വയനാട്ടിൽ മാതാപിതാക്കളോടൊപ്പം നടന്നു പോകുമ്പോള്‍ ജീപ്പിടിച്ച് 7 വയസുകാരിക്ക് ദാരുണാന്ത്യം

മാതാപിതാക്കളോടൊപ്പം നടന്നു പോകുമ്പോള്‍ ജീപ്പിടിച്ച് 7 വയസുകാരിക്ക് ദാരുണാന്ത്യം. കമ്മന പൂവത്തിങ്കല്‍ സന്തോഷ് – സിജില ദമ്പതികളുടെ മകള്‍ മകല്‍സ (7) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5.30 തോടെ കമ്മന കുരിശിങ്കലില്‍ വെച്ചായിരുന്നു അപകടം. മൃതദേഹം മാനന്തവാടി വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍

Read More

‘ഗുരുതരാവസ്ഥയിലുള്ള രോഗിയാണെന്ന് അറിഞ്ഞില്ല’, വിതുരയിൽ ആംബുലൻസ് തടഞ്ഞതിൽ കോൺഗ്രസ് വിശദീകരണം

തിരുവനന്തപുരം വിതുരയിൽ ആംബുലൻസ് തടഞ്ഞുള്ള പ്രതിഷേധത്തെ തുടർന്ന് ചികിത്സ വൈകി രോഗി മരിച്ച സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ്. ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടുപോകാനായിരുന്നു ആംബുലൻസെന്ന് അറിയിലായിരുന്നു.രോഗി ഉള്ളപ്പോൾ അല്ല ആംബുലൻസ് തടഞ്ഞു നിർത്തിയത്. രോഗി തീവ്ര പരിചരണ വിഭാഗത്തിൽ കിടക്കുമ്പോഴായിരുന്നുവെന്നാണ് വിശദീകരണം. വെറും 5 മിനിട്ട് മാത്രമാണ് ആംബുലൻസ് തടഞ്ഞുനിർത്തി പ്രതിഷേധം നടത്തിയിരുന്നത്. പിന്നീട് മെഡിക്കൽ ഓഫീസർ പുറത്തുവന്നു പറഞ്ഞപ്പോൾ തന്നെ രോഗിയെ കയറ്റി ആംബുലൻസ് പറഞ്ഞുവിട്ടെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍…

Read More

സുജിത്തിനെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാതെ മൗനം പാലിക്കുകയാണ് മുഖ്യമന്ത്രി; രമേശ് ചെന്നിത്തല

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസുകാർ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കുണ്ട്. പക്ഷെ അദ്ദേഹം അച്ചടക്ക നടപടി സ്വീകരിക്കാതെ മൗനം പാലിക്കുകയാണ് ചെന്നിത്തല പറഞ്ഞു. പിണറായിയുടെ പൊലീസ് നയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് സുജിത്ത്. ഒരു പൊലീസ് സ്റ്റേഷനിലും സാധാരണക്കാരന് രക്ഷയില്ല. പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണം. പ്രശ്നം പൊലീസ് നയത്തിന്റേതാണെന്നും പിണറായി സർക്കാരിന്റെ പൊലീസ് നയത്തിന്റെ ഭാഗമാണിത്. ഇനി കേരളത്തിലെ പൊലീസ് സ്റ്റേഷനിൽ പാവപ്പെട്ടവനെ…

Read More

പിടികൂടിയ ഹാൻസ് മറിച്ചുവിൽക്കാൻ ശ്രമം; മലപ്പുറത്ത് രണ്ട് പോലീസുകാർ അറസ്റ്റിൽ

  നിരോധിത പുകയില ഉത്പന്നമായ ഹാൻസിന്റെ ആയിരത്തിലേറെ പാക്കറ്റുകൾ മറിച്ചുവിറ്റ കേസിൽ മലപ്പുറത്ത് രണ്ട് പോലീസുകാർ അറസ്റ്റിൽ. കോട്ടക്കൽ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ രജീന്ദ്രൻ, സീനിയർ സിപിഒ സജി ചെറിയാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു ജൂൺ 21ന് കോട്ടക്കൽ പോലീസ് ലക്ഷക്കണക്കിന് രൂപയുടെ പുകയില ഉത്പന്നങ്ങൽ പിടിച്ചെടുത്തിരുന്നു. വാഹനത്തിൽ കടത്താൻ ശ്രമിച്ച 1600 ഓളം പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. ഇവരുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ പുകയില ഉത്പന്നം നശിപ്പിച്ച് കളയാൻ…

Read More

ലുധിയാന സ്‌ഫോടനം: ലഹരിമരുന്ന് മാഫിയയുടെ പങ്ക് സംശയിച്ച് മുഖ്യമന്ത്രി ചരണ്‍ജിത്ത്

  ലുധിയാന ജില്ലാ കോടതിയിലെ സ്‌ഫോടനത്തിന് പിന്നില്‍ ലഹരി മരുന്ന് മാഫിയക്ക് ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നി. എന്നാല്‍ ഭീകര സംഘടനകളുടെ പങ്ക് തള്ളാനാകില്ലെന്നും അന്വേഷണ ഏജന്‍സികള്‍ സൂചിപ്പിച്ചു. സ്‌ഫോടനത്തില്‍ പരുക്കേറ്റ അഞ്ച് പേര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട വ്യക്തിയെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്താനാണ് തീരുമാനം. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്. ഇയാളാണ് സ്‌ഫോടനം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ ഖലിസ്ഥാന്‍ തീവ്രവാദികളാണെന്നും സംശയമുണ്ട്. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല

Read More

നിങ്ങളുടെ പുരാണം കേൾക്കാൻ സമയമില്ല: മറ്റൊരു പരാതിക്കാരിയോടും കയർത്തു സംസാരിച്ച് ജോസഫൈൻ

വിവാദ പരാമർശത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ മറ്റൊരു പരാതിക്കാരിക്ക് എതിരെയും ഇവർ കയർത്തു സംസാരിക്കുന്ന ശബ്ദരേഖ കൂടി പുറത്തുവന്നു. കൊല്ലം സ്വദേശിനിയോടാണ് ഇവർ കയർത്തു സംസാരിക്കുന്നത്. തന്നെയും കുട്ടികളെയും നോക്കാതെ മറ്റൊരു വിവാഹം കഴിച്ച ഭർത്താവിനെതിരെയായിരുന്നു യുവതിയുടെ പരാതി. എന്നാൽ സംസാരത്തിനിടെ നിങ്ങളുടെ പുരാണം കേൾക്കാൻ സമയമില്ലെന്നും നിങ്ങളെയാണ് അടിക്കേണ്ടതെന്നും ജോസഫൈൻ പറയുന്നു. സ്ത്രീകളൊക്കെ ഇങ്ങനെ കഥ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കുമെന്നും ജോസഫൈൻ ചോദിക്കുന്നു  

Read More

15 കാരന്റെ ആക്രമണം; വിദ്യാര്‍ത്ഥിനി ഓടിരക്ഷപ്പെട്ടതിനാല്‍ മാത്രമാണ് ജീവന്‍ തിരിച്ചുകിട്ടിയത്

  കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിക്ക് സമീപം 15 കാരന്റെ ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥിനിക്ക് ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം ഒന്നുകൊണ്ട് മാത്രം. പെണ്‍കുട്ടി പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെട്ടില്ലായിരുന്നുവെങ്കില്‍ ജീവന്‍ നഷ്ടമാകുമായിരുന്നു. നടുക്കുന്ന ആ ഓര്‍മകളില്‍ നിന്ന് വിദ്യാര്‍ത്ഥിനി ഇപ്പോഴും മുക്തമായിട്ടില്ല. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ നടന്ന സംഭവം കൊണ്ടോട്ടി പ്രദേശത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കൊണ്ടോട്ടിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലായിരുന്നു പെണ്‍കുട്ടി പഠിച്ചിരുന്നത്. ക്ലാസിലേയ്ക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥിനി. ഉച്ചക്ക് ശേഷമാണ് ക്ലാസ്. അങ്ങാടിയില്‍ നിന്ന് ബസ് കയറാനായാണ് വീട്ടില്‍ നിന്ന്…

Read More

ആഗോള അയ്യപ്പ സംഗമത്തിൽ നിലപാട് പറയാൻ UDF; കോട്ടയത്ത് നാളെ വിശദീകരണ യോഗം

ആഗോള അയ്യപ്പസംഗമം, വികസന സദസ് എന്നീ വിഷയങ്ങളിൽ നാളെ കോട്ടയത്ത് വിശദീകരണ യോഗം നടത്താൻ യുഡിഎഫ്. തിരുനക്കരയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉൾപ്പെടെ പങ്കെടുക്കും. എൻഎസ്എസ് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് കോട്ടയത്ത് വിശദീകരണ യോഗം. ആഗോള അയ്യപ്പ സംഗമത്തിലും വികസന സദസിലും പ്രതിപക്ഷം പങ്കെടുത്തിരുന്നില്ല. ഇതിലൂടെ സംസ്ഥാന‌ സർക്കാർ എന്താണ് ലക്ഷ്യമിട്ടിരുന്നതെന്ന് ജനങ്ങളോട് വിശദീകരിക്കുക എന്നത് ലക്ഷ്യം വെച്ചാണ് യുഡിഎഫ് വിശദീകരണ യോ​ഗം…

Read More

സീറ്റ് മോഹിച്ച് ജോസ് കെ മാണി എൽഡിഎഫിലേക്ക് വരേണ്ടെന്ന് മാണി സി കാപ്പൻ

പാല- കുട്ടനാട് സീറ്റുകള്‍ മോഹിച്ച്‌ ആരും എല്‍.ഡി.എഫിലേക്ക് വരേണ്ടെന്ന് എം.എല്‍.എ മാണി സി കാപ്പന്‍. എന്‍.സി.പിയുടെ സീറ്റ് ആര്‍ക്കും വിട്ടുനല്‍കില്ല. ജോസ് കെ.മാണിക്ക് മുന്നണിയിലേക്ക് സ്വാഗതമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ജോസ് കെ.മാണി വരുന്നുവെന്ന പേരില്‍ ഒരു ചര്‍ച്ച മുന്നണിയില്‍ വന്നിട്ടില്ല. 52 വര്‍ഷത്തിന് ശേഷം നേടിയെടുത്ത സീറ്റാണെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. അതേസമയം കുട്ടനാട്ടില്‍ സീറ്റില്‍ എന്‍.സി.പി മത്സരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച പൂര്‍ത്തിയായി. തോമസ് കെ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.66 ലക്ഷം സാമ്പിളുകൾ; ടിപിആർ 18.03

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,997 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1019, കൊല്ലം 1134, പത്തനംതിട്ട 516, ആലപ്പുഴ 855, കോട്ടയം 1158, ഇടുക്കി 652, എറണാകുളം 2136, തൃശൂർ 2204, പാലക്കാട് 2165, മലപ്പുറം 2656, കോഴിക്കോട് 2366, വയനാട് 470, കണ്ണൂർ 1341, കാസർഗോഡ് 325 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,81,209 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,11,625 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ…

Read More