പക്ഷിപ്പനിയുടെ വകഭേദമായ H10N3 മനുഷ്യനിൽ സ്ഥിരീകരിച്ചു. ചൈനയിലെ ജിയാംഗ്‌സു സ്വദേശിയായ 41കാരനാണ് രോഗം സ്ഥിരീകരിച്ചത്. പനിയെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിലാണ് H10N3 വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കുന്നത്.
എങ്ങനെയാണ് രോഗം പകർന്നതെന്ന കാര്യം വ്യക്തമല്ല. ഗുരുതരമല്ലാത്ത ഈ വൈറസ് പടർന്നുപിടിക്കാൻ സാധ്യതയില്ലെന്നാണ് ചൈനീസ് ആരോഗ്യവിദഗ്ധർ പറയുന്നത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. പക്ഷിപ്പനിയുടെ H7N9 വകഭേദത്തെ തുടർന്ന് 2016-17 കാലത്ത് ചൈനയിൽ മുന്നൂറോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.