വയനാട് ജില്ലയില്‍ 63 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (28 .02.22) 63 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 295 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167033 ആയി. 165009 പേര്‍ രോഗമുക്തരായി. നിലവില്‍ 1044 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 979 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 917 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 101 പേര്‍ ഉള്‍പ്പെടെ…

Read More

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം; ‘ വിരട്ടൽ വേണ്ട; ഒരു വെല്ലുവിളിയും അംഗീകരിക്കില്ല’; വി ശിവൻകുട്ടി

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ മാനേജ്‌മെന്റുകൾക്ക് മുന്നറിയിപ്പുമായി വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി. വെല്ലുവിളിച്ചാൽ അംഗീകരിക്കാൻ കഴിയില്ലെന്നും വിമോചന സമരം ഇന്ന് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. 5000ത്തിൽ അധികം ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്യേണ്ടത്. എന്നാൽ 1500ൽ താഴെ ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും വി ശിവൻകുട്ടി പറഞ്ഞു. വിഷയത്തിൽ 2021 മുതൽ പ്രശ്‌നമുണ്ടല്ലോ. നാല് വർഷക്കാലം കോടതിയിൽ പോകാനൊന്നും മെനക്കെടാത്തവരാണ് ഗവൺമെന്റിന്റെ അവസാനഘട്ടത്തിൽ സമരങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഈ സമരം രാഷ്ട്രീയ…

Read More

നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ മൂന്ന്‌ മണ്ഡലങ്ങളിലും എൽഡിഎഫ്‌ ഐതിഹാസിക വിജയം നേടുമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ്

കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന്‌ മണ്ഡലങ്ങളിലും എൽഡിഎഫ്‌ ഐതിഹാസിക വിജയം നേടുമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു.  ചില മാധ്യമങ്ങളുമായി ചേർന്ന്‌ യു.ഡി.എഫ്‌ നടത്തിയ എല്ലാ അപവാദ, നുണക്കഥകളും ചീട്ടുകൊട്ടാരംപോലെ തകർന്നടിയുമെന്ന്‌ മെയ്‌ രണ്ടിന്റെ ഫലപ്രഖ്യാപനത്തോടെ വ്യക്തമാകും. വർഗീയ കക്ഷികളോട്‌ കൂട്ടുചേർന്ന്‌ ഇടതുപക്ഷ ബദൽ അട്ടിമറിക്കാൻ യുഡിഎഫ്‌ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടും. ജില്ലയിൽ മൂന്ന്‌ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ എൽഡിഎഫ്‌ വിജയിക്കും. 2006ലേതിന്‌ സമാനമായ സ്ഥിതിവിശേഷമാണ്‌ ഈ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്‌.  സ്ഥാനാർഥി ‌ പ്രഖ്യാപനം…

Read More

സ്ത്രീപക്ഷ കേരളം: കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ‘സ്ത്രീപക്ഷ കേരളം’ എന്ന ലക്ഷ്യം മുൻനിർത്തി കേരളം എടുത്ത നിലപാടുകളേയും പ്രവർത്തനങ്ങളേയും അഭിനന്ദിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന-ജില്ലാതലങ്ങളിൽ സ്ത്രീധന നിരോധന ഓഫീസർമാരെ നിയമിക്കുകയും സർക്കാർ ജീവനക്കാർക്കിടയിൽ സ്ത്രീധനത്തിനെതിരെ പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം നടപ്പിലാക്കുകയും ചെയ്തതിനെ ഗവർണ്ണർ പ്രശംസിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

Read More

ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടം; മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറണമെന്ന് കോൺഗ്രസും പ്രതിപക്ഷ നേതാക്കളും

ക്രിക്കറ്റ് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പ് 2025-ലെ ഇന്ത്യ-പാകിസ്താൻ മത്സരത്തെച്ചൊല്ലി രാജ്യത്ത് രൂക്ഷമായ രാഷ്ട്രീയ പോര്. സെപ്റ്റംബർ 14-ന് യു.എ.ഇ.യിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. “ബോയ്‌കോട്ട് ഏഷ്യാ കപ്പ്” എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ബി.സി.സി.ഐക്കെതിരെ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) സൈബർ ആക്രമണവും ശക്തമാണ്. ഏഷ്യാ കപ്പ് മത്സരക്രമം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾ തലപൊക്കിയത്. രാജ്യത്ത് നിലനിൽക്കുന്ന…

Read More

ഇറാനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കി, വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി; ഇന്ത്യൻ എംബസി

ഇറാനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ടെഹ്റാനിലെ ഇന്ത്യൻ എംബസി. ചില ഇന്ത്യൻ വിദ്യാർഥികളെ എംബസി തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സഹായത്തിനായി ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രവർത്തിക്കുന്നുണ്ടെന്നും എംബസി അറിയിച്ചു. ഇറാൻ–ഇസ്രയേൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ ഇന്റലിജൻസ് വിഭാഗ മേധാവിയായ മുഹമ്മദ് ഖസേമി ഉൾപ്പെടെ രണ്ട് ജനറൽമാർ കൂടി കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ തുറമുഖ നഗരം ആയ ഹൈഫയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ…

Read More

തൃശൂർ ക്വാറിയിൽ വൻ സ്‌ഫോടനം

  തൃശൂർ മുള്ളൂർക്കര വാഴക്കോട് ക്വാറിയിൽ സ്‌ഫോടനം. സ്‌ഫോടക വസ്തു പൊട്ടിതെറിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരാവസ്ഥയിലാണ്. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരുക്കേറ്റവരിൽ ഒരാൾ ബംഗാൾ സ്വദേശിയാണെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒന്നര വർഷമായി പൂട്ടി കിടക്കുന്ന കോറിയിലാണ് അപകടം നടന്നത്. മുള്ളൂർക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് സലാമിന്റേതാണ് ക്വാറി.

Read More

നെടുമുടി വേണുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

  മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗ്രഹീത നടനാണ് അദ്ദേഹം. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളില്‍ വലിയ താത്പര്യമെടുക്കുകയും നാടന്‍പാട്ടുകളുടെ അവതരണം മുതല്‍ പരീക്ഷണ നാടകങ്ങളുടെ അവതരണം വരെ നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്തു. അദ്ദേഹം ചൊല്ലിയ നാടന്‍പാട്ടുകള്‍ ജനമനസ്സുകളില്‍ വരുംകാലത്തുമുണ്ടാകും. മലയാളത്തിന്റെ മാത്രമല്ല, പല തെന്നിന്ത്യന്‍ ഭാഷകളിലും ആസ്വാദകരുടെ മനസ്സില്‍ ആ ബഹുമുഖ പ്രതിഭ സ്ഥാനംപിടിച്ചു. തമിഴ്…

Read More

വയനാട്ടിൽ കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന് പരിക്ക്

വയനാട്ടിൽ കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന് പരിക്ക്. മാനന്തവാടിയിലെ മാധ്യമപ്രവര്‍ത്തകന്‍ കെ.എസ്.സജയന്‍ (34) നാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ട് മണിക്ക് ഒണ്ടയങ്ങാടിക്ക് അടുത്ത് വെച്ചാണ് സംഭവം.ബൈക്കില്‍ വരികയായിരുന്ന സജയനെ ഒരു കൂട്ടം കാട്ടുപന്നികള്‍ ആക്രമിക്കുകയായിരുന്നു.വലതു കൈ അസ്ഥിക്ക് പൊട്ടലുണ്ട്. വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

Read More

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്; നട്ടു, പൃഥ്വി ഔട്ട്; ഹാര്‍ദ്ദിക്ക്, ഇഷാന്ത് ഇന്‍

മുംബൈ: ഇംഗ്ലണ്ടിനെതിരായി ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഓസിസിനെതിരായ അവസാന ടെസ്റ്റില്‍ നിന്നും വിട്ടു നിന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, പരിക്കേറ്റ ഇഷാന്ത് ശര്‍മ്മ, ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പട്ടേല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. പുതുമുഖ താരം നടരാജന്‍, പൃഥ്വി ഷാ എന്നിവര്‍ ടീമില്‍ ഇടം നേടിയില്ല. പരിക്കേറ്റ രവിന്ദ്ര ജഡേജയെയും ആദ്യ രണ്ട് ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അക്‌സര്‍ പട്ടേലിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓസിസിനെതിരേ മികച്ച ബൗളിങ് കാഴ്ച വച്ച…

Read More