പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട്, കാണാതായി

കോഴിക്കോട് മുക്കം ഇരുവഴിഞ്ഞി പുഴയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു. മഞ്ചേരിയിൽ നിന്ന് വന്ന ആറംഗ സംഘത്തിലെ ഒരംഗമായ പ്ലസ് വൺ വിദ്യാർത്ഥി അലൻ അഷ്‌റഫിനെയാണ് കാണാതായത്. സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു അലൻ. ശക്തമായ ഒഴുക്കുള്ള പ്രദേശമാണ് പതങ്കയം. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായതിനാൽ കാൽ വഴുതി വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. മുക്കം ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ ഊർജിതമാക്കി. എന്നാൽ ശക്തമായ ഒഴുക്കും പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് തടസം സൃഷ്ട്ടിക്കുണ്ട്. പ്രദേശത്ത് അപകടങ്ങൾ പതിവായതിനാൽ പുഴയിൽ…

Read More

കുട്ടികള്‍ക്ക് സംസാരം വൈകുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

  മൂന്നു വയസ്സായ കുട്ടിക്ക് എല്ലാം അറിയാം. പക്ഷേ അറിയാവുന്ന കാര്യങ്ങൾ കൈചൂണ്ടി ആവശ്യപ്പെടുകയുള്ളൂ. ഡോക്ടറെ കാണിക്കേണ്ട ആവശ്യം ഉണ്ടോ? കുട്ടി തനിയെ സംസാരിച്ചു തുടങ്ങുമോ? നാലുവയസ്സുകാരി മിടുക്കി. പക്ഷേ ഉച്ചരിക്കുന്ന വാക്കുകൾ കുറവ്, സ്ഫുടമായി സംസാരിക്കുന്നില്ല. ഇതൊന്നും ഒറ്റപ്പെട്ട കേസുകളല്ല. അനേകം കുട്ടികൾക്ക് സംസാര വൈകല്യം എന്ന പ്രശ്നമുണ്ട്. പക്ഷേ ചികിത്സ തേടാൻ വൈകുന്നത് കാര്യങ്ങളെ കൂടുതൽ കുഴപ്പത്തിലാകും. ഒരു കുഞ്ഞിന്റെ വളർച്ചയിൽ സമൂഹത്തിനും അതിന്റെ ചുറ്റുപാടിനും വലിയ പങ്കാണുള്ളത്. വീട്ടിൽ എല്ലാവരുമായി സംസാരിക്കാനും ഇടപഴകാനും…

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,628 പേർക്ക് കൂടി കൊവിഡ്; 617 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,628 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങൾക്ക് ശേഷമാണ് കൊവിഡ് പ്രതിദിന വർധനവ് നാൽപതിനായിരത്തിൽ താഴെയെത്തുന്നത്. അതേസമയം സ്ഥിരീകരിച്ച കേസുകളിലേറെയും കേരളത്തിൽ നിന്നുള്ളതാണ് 617 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. 40,017 പേർ രോഗമുക്തി നേടി. നിലവിൽ 4,12,153 പേരാണ് ചികിത്സയിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.21 ശതമാനമാണ്. രാജ്യത്ത് ഇതിനോടകം 50.10 കോടി ഡോസ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.  

Read More

ദീപ പി മോഹന് നീതി ഉറപ്പാക്കും, പരാതി സർവകലാശാല എത്രയും വേഗം തീർപ്പാക്കണമെന്ന് മന്ത്രി ആർ ബിന്ദു

  എം ജി സർവകലാശാലയിൽ സമരം നടത്തുന്ന ദളിത് വിദ്യാർഥിനി ദീപ പി മോഹന് നീതി ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വിദ്യാർഥിനിയുടെ പരാതി സർവകലാശാല എത്രയും വേഗം തീർപ്പാക്കണമെന്നും മന്ത്രി പറഞ്ഞു ആരോപണ വിധേയനായ അധ്യാപകനെ പദവിയിൽ നിന്ന് മാറ്റിനിർത്തി പരാതി അന്വേഷിക്കാൻ സർവകലാശാലക്കുള്ള തടസ്സമെന്താണെന്ന് ചോദിച്ചിട്ടുണ്ട്. സാങ്കേതിക തടസ്സമുണ്ടെങ്കിൽ അതിന് ആധാരമായ രേഖകൾ എന്തെല്ലാമെന്ന് അറിയിക്കാനും ആവശ്യപ്പെട്ടതായി മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു എംജി സർവ്വകലാശാലയിൽ ദളിത് വിദ്യാർത്ഥിനിയായ ദീപ പി…

Read More

സൈന്യത്തിന് ബിഗ് സല്യൂട്ട്: സുരക്ഷിത കൈകളിൽ ബാബു തിരികെ ജീവിതത്തിലേക്ക് ​​​​​​​

  മരണത്തിനും ജീവിതത്തിനുമിടയിൽ 45 മണിക്കൂർ നേരം. ചെങ്കുത്തായ മലയിടുക്കിൽ രണ്ട് രാത്രിയുൾപ്പെടെ കുടുങ്ങിക്കിടന്ന ബാബു എന്ന 23കാരൻ യുവാവ് ഒടുവിൽ തിരികെ ജീവിതത്തിലേക്ക്. ബാബുവിനെ ഒരിക്കലും അപകടത്തിലേക്ക് വിട്ടുകൊടുക്കില്ലെന്ന ആർമിയുടെ നിശ്ചയദാർഢ്യം വിജയം കാണുകയായിരുന്നു. സേനയുടെ റോപ് റസ്‌ക്യൂ വഴി ബാബു ഒടുവിൽ മല മുകളിൽ എത്തുകയായിരുന്നു ബാല എന്ന സൈനികനാണ് ബാബുവിനെ തന്റെ ശരീരത്തോട് ചേർത്ത് സുരക്ഷാ റോപ് ഉപയോഗിച്ച് മലമുകളിലെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. ബാബുവിന്റെ കാലിൽ നിസാര പരുക്കുകളുണ്ട്. ഇനി മലയുടെ…

Read More

ബുൾ ജെറ്റ് സഹോദരൻമാരുടെ നിയമലംഘനം അക്കമിട്ട് നിരത്തി കുറ്റപത്രം; വാഹനം ഇനി കോടതിയുടെ കസ്റ്റഡിയിൽ

കണ്ണൂർ ആർടിഒ ഓഫീസിൽ ബഹളമുണ്ടാക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിന്റെ പേരിൽ അറസ്റ്റിലായ ഇ ബുൾജെറ്റ് സഹോദരൻമാർക്കെതിരെ ആർടിഒയുടെ കുറ്റപത്രം തയ്യാറായി. ഇവരുടെ വാഹനം അപകടം വരുത്തിവെക്കുന്ന രീതിയിൽ രൂപമാറ്റം നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വാഹനത്തിൽ നിയമവിരുദ്ധമായി ലൈറ്റ്, ഹോൺ, സൈറൺ എന്നിവ ഘടിപ്പിച്ചു. ഇത് നിയമലംഘനമാണ്. 1988ലെ മോട്ടോർ വാഹന നിയമവും കേരളാ മോട്ടോർ വാഹന നികുതി നിയമവും ഇ ബുൾജെറ്റ് സഹോദരൻമാർ ലംഘിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതോടെ ഇവരുടെ…

Read More

കർഷക സമരം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിഖ് ഗുരുക്കൻമാരെ അനുസ്മരിച്ച് പ്രധാനമന്ത്രി

കർഷക സമരം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിഖ് ഗുരുക്കൻമാരെ അനുസ്മരിച്ച് പ്രധാനമന്ത്രിനരേന്ദ്രമോദിയുടെ മൻ കി ബാത്ത്. ഇന്ത്യയിലെ യുവാക്കൾക്ക് ഒരു വെല്ലുവിളിയും വലുതല്ലെന്നും മോദി പറഞ്ഞു ഇന്ത്യയിലെ യുവാക്കളെ കാണുമ്പോൾ എനിക്ക് സന്തോഷവും ആശ്വാസവും തോന്നുന്നു. എന്റെ രാജ്യത്തെ യുവാക്കൾക്ക് എന്തും ചെയ്യാൻ സാധിക്കും. ഒരു വെല്ലുവിളിയും അവരുടെ പരിധിക്കപ്പുറമല്ല. 2020ൽ രാജ്യം പുതിയ കഴിവുകൾ സൃഷ്ടിച്ചെടുത്തു. അതിനെ ആത്മനിർഭർ ഭാരത് എന്ന് വിളിക്കാം. ഓരോ പ്രതിസന്ധികളിൽ നിന്നും നമ്മൾ പുതിയ പാഠങ്ങൾ പഠിച്ചു. രാഷ്ട്രം പുതിയ കഴിവുകളും…

Read More

ഒമിക്രോൺ ജാഗ്രത കടുപ്പിക്കാൻ കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളോട് കേന്ദ്രം

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളം അടക്കം പത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം. കൊവിഡ് പോസിറ്റിവിറ്റി കൂടിയ 27 ജില്ലകളിൽ ജാഗ്രത കടുപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി. കേരളത്തിൽ കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂർ, തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു രാജ്യത്ത് ഇതുവരെ 33 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡൽഹിയിൽ ഇന്ന് ഒരു കേസ് കൂടി സ്ഥിരീകരിച്ചിരുന്നു. നിലവിലെ സാഹചര്യം ചർച്ച ചെയ്യാനായി കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ…

Read More

ലാവ്‌ലിൻ കേസ് കോടതി തുറന്ന ശേഷം നേരിട്ട് പരിഗണിക്കണമെന്ന് സുപ്രീം കോടതിയിൽ അപേക്ഷ

എസ് എൻ സി ലാവ്‌ലിൻ കേസ് കോടതി തുറന്ന ശേഷം നേരിട്ട് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപക്ഷേ. പ്രതി ആർ ശിവദാസനാണ് അപേക്ഷ നൽകിയത്. തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് അപേക്ഷ. കേസിൽ നിന്നും പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കേരളാ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഉദ്യോഗസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യർ, ആർ ശിവദാസൻ, കെ ജി രാജശേഖരൻ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. കേസിൽ സുപ്രീം കോടതിയിൽ സിബിഐ ഹർജി നൽകുകയായിരുന്നു. പിണറായി…

Read More

വിദ്യാർഥിയുടെ യൂണിഫോമിൽ ചെളി വെള്ളം തെറിപ്പിച്ച് KSRTC സ്വിഫ്റ്റ്; ചോദ്യം ചെയ്തതിന് അപായപ്പെടുത്താൻ ശ്രമം

ശരീരത്ത് ചെളി വെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്ത വിദ്യാർഥിയെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. ആലപ്പുഴ അരൂർ സ്വദേശി യദുകൃഷ്ണൻ ആണ് പരാതി നൽകിയത്. ഇന്നലെ രാവിലെ 7 മണിയോടെയായിരുന്നു സംഭവം. യദുകൃഷ്ണൻ കോളജിലേക്ക് പോകുന്ന വഴി കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ദേഹത്ത് ചെളി തെറിപ്പിക്കുകയായിരുന്നു. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ബസ് അരൂർ ക്ഷേത്ര കവലയ്ക്ക് സമീപം എത്തിയപ്പോഴായിരുന്നു സംഭവം. NH 66 ന്റെ പണി പൂർത്തിയാകുന്നതിനാൽ സ്ഥലത്ത് വലിയ ഗതാഗത…

Read More