കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി അർജുൻ ആയങ്കയുടെ ഭാര്യയെ വീണ്ടും ചോദ്യം ചെയ്യും. വെള്ളിയാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്താനാണ് നിയമവിദ്യാർഥനി കൂടിയായ അമലക്ക് നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ നൽകിയ മൊഴിയിൽ െൈവെരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
കസ്റ്റംസിന് ലഭിച്ച ഡിജിറ്റൽ തെളിവുകളിൽ വ്യക്തതയുണ്ടാക്കുന്നതിനാണ് അമലയെ വിളിച്ചുവരുത്തുന്നത്. ആർഭാട ജീവിതത്തിനും വീട് വെക്കാനുമുള്ള പണം നൽകിയത് അമലയുടെ മാതാവാണെന്ന് അർജുൻ മൊഴി നൽകിയിരുന്നു. എന്നാൽ അമല ഇത് തള്ളിയിരുന്നു.