ഇരിങ്ങാലക്കുടയിൽ സഹപാഠിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത വിദ്യാർഥിക്ക് കുത്തേറ്റു
തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ സഹപാഠിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത കോളജ് വിദ്യാർഥിക്ക് കുത്തേറ്റു. ഇരിങ്ങാലക്കുട ജ്യോതിസ് കോളജിലെ വിദ്യാർഥിയും ചേലൂർ സ്വദേശിയുമായ ടെൽസനാണ് കുത്തേറ്റത്. വിദ്യാർഥിയെ ആക്രമിച്ച യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാറളം സ്വദേശി സാഹിർ, ആലുവ സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്. പരുക്കേറ്റ ടെൽസനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ ബൈക്കിലെത്തിയ സാഹിറും രാഹുലും നടുറോഡിൽ വെച്ച് ശല്യം ചെയ്യുകയായിരുന്നു. ഇത് കണ്ടാണ് സഹപാഠിയായ ടെൽസൻ ഇടപെട്ടത്. ഇതോടെ സാഹിർ കയ്യിൽ…