി എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. സംഭവം സ്ഥിതീകരിച്ച ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തതായി അറിയിച്ചു.

Read More

ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡ്; സ്ഥിരീകരിച്ച് ഗാംഗുലി

  ഇന്ത്യൻ ടീമിന്റെ ലങ്കൻ പര്യടനത്തിൽ രാഹുൽ ദ്രാവിഡ് പരിശീലകനാകുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ദ്രാവിഡ് പരിശീലകനാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ബിസിസിഐ ഇത് സ്ഥിരീകരിച്ചിരുന്നില്ല നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് രാഹുൽ ദ്രാവിഡ്. ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം മുംബൈയിൽ പതിനാല് ദിവസത്തെ ക്വാറന്റൈനിലാണ്. ജൂലൈയിലാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന, ടി20 പരമ്പരകൾ നടക്കുന്നത്. ശിഖർ ധവാനാണ് ഇന്ത്യൻ നായകൻ. ഇതേ സമയത്ത് തന്നെയാണ് ഇന്ത്യയുടെ മറ്റൊരു ടീം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്…

Read More

24 മണിക്കൂറിനിടെ 11,067 പേർക്ക് കൊവിഡ്; രാജ്യത്ത് 94 പേർ കൂടി മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,067 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,08,58,371 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 13,087 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 1,05,61,608 പേർ രോഗമുക്തരായി. നിലവിൽ 1,41,511 പേരാണ് ചികിത്സയിൽ കഴിയുന്നത്. 94 പേർ ഇന്നലെ കൊവിഡ് ബാധിതരായി മരിച്ചു. 1,55,252 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം രാജ്യത്ത് ഇതിനോടകം 66,11,561 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

Read More

പക്ഷിപ്പനിയുടെ വകഭേദമായ H10N3 ചൈനയിൽ മനുഷ്യനിൽ സ്ഥിരീകരിച്ചു

പക്ഷിപ്പനിയുടെ വകഭേദമായ H10N3 മനുഷ്യനിൽ സ്ഥിരീകരിച്ചു. ചൈനയിലെ ജിയാംഗ്‌സു സ്വദേശിയായ 41കാരനാണ് രോഗം സ്ഥിരീകരിച്ചത്. പനിയെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിലാണ് H10N3 വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കുന്നത്. എങ്ങനെയാണ് രോഗം പകർന്നതെന്ന കാര്യം വ്യക്തമല്ല. ഗുരുതരമല്ലാത്ത ഈ വൈറസ് പടർന്നുപിടിക്കാൻ സാധ്യതയില്ലെന്നാണ് ചൈനീസ് ആരോഗ്യവിദഗ്ധർ പറയുന്നത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. പക്ഷിപ്പനിയുടെ H7N9 വകഭേദത്തെ തുടർന്ന് 2016-17 കാലത്ത് ചൈനയിൽ മുന്നൂറോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

Read More

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത; മലയോര മേഖലകളിലും വടക്കൻ കേരളത്തിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത. മലയോര മേഖലകളിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതെയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് തടസ്സമില്ല. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കർണാടക തീരത്ത് മീൻപിടുത്തത്തിന് വിലക്കുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ഇന്ന് രാത്രി 11.30 വരെ 1.4…

Read More

മഴവില്ലഴക് പാരീസിലേക്ക്; ലയണൽ മെസി ഇനി പി എസ് ജിയുടെ താരം

  ബാഴ്‌സലോണ വിട്ട സൂപ്പർ താരം ലയണൽ മെസ്സി ഇനി ഫ്രഞ്ച് ക്ലബ് പി എസ് ജിയിലേക്ക്. പി എസ് ജിയുടെ ഓഫർ മെസ്സി അംഗീകരിച്ചതായി സ്‌പോർട്‌സ് ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ട്വീറ്റ് ചെയ്തത്. 2024 വരെ രണ്ട് വർഷത്തെ കരാറാണ് പി എസ് ജിയുമായി മെസ്സിക്കുള്ളതെന്നാണ് റിപ്പോർട്ട്. സീസണിൽ 35 ദശലക്ഷം യൂറോയാണ് പ്രതിഫലം. അതേസമയം പി എസ് ജിയോ മെസ്സിയോ ഇക്കാര്യത്തിൽ സ്ഥീരീകരണം നൽകിയിട്ടില്ല.

Read More

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഐ ബി സതീഷ് എംഎൽഎ, ഇ ജി മോഹനനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലാ സമ്മേളനത്തിൽ മന്ത്രി ഓഫീസുകള്‍ക്ക് എതിരെയും മന്ത്രിമാര്‍ക്ക് എതിരെയും രൂക്ഷ വിമർശനമാണ് പ്രതിനിധികൾ ഉയര്‍ത്തിയത്. മന്ത്രി ഓഫീസുകൾക്കെതിരെ വി കെ പ്രശാന്ത് എംഎൽഎയാണ് വിമർശനം ഉയര്‍ത്തിയത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും കളക്ടര്‍ നിരോധിച്ചിരുന്നു. എന്നാല്‍ സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം തുടരുകയാണ്….

Read More

കോഴിക്കോട് കുറ്റ്യാടിയിൽ വൻ തീപിടിത്തം

കോഴിക്കോട് കുറ്റ്യാടി പുതിയ സ്റ്റാന്റിനകത്ത് വൻ തീപ്പിടുത്തം. നാല് കടകൾ പൂർണമായും കത്തി നശിച്ചു. സമീപത്തുള്ള മറ്റു കടകളിലേക്കും തീ പടർന്നിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമം ഊർജിതമാക്കിയിരിക്കുകയാണ് ഫയർ ഫോഴ്‌സ്.

Read More