പത്ത് ലക്ഷം ഡോസ് വാക്‌സിൻ ഉപയോഗിട്ടില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതം: മന്ത്രി വീണ ജോർജ്
സംസ്ഥാനത്ത് പത്ത് ലക്ഷം ഡോസ് വാക്‌സിൻ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിൽ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കണക്കുകൾ പരിശോധിച്ചാൽ ഇക്കാര്യം മനസ്സിലാകും. സംസ്ഥാനത്ത് നാലര ലക്ഷം ഡോസ് വാക്‌സിനാണ് ഇനി ബാക്കിയുള്ളത്. ശരാശരി രണ്ട് മുതൽ രണ്ടര ലക്ഷം ഡോസ് വാക്‌സിൻ ദിവസവും എടുക്കുന്നുണ്ട്. ആ നിലയ്ക്ക് ഈ നാലര ലക്ഷം ഡോസ് വാക്‌സിൻ ഇന്നും നാളെയും കൊണ്ട് തീരും. അടുത്ത കാലത്ത് കൂടുതൽ വാക്‌സിൻ എത്തിയത് ഈ മാസം 15, 16, 17…