അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; മരിച്ചത് നാല് ദിവസം പ്രായമുള്ള കുഞ്ഞ്

  അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഷോളയൂർ വട്ടലക്കി സ്വദേശികളായ അയ്യപ്പൻ നഞ്ചമ്മാൾ ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചാണ് മരണം. 26നാണ് കുഞ്ഞ് ജനിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ വർഷം അട്ടപ്പാടിയിൽ 9 കുഞ്ഞുങ്ങളാണ് മരിച്ചത്. അടുത്തടുത്ത ദിവസങ്ങളിലായി നാലു കുഞ്ഞുങ്ങൾ വരെ മരിച്ച സന്ദർഭം അട്ടപ്പാടിയിലുണ്ടായിട്ടുണ്ട്. സംഭവം വലിയ വിവാദമായപ്പോൾ ആരോഗ്യമന്ത്രി വീണാ ജോർജും പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ അട്ടപ്പാടി സന്ദർശിച്ചിരുന്നു.

Read More

‘പ്രധാനമന്ത്രിയുടെ ജിഎസ്ടി ഇളവ് പ്രഖ്യാപനം ആശങ്കയുണ്ടാക്കുന്നത്’; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

പ്രധാനമന്ത്രിയുടെ ജിഎസ്ടി ഇളവ് പ്രഖ്യാപനം ആശങ്കയുണ്ടാക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം മാത്രം തീരുമാനം നടപ്പിലാക്കണം. സംസ്ഥാനങ്ങളെ നോക്കുകുത്തിയാക്കുന്ന തരത്തിലുള്ള രീതികള്‍ ഗൗരവതരമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സമഗ്രമായ പരിശോധന ആവശ്യമെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപനം പോലെ നടപ്പാക്കാവുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് സഹായകരമാകുമോ എന്ന് പരിശോധിക്കണം. ഈ ആശങ്ക താന്‍ നേരത്തെ പറഞ്ഞിരുന്നതാണ്. ജിഎസ്ടിയില്‍ മുന്‍പുള്ള കുറവ് വരുത്തല്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെട്ടിട്ടില്ല. കുറഞ്ഞതൊക്കെ, ഗുണമായത് കമ്പനികള്‍ക്ക് മാത്രമാണ് – അദ്ദേഹം…

Read More

ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാൻ കേന്ദ്ര നീക്കം

ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാൻ ആലോചന. പൗരത്വത്തിന് പ്രത്യേക രേഖയില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ  നീക്കം. പ്രധാനമന്ത്രിയുടെ അറുപതിന കർമ്മ പരിപാടിയിലാണ് നിർദേശം. കഴിഞ്ഞ മാസം പതിനെട്ടിന് പ്രധാനമന്ത്രിയുടെ അധ്യക്ഷയിൽ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളുടെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഇത്തരമൊരു നിർദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ചത്. വിഷയത്തിൽ പഠനം നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം വിവിധ മാന്ത്രാലയ സെക്രട്ടറിമാർക്ക് നിർദേശം നൽകി. ഈ റിപ്പോർട്ട് അനുസരിച്ചായിരിക്കും ജനന സർട്ടിഫിക്കറ്റ് പൗരത്വരേഖയായി കണക്കാക്കുമോ…

Read More

കണിച്ചുകുളങ്ങരയിൽ ടെമ്പോ ട്രാവലർ കത്തി ഡ്രൈവർ മരിച്ചു

  ആലപ്പുഴ കണിച്ചുകുളങ്ങരയിൽ ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു. അരൂർ ചന്തിരൂർ സ്വദേശി രാജീവനാണ് മരിച്ചത്. 45 വയസ്സായിരുന്നു. കണിച്ചുകുളങ്ങര ജംഗ്ഷന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. വാഹനം പൂർണമായും കത്തും മുമ്പ് തീ അണച്ചെങ്കിലും രാജീവിനെ രക്ഷിക്കാനായില്ല. ഫുഡ് പ്രൊസസിംഗ് കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച രാജീവൻ. ആത്മഹത്യയെന്നാണ് സൂചന.  

Read More

വാക്‌സിൻ 83 ശതമാനവും ലഭിച്ചത് ലോകത്തെ സമ്പന്ന രാജ്യങ്ങൾക്കെന്ന് ഡബ്ലു എച്ച് ഒ

  കൊവിഡിന്റെ രണ്ടാംതരംഗത്തിനിടയിലും ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും പ്രതിരോധ വാക്‌സിൻ ലഭിച്ചിട്ടില്ലെന്ന് ഡബ്ല്യു എച്ച് ഒ. ജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സമ്പന്ന രാജ്യങ്ങൾക്കാണ് 83 സഥമാനം വാക്‌സിനും ലഭിച്ചതെന്ന് ഡബ്ല്യു എച്ച് ഒ മേധാവി ടെഡ്രോസ് അഥനോം പറഞ്ഞു. ജനസംഖ്യയുടെ 47 ശതമാനത്തെ പ്രതിനിധീകരിക്കുന്ന താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് വാക്‌സിന്റെ വെറും 17 ശതമാനം മാത്രമാണ് ലഭിച്ചത്. വൈറസ് വകഭേദങ്ങൾക്കും ഭാവിയിലെ അത്യാഹിതങ്ങൾക്കുമെതിരായി തയ്യാറെടുക്കുന്നതിന് പൊതുജനാരോഗ്യം ശക്തിപ്പെടുത്തണമെന്നും ടെഡ്രോസ് അഥനോം പറഞ്ഞു.

Read More

‘ഓപ്പറേഷന് ശേഷം സംസാരശേഷി പോയി, എക്സ്റേ എടുത്തപ്പോൾ നെഞ്ചിൽ 50 cm നീളമുള്ള കേബിൾ’, കയ്യൊഴിഞ്ഞ് ഡോക്ടർ; തിരുവനന്തപുരം ജന. ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ്

തിരുവനന്തപുരത്ത് ഇരുപത്തിയാറുകാരിയുടെ ജീവിതം വഴി മുട്ടിച്ച് ഗുരുതര ചികിത്സ പിഴവ്. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കിടെ 50 CM നീളമുള്ള വയറാണ് കുടുങ്ങിയത്. കാട്ടാക്കട സ്വദേശി സുമയ്യ ആരോഗ്യ വകുപ്പിൽ പരാതി നൽകി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർ രാജീവ്‌ കുമാറിനെതിരെയാണ് യുവതിയുടെ പരാതി. ശസ്ത്രക്രിയ നടന്നത് 2023 മാർച്ച്‌ 22ന്. വീണ്ടും ആരോഗ്യ പ്രശ്നം ഉണ്ടായപ്പോൾ ഇതേ ഡോക്ടറുടെ അടുത്ത് രണ്ടു വർഷം ചികിത്സ തുടർന്നു. ആരോഗ്യം പ്രശ്നം കടുത്തപ്പോൾ മറ്റൊരു ആശുപത്രിയിൽ ചികിത്സ…

Read More

റഷ്യ-യുക്രൈൻ സംഘർഷം: നിലപാട് രാജ്യതാത്പര്യം സംരക്ഷിച്ച് മാത്രമെന്ന് ഇന്ത്യ

  റഷ്യ-യുക്രൈൻ സംഘർഷത്തിൽ രാജ്യതാത്പര്യം സംരക്ഷിച്ച് മാത്രമേ നിലപാട് സ്വീകരിക്കൂവെന്ന് ഇന്ത്യ. റഷ്യയുമായി ഇന്ത്യക്ക് സൈനിക കരാറുകളുണ്ട്. യുദ്ധക്കപ്പലുകളും മിസൈലുകളും വ്യോമപ്രതിരോധ സംവിധാനവും ലഭിക്കുന്നതിനുള്ള കരാറും നിലവിലുണ്ട്. അതിനാൽ രാജ്യതാത്പര്യം സംരക്ഷിച്ച് മാത്രമേ ഇന്ത്യക്ക് നിലപാട് സ്വീകരിക്കാനാകൂ നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ചിരുന്നു. ആക്രമണം അവസാനിപ്പിക്കണമെന്ന് മോദി പുടിനോട് ആവശ്യപ്പെട്ടു. മറ്റൊരു നേതാവും ഇക്കാര്യം നേരിട്ട് പുട്ടിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത്തരം നിലപാട് സ്വീകരിക്കാൻ ഇന്ത്യക്ക് മാത്രമേ സാധിച്ചിട്ടുള്ളുവെന്നുമാണ് ഇന്ത്യയുടെ പ്രതികരണം…

Read More

ദത്ത് വിവാദം: തുടർ നടപടികൾക്കായി സിഡബ്ല്യുസി നിയമോപദേശം തേടും

  ദത്ത് വിവാദത്തിൽ കുഞ്ഞിന്റെ ഡിഎൻഎ പരിശോധനാ ഫലം ഇന്നോ നാളെയോ ലഭിക്കും. സാമ്പിളുകൾ തിങ്കളാഴ്ച ശേഖരിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കളെന്ന് പറയപ്പെടുന്ന അനുപമയും അജിത്തും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിൽ നേരിട്ടെത്തി രക്തസാമ്പിളുകൾ നൽകിയിരുന്നു. ഡി എൻ എ പരിശോധനാ ഫലം പോസിറ്റീവായാൽ കുഞ്ഞിനെ തിരികെ നൽകാനുള്ള നടപടികൾ സി ഡബ്ല്യു സി സ്വീകരിക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. 30ന് പരിശോധനാഫലം അടക്കമുള്ള റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം കുടുംബകോടതിയും നിർദേശിച്ചിട്ടുണ്ട് ആന്ധ്രയിലെ ദമ്പതികളിൽ…

Read More

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു എന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഹൃദയമിടിപ്പും ശ്വസനവും ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമം തുടരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ചികിത്സയ്ക്കു നേതൃത്വം നല്‍കുന്നു. ജി സുധാകരന്‍, കെ സി വേണുഗോപാല്‍ ഉള്‍പ്പടെയുള്ള നേതാക്കല്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. വിഎസിനെ കാണാന്‍ പറ്റിയില്ലെന്നും മകന്‍ അരുണ്‍ കുമാറുമായി സംസാരിച്ചുവെന്നും സന്ദര്‍ശനത്തിന് ശേഷം ജി സുധാകരന്‍ പ്രതികരിച്ചു. വിഎസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു.വിഎസിന് ചെറിയൊരു ആശ്വാസമുണ്ട്…

Read More

ഇറാനിലെ ബുഷെഹർ ആണവനിലയത്തിന് സമീപം സ്ഫോടനം

പശ്ചിമേഷ്യയിൽ സമാധാന ചർച്ചയ്ക്ക് വഴി തെളിഞ്ഞിട്ടും അയവില്ലാതെ ആക്രമണം. അമേരിക്കയും ഇസ്രയേലും ഇറാനിലെ ബുഷെഹർ ആണവനിലയം ലക്ഷ്യമിട്ട് ആക്രമണം നടത്തി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആണവനിലയത്തിന് സാങ്കേതിക നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല. പ്ലാന്റിന്റെ പരിസരത്ത് ഒരു പ്രൊജക്‌ടൈൽ പതിച്ചതായി ഇറാൻ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി അറിയിച്ചു. പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ജീവനക്കാർക്ക് പരുക്കേറ്റതായി ഇറാൻ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പ്ലാന്റിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്നും ഐഎഇഎ പറഞ്ഞു.അതേസമയം, സമീപ ദിവസങ്ങളിൽ ആണവ കേന്ദ്രത്തിന് സമീപം നടന്ന രണ്ടാമത്തെ ആക്രമണമാണിത്….

Read More