മഴ അഞ്ച് ദിവസത്തേക്ക് കൂടി ശക്തമായി തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ 2020 സെപ്റ്റംബർ 12 :കണ്ണൂർ. 2020 സെപ്റ്റംബർ 13 : കാസറഗോഡ്. എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കാലാവസ്ഥ വകുപ്പ് ഈ ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് ആണ്…

Read More

ആദ്യദിനം നേടിയത് അറുപത് കോടി; ഇന്ത്യന്‍ ബോക്സോഫീസില്‍ കൊടുങ്കാറ്റാവുമോ കാന്താര ചാപ്റ്റര്‍ 1?

ഇന്ത്യന്‍ ബോക്സോഫീസില്‍ തരംഗമാവുകയാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര ചാപ്റ്റര്‍ വണ്‍. സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന കാന്താരയ്ക്ക് ശേഷം ഇതേ ടീം ഒരുക്കിയ ചിത്രമായിരുന്നു കാന്താര ചാപ്റ്റര്‍ 1 ലെജന്റ്. കാന്താരയുടെ ആദ്യപതിപ്പ് കന്നടയില്‍ മാത്രമായിരുന്നുവെങ്കില്‍ കാന്താര ചാപ്റ്റര്‍ വണ്‍ ഒരു പാനിന്ത്യന്‍ ചിത്രമായാണ് ഒരുക്കിയത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ കോളിളക്കം സൃഷ്ടിച്ച ചിത്രമായിരുന്നു കാന്താര. 2022-ല്‍ ആണ് കാന്താര റിലീസ് ചെയ്തത്. കന്നടയില്‍ ഒരുക്കിയ ചിത്രത്തിന് മറ്റു ഭാഷകളില്‍ സ്വീകാര്യത ലഭിച്ചതോടെയാണ് മറ്റു ഭാഷകളിലേക്ക്…

Read More

ബിജെപിക്ക് രണ്ടിൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് കെ സുരേന്ദ്രൻ

  നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് രണ്ടിൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് കെ സുരേന്ദ്രൻ. നേമം നിലനിർത്തി മഞ്ചേശ്വരം അടക്കമുള്ള മണ്ഡലങ്ങളിൽ വിജയിക്കും. കേരളത്തിൽ ഇടത് ഭരണത്തുടർച്ചയുണ്ടാകില്ല ആർക്കും ഭൂരിപക്ഷമില്ലാത്ത ഫലമാണുണ്ടാകുക. കൊടകര ഹവാല കേസിലെ പോലീസ് അന്വേഷണം സത്യം പുറത്തു കൊണ്ടുവരട്ടെ. ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടല്ല അതെന്നും കെ സുരേന്ദ്രൻ ന്യായീകരിച്ചു. നേമം, മഞ്ചേശ്വരം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിജെപി പ്രതീക്ഷ വെച്ചു പുലർത്തുന്നത്. 25 മണ്ഡലങ്ങളിലെങ്കിലും രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ

Read More

മതപരിവർത്തനം ആരോപിച്ച് രാജസ്ഥാനിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; മലയാളി പാസ്റ്ററിന് മർദനം

മതപരിവർത്തനം ആരോപിച്ച് രാജസ്ഥാനിലെ ജയ്പൂരിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. പ്രതാപ് നഗറിലെ എജി ചർച്ചിന് നേരെയാണ് ആക്രമണമുണ്ടായത്. പ്രാർത്ഥന ശുശ്രൂഷക്കിടെയായിരുന്നു ആക്രമണം. മലയാളിയായ പാസ്റ്റർ ബോവാസ് ഡാനിയേലിന് മർദ്ദനമേറ്റു. പാസ്റ്ററിന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മലയാളിയായ പാസ്റ്റർ ബോവാസ് ഡാനിയേലിനാണ് മർദനമേറ്റത്. പ്രാർത്ഥനക്കെത്തിയ ഗർഭിണിയായ യുവതിയെയടക്കം ആക്രമിച്ചു. ആക്രമണത്തിന് പിന്നിൽ ബജ്റംഗ് ദൾ പ്രവർത്തകരാണെന്ന് പാസ്റ്റർ ആരോപിച്ചു. മുഖത്തടിച്ചെന്നും വടി കൊണ്ട് മര്‍ദിച്ചുവെന്നുമാണ് ഇവര്‍ പറയുന്നത്. പൊലീസ് ഉടൻ എത്തിയതുകൊണ്ടാണ് ജീവൻ ലഭിച്ചതെന്നാണ് പാസ്റ്റർ…

Read More

ശക്തമായ മഴ തുടരും; നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ഞായറാഴ്ചവരെ കേരളത്തിൽ ശക്തമായ മഴ തുടരും. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാലു വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ജാഗ്രത മുന്നറിയപ്പ്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 20.4 സെന്റീമീറ്റർവരെ മഴപെയ്യാം. ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. മത്സ്യബന്ധനത്തിനുള്ള വിലക്ക്‌ തുടരുന്നു. കേരളതീരത്തും കർണാടകതീരത്തും ലക്ഷദ്വീപിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. യെല്ലോ അലർട്ട വ്യാഴം: തൃശ്ശൂർ, കാസർകോട്. വെള്ളി:…

Read More

ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം: വ്യക്തിവൈരാഗ്യമെന്ന വാദം തള്ളി സിപിഎം

  സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന വാദം തള്ളി സിപിഎം ജില്ലാ നേതൃത്വം. അമ്മയുടെ ജോലിക്കാര്യം സംബന്ധിച്ച തർക്കം മുഖ്യപ്രതി ജിഷ്ണുവും സന്ദീപും തമ്മിലുണ്ടായിരുന്നുവെന്നതും സൃഷ്ടിച്ചെടുത്ത കഥയാണെന്നും സിപിഎം പത്തനംജില്ല സെക്രട്ടേറിയറ്റ് അംഗം സനൽകുമാർ പറഞ്ഞു ട്രാവൻകൂർ ഷുഗേഴ്‌സിലെ ജോലിയിൽ നിന്ന് ആരെയും ബോധപൂർവം ഒഴിവാക്കിയിട്ടില്ല. ജിഷ്ണുവിന്റെ മാതാവ് ഇപ്പോഴും അവിടുത്തെ ജീവനക്കാരിയാണ്. ജോലിയുമായി ബന്ധപ്പെട്ട് തർക്കമുണ്ടോയെന്ന് പാർട്ടിക്ക് അറിയില്ല. സിഡിഎസ് ആണ് ജോലി കൊടുക്കുന്ന തീരുമാനമെടുത്തത്. അതിൽ സന്ദീപിനോ പാർട്ടിക്കോ…

Read More

രോഗിയെ പുഴുവരിച്ച സംഭവം: മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്. സസ്‌പെന്‍ഷന്‍ നടപടി പുനഃപരിശോധിക്കാമെന്ന് യോഗത്തില്‍ മന്ത്രി ഉറപ്പ് നല്‍കി. നാളെ വൈകുന്നേരത്തികം ഡിഎംഇ റിപോര്‍ട്ടിന്‍മേല്‍ നടപടി ഉണ്ടാകുമെന്ന് ചര്‍ച്ചക്ക് ശേഷം ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി.   തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചത്….

Read More

കിക്ക് ബോക്‌സിങ് താരം കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം: കിക്ക് ബോക്‌സിങ് താരത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നന്നമ്പ്ര മേലേപ്പുറം പള്ളാട്ട് ഇടവഴി ചെറിയോടത്തില്‍ ഹരിദാസന്റെ മകന്‍ ഹരികൃഷ്ണന്‍ (23) ആണ് മരിച്ചത്. ഇന്നലെ രാത്രി 9ന് ഹരികൃഷ്ണനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടത്തിനുള്ളിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. താനൂര്‍ പോലിസ് സ്ഥലത്തെത്തി. മൃതദേഹം മോര്‍ച്ചറിയില്‍. കിക്ക് ബോക്‌സിങ്ങില്‍ സംസ്ഥാന, ജില്ലാതല മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്

Read More

മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപറിനുമെതിരെ രാജ്യദ്രോഹക്കുറ്റം; നടപടി അസം പൊലീസിന്റേത്

പ്രശസ്ത മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപറിനുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് വീണ്ടും കേസെടുത്ത് അസം പൊലീസ്. മാധ്യമറിപ്പോർട്ടുകൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരല്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ തടഞ്ഞ കോടതി നിർദേശത്തിന് പിന്നാലെയാണ് ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഗുവാഹത്തി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. ഓഗസ്റ്റ് 22 ന് ഗുവാഹത്തി പോലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്. ഈ മാസം പന്ത്രണ്ടിനായിരുന്നു ഇരുവർക്കുമെതിരെയുള്ള ആദ്യകേസിൽ സുപ്രീംകോടതിയുടെ നിർണായക നിർദേശം….

Read More

സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും; തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങി

  സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരും. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ഇന്നലെ തീവ്രമായ മഴ ലഭിച്ചിരുന്നു. നിർത്താതെ പെയ്ത മഴയിൽ പലയിടങ്ങളിലും വെള്ളം കയറി. തിരുവനന്തപുരം നഗരം മണിക്കൂറുകളോളം വെള്ളത്തിനിടിയിലായി. വൈകുന്നേരത്തോടെ തുടങ്ങിയ മഴ രാത്രിയും തുടരുകയായിരുന്നു തമ്പാനൂർ റെയിൽവേ ട്രാക്കിലും കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലും എസ് എസ് കോവിൽ റോഡിലും വെള്ളക്കെട്ടുണ്ടായി. തിരുമല വലിയവിള റോഡിലും ഗതാഗതം തടസ്സപ്പെട്ടു. തമ്പാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ ആളെ ഫയർഫോഴ്‌സെത്തിയാണ് രക്ഷപ്പെടുത്തിയത്….

Read More