സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 40 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് തമിഴ്‌നാട് സർക്കാർ

സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 40 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് തമിഴ്‌നാട് സർക്കാർ. ധന മാനവവിഭവശേഷി വകുപ്പ് മന്ത്രി പളനിവേൽ ത്യാഗരാജനാണ് നിലവിലുള്ള 30 ശതമാനം സംവരണം 40 ശതമാനമാക്കി ഉയർത്തുമെന്ന് പ്രഖ്യാപിച്ചത്. ലിംഗസമത്വം കൊണ്ടുവരാൻ സർക്കാർ ജോലികളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായുള്ള ഭേദഗതികൾ ഉടനെ നടപ്പാക്കും. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിലവിൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ പ്രായപരിധി രണ്ട് വർഷം കൂടി നീട്ടുമെന്നും പളനിവേൽ ത്യാഗരാജൻ അറിയിച്ചു. കൊവിഡ്…

Read More

സ്‌കൂളുകള്‍ തുറക്കാത്തതിന്റെ അപകട സാധ്യതകള്‍ ഗൗരവമേറിയത്: പാര്‍ലമെന്ററി സമിതി

ന്യൂഡൽഹി : കോവിഡ് മൂലം ദീർഘകാലമായി സ്കൂളുകൾ അടച്ചിടുന്നത് അവഗണിക്കാനാവാത്ത അപകടമാണ് വരുത്തിവെക്കുന്നതെന്ന് പാർലമെന്ററി സമിതി. സ്കൂളുകൾ അടച്ചുപൂട്ടുന്നത് കുടുംബഘടനയെ പ്രതികൂലമായി ബാധിക്കുക മാത്രമല്ല ചെയ്തത്. പകരം വീട്ടുജോലികളിൽ കുട്ടികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി. ‘ഒരു വർഷത്തിലേറെയായി സ്കൂളുകൾ അടച്ചുപൂട്ടിയത് വിദ്യാർത്ഥികളുടെ ക്ഷേമത്തെയും അവരുടെ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചു. സ്കൂളുകൾ തുറക്കാത്തതിലുള്ള അപകടങ്ങൾ അവഗണിക്കാനാവാത്തവിധം ഗൗരവമുള്ളതാണ്. നാല് ചുമരുകൾക്കുള്ളിൽ കുട്ടികളുടെ ജീവിതം ഒതുങ്ങിയത് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിച്ചു. സ്കൂളുകൾ അടച്ചുപൂട്ടുന്നത്…

Read More

മുല്ലപ്പെരിയാർ; മുന്നൊരുക്കങ്ങള്‍ പൂർത്തിയായെന്ന് മന്ത്രി: 20 ക്യാമ്പുകള്‍ സജ്ജം

  മുല്ലപ്പെരിയാർ തുറന്നുവിടുന്ന സാഹചര്യം നേരിടാന്‍ കേരളം തയ്യാറാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. രണ്ട് ഡെപ്യൂട്ടി കളക്ടര്‍മാര്‍, ഇടുക്കി ആര്‍ഡിഒ എന്നിവരെ മേഖലയില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. തഹസില്‍ദാറും വില്ലേജ് ഓഫീസറും അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും പൊലീസ്, ഫയര്‍ഫോഴ്‌സ്, എന്‍ഡിഐര്‍എഫ് സംഘങ്ങളും പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാണെന്നും മന്ത്രി അറിയിച്ചു. ജനങ്ങളെ ബാധിക്കുന്ന യാതൊരു സാഹചര്യവും ഇല്ല. ഡാമില്‍ നിന്ന് ജലം ഒഴുക്കിവിടേണ്ട സാഹചര്യമുണ്ടായാല്‍ പെരിയാര്‍ തീരത്തുള്ള ജനങ്ങള്‍ക്ക് നല്‍കേണ്ട എല്ലാ സുരക്ഷാ ക്രമീകരവും ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. എത്ര…

Read More

Supreme Court of India Recruitment 2022: Court Assistant (Junior Translator) Posts, Salary 44900 – Apply Now

Supreme Court of India has released the Supreme Court of India Recruitment 2022: Court Assistant (Junior Translator) Posts notification on 17/04/2022. Online applications are invited from eligible candidates for filling up approximately 25 Court Assistant (Junior Translator) vacancies. Eligible candidates can apply online from 18/04/2022 to 14/05/2022. Candidates who wish to apply for the posts are advised to go through the eligibility details given below. JOIN…

Read More

ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രക്ഷോഭം ശക്തം; പല സ്ഥലത്തും പോലീസ് ലാത്തി വീശി

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രക്ഷോഭം ശക്തം. യൂത്ത് കോൺഗ്രസ്, എം എസ് എഫ്, യുവമോർച്ച, മഹിളാ മോർച്ച സംഘടനകൾ വിവിധയിടങ്ങളിൽ നടത്തിയ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു. സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ ശ്രമിച്ച മഹിളാ മോർച്ച പ്രവർത്തകരെ ഏറെ പണിപ്പെട്ടാണ് പോലീസ് നിയന്ത്രിച്ചത്. എറണാകുളത്തും ഇടുക്കിയിലും കൊടുങ്ങല്ലൂരിലും പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പ്രക്ഷോഭകർക്ക് നേരെ വിവിധയിടങ്ങളിൽ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ മഹിളാ മോർച്ചയുടെ പ്രതിഷേധം…

Read More

കോവിഡ് വാക്സിന്‍; സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയായി: യു.എസ് മരുന്ന് കമ്പനിയുടെ പ്രതികരണം

  ചണ്ഡിഗഢ്: വാക്സിന്‍ വില്‍പ്പനയില്‍ സംസ്ഥാനങ്ങളുമായി നേരിട്ട് കരാറിലേര്‍പ്പെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി യു.എസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മൊഡേണ. കമ്പനിയുടെ പോളിസി പ്രകാരം ഇന്ത്യന്‍ സര്‍ക്കാരുമായി മാത്രമേ കരാറിലേര്‍പ്പെടാന്‍ കഴിയുകയുള്ളുവെന്ന് മൊഡേണ വ്യക്തമാക്കി. കോവിഡ് വാക്സിന്‍ നേരിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് സര്‍ക്കാരാണ് അന്താരാഷ്ട്ര കമ്പനികളുമായി ബന്ധപ്പെട്ടത്. എന്നാല്‍ നേരിട്ട് കരാറിലേര്‍പ്പെടാന്‍ സാധിക്കില്ലെന്ന് മൊഡേണ അറിയിച്ചു. വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മൂന്ന് ദിവസമായി പഞ്ചാബില്‍ വാക്സിന്‍ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ വിതരണം ത്വരിതപ്പെടുത്തുന്നതിന്റെ…

Read More

വയനാട് ജില്ലയിൽ 105 പേര്‍ക്ക് കൂടി കോവിഡ്; 105 പേര്‍ക്ക് രോഗമുക്തി, 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

‍വയനാട് ജില്ലയില്‍ ഇന്ന് (08.11.20) 105 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 105 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 7 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7975 ആയി. 6940 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 55 മരണം. നിലവില്‍…

Read More

വൈദ്യുതി മുടങ്ങും

അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ* പരിധിയിലെ അമ്പലവയൽ ടൗൺ, ഫാം, കെ.വി.കെ, മാങ്കൊമ്പ്, ബി.എസ്.എൻ.എൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഞായർ) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

Read More

നിവാർ രൂപം കൊണ്ടു: നാളെ ഉച്ചയോടെ തീരം തൊടും; തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളിൽ ജാഗ്രതാ നിർദേശം

ബംഗാൾ ഉൾക്കടലിൽ നിവാർ ചുഴലിക്കാറ്റ് രൂപം പ്രാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച ഉച്ചയോടെ കാറ്റ് തമിഴ്‌നാട് തീരം തൊടും. 120 കിലോമീറ്റർ വേഗതയിൽ കരയിൽ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്   നിലവിൽ ചെന്നൈ തീരത്ത് നിന്നും 450 കിലോമീറ്റർ അകലെയാണ് കാറ്റിന്റെ സ്ഥാനം. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തമിഴ്‌നാടിന്റെ ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ദേശീയ ദുരന്തനിവാരണ സേനയെ തീരമേഖലയിൽ വിന്യസിച്ചിട്ടുണ്ട്. മഹാബലിപുരത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു…

Read More

ലോ കോളജ് സംഘർഷം: വിദ്യാർഥിനിയെ വലിച്ചിഴച്ചത് അപലപനീയം, നടപടിയെടുക്കുമെന്ന് സച്ചിൻ ദേവ്

  തിരുവനന്തപുരം ലോ കോളജ് സംഘർഷത്തിൽ വിശദീകരണവുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്. കെ എസ് യു ബോധപൂർവം പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുകയാണ്. എന്നാലും സംഘർഷത്തോട് യോജിക്കാനാകില്ല. പോലീസ് ശരിയായ അന്വേഷണം നടത്തണം. ലോ കോളജിൽ പെൺകുട്ടിയെ വലിച്ചിഴച്ച സംഭവം അപലപനീയമാണ്. അതിൽ എസ് എഫ് ഐ പ്രവർത്തകരുണ്ടെങ്കിൽ നടപടിയെടുക്കും. എന്നാൽ അവർ എസ് എഫ് ഐ പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിന്റെ ഭാഗമാണ് സംഘർഷമുണ്ടായതെന്നും സച്ചിൻ ദേവ് പറഞ്ഞു സംഘർഷത്തിൽ ഇരു സംഘടനകളുടെയും…

Read More