പരുക്കേറ്റ ഋഷഭ് പന്തിന് പകരം ഇഷാൻ കിഷൻ വരില്ല; കാരണം പുറത്ത്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പരിക്കേറ്റതിനെ തുടർന്ന് അവസാന മത്സരത്തിൽ നിന്ന് ഋഷഭ് പന്ത് പുറത്തായിരുന്നു. പന്തിന് പകരക്കാരനായി ബിസിസിഐ ഇഷാൻ കിഷനെ പരിഗണിച്ചെങ്കിലും, ബിസിസിഐയുടെ ഈ വാഗ്ദാനം ഇഷാൻ കിഷാൻ നിസരിച്ചു. ഒരു വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ഇഷാൻ പന്തിന് ഒരു മികച്ച പകരക്കാരനാണ്. എന്നാൽ, എന്തുക്കൊണ്ട് നിരസിച്ചു എന്നതിന്റെ കാരണം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. അജിത് അഗർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഇഷാൻ കിഷനെ സമീപിച്ചിരുന്നു എങ്കിലും, തനിക്ക് പറ്റിയ പരുക്ക് കാരണം ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യാൻ…

Read More

‘സാമ്പത്തിക കാരണങ്ങളെ തുടർന്ന് പഠനം നിർത്തേണ്ടി വരില്ല; ഇ-ഗ്രാൻ്റ്സ് ലഭിക്കും’; വിശദീകരണവുമായി കാർഷിക സർവകലാശാല

കുത്തനെ ഉയർത്തിയ ഫീസ് താങ്ങാൻ ആകാതെ വിദ്യാർത്ഥി പഠനം ഉപേക്ഷിച്ചതിൽ വിശദീകരണവുമായി കാർഷിക സർവകലാശാല. സാമ്പത്തിക കാരണങ്ങളെ തുടർന്ന് പഠനം നിർത്തേണ്ടി വരില്ല. സാമ്പത്തികമായി പിന്നോക്കാ നിൽകുന്ന കുട്ടികൾക്ക് ഇ-ഗ്രാൻ്റ്സ് ലഭിക്കും. കൂടാതെ മറ്റ് സഹായങ്ങളും, സ്കോളർഷിപ്പും ലഭിക്കും. ഇ-ഗ്രാൻ്റ്സ് ലഭിച്ചാൽ ഫീസ് നൽകേണ്ടതില്ലെന്ന് കാർഷിക സർവകലാശാലയുടെ വിശദീകരണം. കുറഞ്ഞ വരുമാനമുള്ള കുടുംബത്തിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് നിലവിലെ ചട്ടങ്ങൾ പാലിച്ചുകൊണ്ട് ഫീസ് വർദ്ധനവിൽ നിന്നും ഒഴിവാക്കിയോ പ്രത്യേക സ്കോളർഷിപ്പുകൾ നൽകിയോ പഠനാവസരം നൽകി യോഗ്യരായ ഒരു വിദ്യാർത്ഥിയും സാമ്പത്തിക…

Read More

‘നിശബ്ദനായ കാവൽക്കാരൻ, യഥാർഥ ജീവിതത്തിലെ ബാറ്റ്മാൻ’; രാഹുൽ ഗാന്ധിയെ ബാറ്റ്മാനായി ചിത്രീകരിച്ച് പോസ്റ്ററുകൾ

ന്യൂഡൽഹി ∙ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയെ ബാറ്റ്മാൻ ആയി ചിത്രീകരിക്കുന്ന പോസ്റ്ററുകൾ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. ‘നിശബ്ദനായ കാവൽക്കാരൻ, ജാഗ്രതയുള്ള സംരക്ഷകൻ; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, യഥാർഥ ജീവിതത്തിലെ ബാറ്റ്മാൻ’ എന്ന സന്ദേശമാണ് പോസ്റ്ററുകളിലുള്ളത്. സമൂഹമാധ്യമങ്ങളിൽ രാഹുൽ ഗാന്ധിയെ സൂപ്പർഹീറോ കഥാപാത്രമായ ബാറ്റ്മാനുമായി ഉപമിച്ചുള്ള ട്രെൻഡുകൾക്ക് പിന്നാലെയാണ് പോസ്റ്ററുകൾ. ഈ മാസം ആദ്യം രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാമിലൂടെ യുവാക്കൾക്കായി ‘ആസ്ക് മീ എനിതിങ്’ എന്ന പേരിൽ…

Read More

അണക്കെട്ട് ദുരന്തങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടുളള ഡാം സുരക്ഷാ ബിൽ രാജ്യസഭ പാസ്സാക്കി

ന്യൂഡെൽഹി: അണക്കെട്ട് ദുരന്തങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടുളള ഡാം സുരക്ഷാ ബിൽ രാജ്യസഭ പാസ്സാക്കി. അണക്കെട്ടുകളുടെ സുരക്ഷയ്ക്കും പരിപാലനത്തിനും പ്രത്യേക സമിതി രൂപവത്കരിക്കണമെന്ന് നിർദേശിക്കുന്ന ബിൽ ശബ്ദ വോട്ടോടെയാണ് പാസ്സാക്കിയത്. ദേശീയ, സംസ്ഥാന തലത്തിൽ അതോറിറ്റിയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. രാജ്യത്തുടനീളമുള്ള എല്ലാ അണക്കെട്ടുകൾക്കും ഏകീകൃത സുരക്ഷാ നടപടിക്രമങ്ങൾ വികസിപ്പിക്കാൻ ബിൽ ലക്ഷ്യമിടുന്നു. മൂന്ന് വട്ടം ലോക്‌സഭയിൽ എത്തിയ ശേഷമാണ് ബിൽ രാജ്യസഭയിലേക്ക് എത്തുന്നത്. 2010 ആഗസ്തിൽ യുപിഎ സർക്കാരാണ് ബിൽ ആദ്യമായി പാർലമെന്റിലെത്തിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിയന്ത്രണ…

Read More

മികച്ച ഏകിദന താരമായി വിരാട് കോഹ്ലി

ഐസിസിയുടെ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ഏകിദന താരമായി വിരാട് കോഹ്ലയെ തെരഞ്ഞെടുത്തു. ഈ ദശകത്തിനിടെ ഏകദിനത്തിൽ പതിനായിരത്തിലധികം റൺസ് കോഹ്ലി സ്വന്തമാക്കിയിട്ടുണ്ട്. 39 സെഞ്ച്വറികളും 48 അർധ സെഞ്ച്വറികളും ഇന്ത്യൻ നായകൻ ഈ കാലത്തിനിടയിൽ സ്വന്തമാക്കി മികച്ച ഏകദിന താരമാകാനുള്ള മത്സരത്തിൽ എം എസ് ധോണിയും രോഹിത് ശർമയും കോഹ്ലിക്കൊപ്പമുണ്ടായിരുന്നു. ശ്രീലങ്കൻ താരങ്ങളായ ലസിത് മലിംഗ, കുമാർ സംഗക്കാര, ഓസ്‌ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക്, ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സ് എന്നിവരെ മറികടന്നാണ് കോഹ്ലിയുടെ നേട്ടം

Read More

മോഫിയയുടെ ആത്മഹത്യ: ഒളിവിലായിരുന്ന ഭർത്താവും മാതാപിതാക്കളും പിടിയിൽ

  ആലുവയിൽ മോഫിയ പർവീൺ എന്ന യുവതി ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവും കുടുംബവും പിടിയിൽ. സംഭവം വിവാദമായതിനെ തുടർന്ന് ഒളിവിൽ പോയ ഇവരെ ഇന്ന് രാവിലെയോടെയാണ് പിടികൂടിയത്. കോതമംഗലത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ ഭർത്താവ് സുഹൈൽ, ഭർതൃപിതാവ് യൂസഫ്, ഭർതൃമാതാവ് റുഖിയ എന്നിവരാണ് പിടിയിലായത്. ഇന്നലെയാണ് മോഫിയ പർവീൺ ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാർക്കെതിരെയും ആലുവ സിഐക്കെതിരെയും ഗുരുതര ആരോപണങ്ങൾ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു.

Read More

മോദിയുടെ വാഹനവ്യൂഹം പാലത്തിൽ കുടുങ്ങിയ സംഭവം: ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിൽ അന്വേഷണം

  കർഷകരെ പേടിച്ച് പഞ്ചാബിലെ മേൽപ്പാലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം കുടുങ്ങിക്കിടന്ന സംഭവം ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സമിതി അന്വേഷിക്കും. സുപ്രീം കോടതിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ സമിതിയിലുണ്ടാകും ചോദ്യങ്ങൾ ഏതെങ്കിലും ഒരു വശത്തുള്ള അന്വേഷണത്തിൽ അവശേഷിക്കുന്നില്ലെന്നും സ്വതന്ത്ര അന്വേഷണമാണ് ആവശ്യമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സുരക്ഷാ വീഴ്ചയുടെ കാരണം, ഉത്തരവാദികൾ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ എന്നിവയൊക്കെ സമിതിയുടെ…

Read More

ഒമിക്രോൺ അതിഭീകരം: അപകട സാധ്യത കണക്കിലെടുത്ത് മുൻകരുതൽ സ്വീകരിക്കാൻ കേന്ദ്ര നിർദേശം

കൊവിഡിന്റെ ഡെൽറ്റ വകഭേദത്തേക്കാൾ രോഗവ്യാപന തോത് മൂന്നിരട്ടിയുള്ളതാണ് ഒമിക്രോൺ വകഭേദമെന്ന് കേന്ദ്രസർക്കാർ. പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വാർ റൂമുകൾ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അപകടകരമായ നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കാമെന്ന ദീർഘവീക്ഷണത്തോടെ തയ്യാറെടുപ്പുകൾ നടത്താനാണ് ആരോഗ്യമന്ത്രാലയം നൽകിയ നിർദേശം പ്രദേശിക തലത്തിലും ജില്ലാ അടിസ്ഥാനത്തിലും തയ്യാറെടുപ്പുകൾ ക്രമീകരിക്കണം. അപകട സാധ്യത കണക്കിലെടുത്തുവേണം പ്രവർത്തനം ഏകോപിപ്പിക്കേണ്ടത്. രോഗവ്യാപനം തടയാൻ ആവശ്യമെങ്കിൽ നൈറ്റ് കർഫ്യൂ, ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികളുടെ നിയന്ത്രണം, ഓഫീസുകളിലെ ഹാജർ ക്രമീകരണം, പൊതുഗതാഗത…

Read More

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്; പ്രതി മുഹമ്മദ് റോഷന്‍ പിടിയില്‍

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വ്യാജപ്രചാരണം നടത്തി ബ്ലാക് മെയില്‍ ചെയ്‌തെന്ന കേസില്‍ പ്രതി പിടിയില്‍. മുഹമ്മദ് റോഷന്‍ എന്നയാളെ അങ്ങാടിപ്പുറത്ത് നിന്നാണ് പിടികൂടിയത്. (Blackmailing Panakkad Sadiq Ali Shihab Thangal) വ്യാജ ദൃശ്യങ്ങളും വീഡിയോകളും കാണിച്ചു 15 കോടി രൂപ വേണമെന്ന് പ്രതി ആവശ്യപ്പെട്ടതായാണ് എഫ്‌ഐആര്‍. കാപ്പ കേസ് പ്രതി കൂടിയായ മുഹമ്മദ് റോഷന്‍ ഒളിവിലായിരുന്നു.Shan shanu എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു സാദിഖലി തങ്ങള്‍ക്കെതിരായ പ്രചാരണം….

Read More

വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ തൊഴിലാളി സ്ത്രീക്ക് പരിക്ക്

വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ തൊഴിലാളി സ്ത്രീക്ക് പരിക്ക്. മേപ്പാടി പുത്തുമല ഏലമല സ്വദേശിനിയായ ലീലാ ബാലനാണ് പരിക്കേറ്റത്. രാവിലെ ഏല ത്തോട്ടത്തിൽ പണി പോകുന്നതിനിടയിൽ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു പരിക്കേറ്റ ലീലയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More