തൃശ്ശൂർ ഒല്ലൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

തൃശ്ശൂർ ഒല്ലൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. അഞ്ചേരി ഉല്ലാസ് നഗറിൽ മുല്ലപ്പിള്ളി വീട്ടിൽ രാജനാണ്(66) ഭാര്യ ഓമനയെ(60) വെട്ടിക്കൊന്നത്. തുടർന്ന് രാജൻ വീടിന് പിന്നിലെ വിറകുപുരയിൽ തീ കൊളുത്തി ജീവനൊടുക്കി റിട്ട. കെ എസ് ആർ ടി സി ഡ്രൈവറാണ് രാജൻ. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഓമനയെ വെട്ടുന്നത് തടയാൻ ശ്രമിച്ച മക്കൾക്കും പരുക്കേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ ഓമനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു ഓമനയുമായി വീട്ടിലുള്ളവർ ആശുപത്രിയിൽ പോയ സമയത്താണ് രാജൻ തീ…

Read More

മൊഴികളിൽ വസ്തുതാവിരുദ്ധം: മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും

  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. നേരത്തെ നടത്തിയ ചോദ്യം ചെയ്യലിൽ കെ സുരേന്ദ്രൻ നൽകിയ മൊഴികൾ വസ്തുതാ വിരുദ്ധമാണെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച് വീണ്ടും നടപടിക്ക് ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയ്ക്ക് പണം നൽകി പത്രിക പിൻവലിപ്പിച്ചെന്നാണ് പരാതിയിലാണ് നടപടി. നേരത്തെ സുരേന്ദ്രനെ സെപ്റ്റംബർ 16ന് ചോദ്യം ചെയ്തിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും കെ സുന്ദരയെ തനിക്ക് അറിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു….

Read More

113 opportunities in Southern Command

113 opportunities in Southern Command c58 Health Inspector – 55 Civilian 113 vacancies in Southern Command HQ. There are 58 vacancies for Health Inspectors and 55 vacancies for Civilians. JOIN OUR WHATSAPP JOB GROUP Health Inspector Group C category has 58 vacancies for Health Inspector. The vacancy is in the general category. Eligibility: Class X…

Read More

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക്; അവസാന മത്സരത്തില്‍ 36 റണ്‍സിന്റെ വിജയം

ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ഇംഗ്ലണ്ടിനെ 36 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ പരമ്പരയും 3–2ന് സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സ് വിജയം ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യക്കായി ഭൂവനേശ്വര്‍ കുമാര്‍, ശര്‍ദുള്‍ താക്കുര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് അക്കൗണ്ട് തുറക്കും മുൻപ് തന്നെ ഓപ്പണർ ജേസൺ റോയിയെ നഷ്ടപ്പെട്ടു. ഇറങ്ങി വന്ന് കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച…

Read More

കേരളത്തിൽ എൽഡിഎഫ് തരംഗം; 13 ജില്ലകളും ഇടതുപക്ഷത്തോടൊപ്പമെന്ന് കോടിയേരി

എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമപരമായ പ്രവർത്തനങ്ങൾക്കും ലഭിക്കുന്ന അംഗീകാരമായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ 14 ജില്ലകളിൽ 13 എണ്ണവും ഇടതുപക്ഷത്തോടൊപ്പം നിൽക്കും. എൽഡിഎഫിന് അനുകൂലമായ തരംഗമാണ് കേരളത്തിലുള്ളതെന്ന് കോടിയേരി പറഞ്ഞു കോടിയേരി ബേസിക് യുപി സ്‌കൂളിൽ വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഏഴ് ജില്ലകളിലായിരുന്നു എൽഡിഎഫിന് മുൻതൂക്കം. ഇത്തവണ കേരളത്തിലാകെ കാണുന്ന മുന്നേറ്റം എൽ ഡി എഫിന് അനുകൂലമാണ് കേരളത്തിലെ ജനങ്ങളെ…

Read More

സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷം; വാക്‌സിനേഷൻ മുടങ്ങിയേക്കും

  സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്റെ ക്ഷാമം രൂക്ഷം. നാല് ലക്ഷം ഡോസ് വാക്‌സിൻ മാത്രമാണ് കൈവശമുള്ളത്. ആയിരത്തോളം വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഇരുന്നൂറ് കേന്ദ്രങ്ങൾ മാത്രമാണ് ഇന്നലെ പ്രവർത്തിച്ചത്. പല ജില്ലകളിലും ഇന്നത്തെ വിതരണത്തിന് ആവശ്യമായ വാക്‌സിനില്ല കൂടുതൽ വാക്‌സിനേഷൻ നടക്കുന്ന തിരുവനന്തപുരത്താണ് ഏറ്റവും കുറവ് ഡോസ് വാക്‌സിൻ ബാക്കിയുള്ളത്. കേന്ദ്രത്തിൽ നിന്ന് കൂടുതൽ ഡോസുകൾ സംസ്ഥാനത്ത് എത്തുമെന്ന് അറിയിപ്പുണ്ടെങ്കിലും ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന് വ്യക്തതയില്ല. മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകുമെന്നാണ് പ്രധാനമന്ത്രി…

Read More

ദക്ഷിണ ചൈന കടല്‍; ചൈന-അമേരിക്ക തര്‍ക്കം മുറുകുന്നു

ബെയ്ജിംഗ്: ദക്ഷിണ ചൈന കടല്‍ … ചൈന-അമേരിക്ക തര്‍ക്കം മുറുകുന്നു , സംഘര്‍ഷം യുദ്ധത്തിലേക്ക് വഴിമാറാന്‍ സാധ്യത ഏറെ. അതിര്‍ത്തിയില്‍ സേനാ വിന്യാസം ശക്തമാക്കി ഇന്ത്യയും. ചൈന നാല് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതാണ് ഇതിന് കാരണം. 2019-ലും ചൈന സമാനമായ പരീക്ഷണം നടത്തിയിരുന്നു. ചൈനീസ് മേഖലയില്‍ യുഎസ് ചാരവിമാനം നിരീക്ഷണപ്പറക്കല്‍ നടത്തിയെന്ന് ചൈന കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ മിസൈല്‍ പരീക്ഷണം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചൈന ഇടപെടുകയാണെന്നും ജോ ബൈഡനെ വിജയിപ്പിക്കാനാണ് ചൈന…

Read More

പ്രതിപക്ഷം പാർലമെന്റിനെയും ജനാധിപത്യത്തെയും അപമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി

പാർലമെന്റിന്റെ വർഷകാല സമ്മേളനം സുഗമമായി നടത്താൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സഭ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നടപടി ഭരണഘടനയെയും ജനാധിപത്യത്തെയും പാർലമെന്റിനെയും ജനങ്ങളെയും അപമാനിക്കലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇരുസഭകളിലെയും പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾ പാർലമെന്റിനെ അപമാനിക്കുകയാണ്. പേപ്പറുകൾ കീറിയെറിഞ്ഞ എംപിമാരെയും പ്രധാനമന്ത്രി വിമർശിച്ചു. ഇന്ന് രാവിലെ ചേർന്ന ബിജെപി എംപിമാരുടെ യോഗത്തിലാണ് നരേന്ദ്രമോദിയുടെ വിമർശനം ചർച്ചകൾ കൂടാതെ ബില്ലുകൾ അതിവേഗത്തിൽ പാസാക്കുന്നതിനെ വിമർശിച്ച് തൃണമൂൽ എംപി ഒബ്രിയാൻ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെയും മോദി ചോദ്യം…

Read More

സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷനുകൾ ശനിയാഴ്‌ച മുതൽ

സമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷനുകൾ ശനിയാഴ്‌ച മുതൽ കൈയിലെത്തും. മാർച്ചിലെ 1500 രൂപയും ഏപ്രിലിലെ വർധിപ്പിച്ച 1600ഉം ചേർത്ത് ‌3100 രൂപയാണ്‌ ലഭിക്കുക. ബാങ്ക്‌ അക്കൗണ്ട്‌ വഴി പണം ലഭിക്കുന്നവർക്ക്‌ മാർച്ചിലെ തുക വ്യാഴാഴ്‌ച മുതൽ അക്കൗണ്ടിലെത്തും. തുടർന്ന്‌ ഏപ്രിലിലെ തുകയുമെത്തും. സഹകരണ സംഘങ്ങൾവഴി വാങ്ങുന്നവർക്ക്‌ ശനിയാഴ്‌ച മുതൽ ലഭിക്കും. സാമ്പത്തിക വർഷാന്ത്യമായിട്ടും 1596.21 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്‌. വിതരണം പൂർത്തിയാകുന്ന മുറയ്‌ക്ക്‌ ആവശ്യമെങ്കിൽ കൂടുതൽ തുക നൽകും. മാർച്ചിലേക്ക്‌ 772.36 കോടിയും ഏപ്രിലിലേക്ക്‌ 823.85 കോടിയുമാണ്‌…

Read More

സ്വര്‍ണവില വീണ്ടുംകുറഞ്ഞു; നാലുമാസത്തിനിടെ ഇടിഞ്ഞത് 5,600 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. രണ്ടുദിവസത്തെ കനത്ത വിലയിടിവിനും ഒരുദിവസത്തെ ഇടവേളയ്ക്കുംശേഷം വില വീണ്ടുംകുറഞ്ഞു.വെള്ളിയാഴ്ച പവന്റെ വില 80 രൂപകുറഞ്ഞ് 36,360 രൂപ നിലവാരത്തിലെത്തി. 4545 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപ ഇടിഞ്ഞതിനു പിന്നാലെ ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു.

Read More