ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ മത്സരിക്കാൻ സാധ്യത; മൂന്ന് മണ്ഡലങ്ങൾ പരിഗണനയിൽ

നിയമസഭ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മനും മത്സരിക്കാൻ സാധ്യത. ചെങ്ങന്നൂർ, ആറന്മുള, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളിലാണ് പരിഗണിക്കുന്നത്. യുഡിഎഫിന് വലിയ മുന്നേറ്റത്തിലേക്ക് എത്താൻ സാധിക്കുമെന്ന് കണക്ക് കൂട്ടുന്ന മണ്ഡലങ്ങളാണിത്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് ഒരാൾ മത്സരരംഗത്തേക്ക് എത്തിയാൽ യുഡിഎഫിന് കൂടുതൽ ഉണർവ് ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണി.മറിയ ഉമ്മനുമായി ചില നേതാക്കൾ ബന്ധപ്പെട്ടതായും വിവരങ്ങൾ ലഭിക്കുന്നുണ്ട്. മുതിർന്ന നേതാക്കൾ നേരിട്ട് സംസരിച്ചതായും സൂചനയുണ്ട്. ഇക്കാര്യത്തിൽ ഉടൻ തന്നെ വ്യക്തത വന്നേക്കും. നിർണായകമായ നീക്കങ്ങൾ കോൺഗ്രസിനുള്ളിൽ നടക്കുന്നുണ്ട്….

Read More

ശിവശങ്കറുടെ അറസ്റ്റ് കസ്റ്റംസ് ഇന്ന് രേഖപ്പെടുത്തും; കസ്റ്റഡിയിൽ ആവശ്യപ്പെടും

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് ഇന്ന് രേഖപ്പെടുത്തും. ഇ ഡി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ശിവശങ്കറെ കാക്കനാട് ജില്ലാ ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തുക. ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ കോടതി ഇന്നലെ അനുമതി നൽകിയിരുന്നു അറസ്റ്റിന് ശേഷം കസ്റ്റംസ് കസ്റ്റഡി അപേക്ഷ നൽകും. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്‌നയെയും സരിത്തിനെയും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന കസ്റ്റംസിന്റെ അപേക്ഷ കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതി പരിഗണിക്കും. പ്രതികളെ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കും  …

Read More

തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ തകർത്ത് കവർച്ച

  തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ തകർത്ത് മോഷണം. പേ ആൻഡ് പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ട 19 വാഹനങ്ങളുടെ ചില്ല് തകർത്താണ് കവർച്ച. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള അതീവ സുരക്ഷാ മേഖലയിലാണ് കവർച്ച നടന്നത്. സംഭവത്തിൽ തമ്പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

സത്യജിത് റായ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി നിഴല്‍വ്യാപാരികളും, സ്വാലിഹും

സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ ശക്തമായി അവതരിപ്പിച്ച വാലപ്പന്‍ ക്രീയേഷന്‍സിന്റെ ‘നിഴല്‍ വ്യാപാരികള്‍’,’സ്വാലിഹ്’ എന്നീ സിനിമകള്‍ സത്യജിത് റായ് ഫൗണ്ടേഷന്റെ 2025ലെ അവാര്‍ഡുകള്‍ വാരിക്കൂട്ടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ‘നിഴല്‍ വ്യാപാരികള്‍’ എന്ന സിനിമയുടെ നിര്‍മ്മാതാവും സംവിധായകനുമായ ഷാജു വാലപ്പന് മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു. (Satyajit Ray Awards announced) ‘സ്വാലിഹ്’ സംവിധാനം ചെയ്തിരിക്കുന്നത് ഇന്ത്യന്‍ പനോരമ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ സംവിധായകനായ സിദ്ധിഖ് പറവൂരാണ്. ജാതി വ്യവസ്ഥയുടെ ഇരുണ്ട യാഥാര്‍ഥ്യങ്ങളില്‍ അകപ്പെട്ട…

Read More

ശ്രീനഗറില്‍ ഡ്രോ​ൺ നിരോധിച്ച് ഉത്തരവിറക്കി

ജ​മ്മുവില്‍ ഡ്രോണ്‍ ആക്രമ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഡ്രോ​ൺ ഉ​പ​യോ​ഗ​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. വ്യോ​മ​സേ​നാ കേ​ന്ദ്ര​ത്തി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം ഉ​ണ്ടാ​യ പഞ്ചാതലത്തിലാണ് നടപടി. ഡ്രോണുകള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും കൈ​വ​ശം വ​യ്ക്കു​ന്ന​തി​നും വി​ൽ​ക്കു​ന്ന​തി​നു​മാ​ണ് വി​ല​ക്ക്. ഡ്രോ​ൺ കൈ​വ​ശ​മു​ള്ള​വ​ർ സ​മീ​പ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് ശ്രീ​ന​ഗ​ർ ക​ള​ക്ട​ർ ശ​നി​യാ​ഴ്ച ഉ​ത്ത​ര​വി​റ​ക്കി.

Read More

സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസര്‍ഗോഡ് 108, വയനാട് 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,202 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.68 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്,…

Read More

ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കി അമേരിക്ക

  വാഷിങ്ടണ്‍: ഇന്ത്യ ഉള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീക്കി അമേരിക്ക. മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കാണ് അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ബൈഡന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നവംബര്‍ മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിദേശ പൗരന്മാരുടെ മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ച രേഖ വിമാനങ്ങളില്‍ കയറുന്നതിന് മുമ്പ് തന്നെ ഹാജറാക്കണമെന്ന് വൈറ്റ് ഹൗസ് കൊവിഡ് കോഡിനേറ്റര്‍ പറഞ്ഞു. ഇതോടൊപ്പം യാത്ര പുറപ്പെടുന്നതിന്…

Read More

യുക്രൈനിൽ റഷ്യ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു; കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കും

  യുക്രൈനിൽ റഷ്യ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. യുദ്ധം തുടങ്ങി പത്താം ദിവസമാണ് റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചത്. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായാണ് വെടിനിർത്തൽ. ഒഴിപ്പിക്കലിന് തങ്ങൾ തന്നെ മുൻകൈ എടുക്കുമെന്നും റഷ്യ അറിയിച്ചു. മാർച്ച് 5ന് മോസ്‌കോ സമയം രാവിലെ 10 മണിക്ക് റഷ്യ വെടിനിർത്തൽ പ്രഖ്യാപിക്കുകയും മരിയുപോളിൽ നിന്നും വോൾനോവഹയിൽ നിന്നും ജനങ്ങൾക്ക് പുറത്തുകടക്കുന്നതിന് മാനുഷിക ഇടനാഴികൾ തുറക്കുകയും ചെയ്യുന്നുവെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ വെടിനിർത്തലിനായി റഷ്യക്ക് മേൽ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ…

Read More

ഏറ്റവും ശിക്ഷയനുഭവിച്ച സ്വാതന്ത്ര്യസമര സേനാനി വി.ഡി.സവർക്കർ!; സ്കൂൾ ചോദ്യം വിവാദമായി

  മഞ്ചേശ്വരം ∙ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മഞ്ചേശ്വരം ഉപജില്ലയിലെ എൽപി വിഭാഗം വിദ്യാർഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ നടത്തിയ ‘ഫ്രീഡം ക്വിസ് 2026’ മത്സരത്തിലെ ചോദ്യം വിവാദമായി.15 ചോദ്യങ്ങൾക്കു പുറമേ നൽകിയ 5 ടൈ ബ്രേക്കർ ചോദ്യങ്ങളിൽ അവസാനത്തേത് ഇങ്ങനെ: ‘ബ്രിട്ടിഷുകാരുടെ കയ്യിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി?’. അധ്യാപകർക്കു നൽകിയ ഉത്തരസൂചികയിൽ ഇതിന്റെ ഉത്തരമായി രേഖപ്പെടുത്തിയത് വി.ഡി.സവർക്കർ എന്നാണ്.സംഘപരിവാർ ആഭിമുഖ്യമുള്ള അധ്യാപക സംഘടനയുടെ നേതാവാണ് അസോസിയേഷൻ ഭാരവാഹിയെന്നും അദ്ദേഹമാണ് ചോദ്യം…

Read More

ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ എട്ടുപേരെ കണ്ടെത്തി

  കവരത്തി: ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ‌ഒന്‍പത് മത്സ്യത്തൊഴിലാളികളില്‍ എട്ടുപേരെ കണ്ടെത്തിയിരിക്കുന്നു. കടമത്ത് ദ്വീപിലാണ് ഇവരെ കണ്ടെത്തിയത്. ബോട്ട് മുങ്ങിയതോടെ ദ്വീപിലെ ഒറ്റപ്പെട്ട സ്ഥലത്ത് ഇവർ നീന്തി കയറുകയായിരുന്നു ഉണ്ടായത്. കോസ്റ്റ്ഗാർഡ് കപ്പലിൽ ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയുണ്ടായി. ബോട്ടിലുണ്ടായിരുന്ന ഒരാളെ കുറിച്ച് വിവരമില്ലെന്ന് തീരസംരക്ഷണ സേന അറിയിക്കുകയുണ്ടായി. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തമിഴ്നാടിൽ നിന്നുള്ള ആണ്ടവൻ തുണൈ എന്ന ബോട്ട് ബിത്ര ദ്വീപിന് സമീപം മുങ്ങിയത്. തമിഴ്നാട് നാഗപട്ടണം സ്വദേശികളായ ഏഴ് പേരും…

Read More