വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച കടകൾ തുറന്നുള്ള സമരം മാറ്റിവെച്ചു. സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷം ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
എല്ലാദിവസവും കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു സമരം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കുകയെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. സമരത്തെ നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
എന്നാൽ കടകൾ തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നായിരുന്നു വ്യാപാരികളുടെ നിലപാട്. ഇതോടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടത്.