ബാ​ബു​വി​നെ ര​ക്ഷി​ക്കു​ന്ന​തി​ൽ വീ​ഴ്ച; ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം​മാ​റ്റി

പാലക്കാട്: ചെ​റാ​ട് മ​ല​യി​ല്‍​നി​ന്ന് ബാ​ബു എ​ന്ന യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ ന​ട​പ​ടി. പാ​ല​ക്കാ​ട് ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ വി.​കെ. ഋ​തീ​ജി​നെ സ്ഥ​ലം​മാ​റ്റി. വി​യ്യൂ​രി​ലേ​ക്കാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​കോ​പ​നം ഇ​ല്ലാ​ത്ത​തി​ല്‍ വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. മ​ല​പ്പു​റം ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ ടി. ​അ​നൂ​പ് പാ​ല​ക്കാ​ട് ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​റാ​യി ചു​മ​ത​ല​യേ​ല്‍​ക്കും. പാ​ല​ക്കാ​ട് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​റെ ക​ഞ്ചി​ക്കോ​ട്ടേ​ക്കും ക​ഞ്ചി​ക്കോ​ട് സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​റെ പാ​ല​ക്കാ​ട്ടേ​ക്കും മാ​റ്റി​യി​ട്ടു​ണ്ട്. ബാ​ബു​വി​ന്‍റെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​കോ​പ​ന​മു​ണ്ടാ​യി​ല്ല എ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ്ഥലംമാറ്റം.

Read More

സ്വർണവിലയിൽ കുതിപ്പ്; ചൊവ്വാഴ്ച പവന് 560 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 560 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ഗ്രാമിന് 70 രൂപ വർധിച്ച് 4660 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 37,280 രൂപ നിലവാരത്തിലെത്തി   അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1863.30 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിന്റെ ഇടിവാണ് സ്വർണവിലയിൽ മാറ്റമുണ്ടാകാൻ കാരണമായത്. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 50,064 രൂപയായി

Read More

കേരളത്തിൽ പിടികൂടിയ വാഹനങ്ങൾ കള്ളക്കടത്ത് നടത്തിയത്, ഇന്ത്യയിലെത്തിച്ചത് അനധികൃതമായി

കേരളത്തിൽ പിടികൂടിയ SUV,ലക്ഷ്വറി വാഹനങ്ങൾ ഇന്ത്യയിലെത്തിച്ചത് അനധികൃതമായാകാമെന്ന് ഭൂട്ടാൻ ട്രാൻസ്‌പോർട് അതോറിറ്റി. ഭൂട്ടാനിൽ ഡീ – രജിസ്റ്റർ ചെയ്ത വാഹനങ്ങൾ മാത്രമാണ് മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകാൻ അനുമതിയുള്ളൂ. SUV, LUXURY വാഹനങ്ങൾ അങ്ങനെ ഡി-രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ട്രാൻസ്‌പോർട് അതോറിറ്റി വ്യക്തമാക്കി. വാഹനങ്ങള്‍ എങ്ങനെ കേരളത്തില്‍ എത്തിയെന്ന് അന്വേഷിക്കുമെന്ന് ഭൂട്ടാൻ റവന്യു കസ്റ്റംസും വ്യക്തമാക്കി. ഇന്ത്യന്‍ അധികാരികൾ വണ്ടികളുടെ വിവരങ്ങള്‍ പങ്കുവെച്ചാല്‍ ഭൂട്ടാനിലെ ആദ്യ ഉടമസ്ഥരെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും ഭൂട്ടാൻ മാധ്യമായ ഭൂട്ടാനീസ് ന്യൂസ്‌പേപ്പർ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. അതേസമയം…

Read More

സംസ്ഥാനത്ത് പുതുതായി 8 ഹോട്ട് സ്‌പോട്ടുകൾ; 12 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ പാറത്തോട് (കണ്ടൈൻമെന്റ് സോൺ വാർഡ് 10), എലിക്കുളം (11), പായിപ്പാട് (8), ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ (12), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (12, 14), തൃശൂർ ജില്ലയിലെ കോലാഴി (13), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (7), കാസർഗോഡ് ജില്ലയിലെ മീഞ്ച (15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 686 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

കാശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ഭീകർ തമ്പടിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. ഭീകരർ താമസിക്കുന്ന ഒളിത്താവളം സൈന്യം വളയുകയും പിന്നാലെ ഏറ്റുമുട്ടൽ ആരംഭിക്കുകയുമായിരുന്നു. കൊല്ലപ്പെട്ടവർ ഏത് സംഘടനയിൽപ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Read More

വോട്ടർ അധികാർ യാത്രയിൽ ഇന്ന് പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും

വോട്ട് കൊള്ളയ്ക്കും ബീഹാർ വോട്ടർപട്ടിക പരിഷ്കരണത്തിനുമെതിരെ രാഹുൽഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയിൽ ഇന്ന് പ്രിയങ്ക ഗാന്ധിയും അണിചേരും. രാവിലെ 8 മണിയോടെ ബീഹാറിലെ സുപോളിൽ നിന്നാണ് ഇന്നത്തെ യാത്ര ആരംഭിക്കുന്നത്. മധുബനിയിലെ പൊതു പരിപാടിയിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ബീഹാറിലെ വിവാഹിതരായ സ്ത്രീകളുടെ ആഘോഷമായ ഹർത്താലിക തീജിനോടനുബന്ധിച്ചാണ് പ്രിയങ്കയുടെ സന്ദർശനം. നാളെ മുതൽ ഇന്ത്യ സഖ്യത്തിലെ മുതിർന്ന നേതാക്കളും മുഖ്യമന്ത്രിമാരും രാഹുൽഗാന്ധിക്കൊപ്പം യാത്രയിൽ അണി നിരക്കും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി…

Read More

വയനാട്ടിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ മാറ്റം

കൽപ്പറ്റ: വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 1 ലെ കൊറ്റിയോട്ടുമ്മൽ കോളനി മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. പൊഴുതന ഗ്രാമപഞ്ചായത്തിലെ വാർഡ് 12ലെ ആലക്കണ്ടി റോഡ് മുതൽ പുതിയ റോഡ്, ആറാം മൈൽ ടൗൺ ഉൾപ്പെടുന്ന പ്രദേശം ഇഎംഎസ് കോളനി ഉൾപ്പെടുന്ന പ്രദേശം മുതൽ ഒന്നാം വാർഡിലെ ഇടിയംവയൽ പാലം വരെ. മൂന്നാം വാർഡിലെ മരം വയൽ കോളനി ഉൾപ്പെടുന്ന പ്രദേശം പൂർണമായും, രണ്ടാം വാർഡിലെ പിണങ്ങോട് ടൗൺ ഉൾപ്പെടുന്ന പ്രദേശം മൈക്രോമൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കലക്ടർ…

Read More

ഇന്ത്യയിലുള്ളത് മികച്ച ആരാധകർ, അവരെകാണാൻ കാത്തിരിക്കുന്നു, ഡിസംബറിൽ എത്തും’; വരവ് സ്ഥിരീകരിച്ച് മെസി

ഇന്ത്യയിലേക്കുള്ള വരവ് സ്ഥിരീകരിച്ച് അർജന്റീനിയൻ താരം ലയണൽ മെസി. GOAT ടൂർ ഓഫ് ഇന്ത്യ പരിപാടിയുടെ ഭാഗമായി ഡിസംബറിൽ ഇന്ത്യയിൽ എത്തും. ഡിസംബർ 13നാണ് മെസി ഇന്ത്യയിൽ എത്തുക. ഇന്ത്യയെയും ആരാധകരെയും പുകഴ്ത്തി മെസി രംഗത്തെത്തി. 14 വർഷം മുമ്പ് ഇന്ത്യയിൽ എത്തിയപ്പോൾ ലഭിച്ചത് നല്ല ഓർമ്മകളാണ്. മികച്ച ആരാധകരാണ് അവിടെയുള്ളത്. വീണ്ടും ഇന്ത്യയിൽ എത്താനും ആരാധകരെ കാണാനും കാത്തിരിക്കുന്നെന്നും മെസി അറിയിച്ചു. ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലെത്തുന്ന മെസി 13ന് അഹമ്മദാബാദ്, 14ന് മുംബൈ, 15ന് ദില്ലി…

Read More

വാളയാര്‍ ഡാമില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥികൾ 3 പേരും മരിച്ചു

വാളയാർ: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട മൂന്ന് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തമിഴ്‌നാട് സുന്ദരപുരം സ്വദേശികളായ പൂര്‍ണേഷ്, ആന്റോ, സഞ്ജയ് എന്നിവരാണ് മരിച്ചത്. കോയമ്പത്തൂർ കാമരാജ് നദർ ഷൺമുഖന്റെ മകനാണ് പൂർണേഷ്. കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളാണ് ആന്റോയും സഞ്ജയ് കൃഷ്ണയും. നേവിയുടെയും അഗ്നിശമനസേനയുടെയും നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഇന്നലെ പകൽ ഒന്നരയോടെയാണ് അഞ്ചംഗ സംഘം വാളയാർ ഡാമിലെത്തിയത്. ഡാമിലെ തമിഴ്നാട് പിച്ചനൂർ ഭാ​ഗത്താണ് സംഘം കുളിക്കാൻ ഇറങ്ങിയത്. ആദ്യം വെള്ളത്തിൽ പെട്ട സഞ്ജയ് കൃഷ്ണയെ…

Read More

കോയമ്പത്തൂരിൽ ട്രെയിനിടിച്ച് കുട്ടിയാനകളടക്കം മൂന്ന് ആനകൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂരിനടുത്ത് നവക്കരയിൽ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകൾ ചരിഞ്ഞു. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. കാട്ടാനകൾ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട്-കോയമ്പത്തൂർ റൂട്ടിൽ മുമ്പും നിരവധി തവണ ട്രെയിനിടിച്ച് കാട്ടാനകൾ ചരിഞ്ഞിട്ടുണ്ട്‌

Read More