24 മണിക്കൂറിനിടെ 27,409 പേർക്ക് കൂടി കൊവിഡ്; 347 പേർ മരിച്ചു

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,409 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കേസുകളാണിത്. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കേസുകളേക്കാൾ 19.6 ശതമാനത്തിന്റെ കുറവ് ഇന്നുണ്ടായി. 24 മണിക്കൂറിനിടെ 347 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ ആകെ കൊവിഡ് മരണം 5,09,358 ആയി. നിലവിൽ 4.23,127 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 4.17 കോടി പേർ രോഗമുക്തി നേടിയിട്ടുണ്ട്. പ്രതിദിന…

Read More

കണ്ണനെല്ലൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ വയോധികന്റെ ആരോഗ്യനില ഗുരുതരം; കസ്റ്റഡിയിലെടുത്തതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കോടതി

കൊല്ലം കണ്ണനെല്ലൂരില്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ വയോധികന്റെ ആരോഗ്യനില ഗുരുതരം. ശനിയാഴ്ച ഉച്ചയ്ക്ക് കോട്ടയത്ത് നിന്ന് കസ്റ്റഡിയിലെടുത്ത നിരണം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ പി പുന്നൂസിനെ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. പുന്നൂസിനെ കസ്റ്റഡിയിലെടുത്തത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് പൊലീസിനോട് കോടതി നിര്‍ദേശിച്ചു. കെ പി പുന്നൂസിനെ അനധികൃതമായി കസ്റ്റഡിയിലെടുത്തു എന്ന പരാതിയില്‍ കൊട്ടാരക്കര കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. കഴിഞ്ഞ ശനിയാഴ്ചയാണ് ചെക്ക് കേസില്‍ കെ പി പുന്നൂസിനെ കണ്ണനെല്ലൂര്‍ പൊലീസ്…

Read More

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി: സുപ്രിംകോടതിയില്‍ ഹര്‍ജിയുമായി കേരള സിലബസ് വിദ്യാര്‍ത്ഥികള്‍

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി കേരള സിലബസ് വിദ്യാര്‍ത്ഥികള്‍. പുനക്രമീകരിച്ച റാങ്കു പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഹര്‍ജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ഹാജരാകും. സുപ്രിംകോടതിയിലെ ഹര്‍ജി പ്രവേശന നടപടികളെ സങ്കീര്‍ണ്ണം ആക്കില്ല എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രതികരിച്ചു. ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കിയതോടെയാണ് കേരള സിലബസ്…

Read More

ഗാന്ധി സ്മരണയില്‍ രാജ്യം; മഹാത്മാഗാന്ധിയുടെ 156ാം ജന്മവാര്‍ഷികദിനം

ഇന്ന് ഗാന്ധിജയന്തി. മഹാത്മാഗാന്ധിയുടെ 156ാം ജന്മവാര്‍ഷികദിനം. അഹിംസ ആയുധമാക്കി അധിനിവേശഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഇന്ന് അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറയാനുള്ള ധീരത തന്നെയാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ മഹാത്മാവാക്കി മാറ്റിയത്. സത്യഗ്രഹം ഗാന്ധിക്ക് സമരമാര്‍ഗമായിരുന്നു. പോരാട്ടങ്ങള്‍ അഹിംസയിലൂന്നിയായിരുന്നു. ജീവിതം നിരന്തര സത്യാന്വേഷണ പരീക്ഷണമായിരുന്നു. സത്യം, അഹിംസ, സമത്വം, സമാധാനം, ഐക്യം, സാഹോദര്യം എന്നിവ…

Read More

കേരള സർവകലാശാല സസ്പെൻഷൻ വിവാദം; ഗവർണർക്ക് റിപ്പോർട്ട് കൈമാറി വി.സി

കേരള സർവകലാശാല സസ്പെൻഷൻ വിവാദത്തിൽ ഗവർണർക്ക് റിപ്പോർട്ട് കൈമാറി വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മൽ. സിൻഡിക്കേറ്റ് യോഗത്തിൽ ഉണ്ടായ നടപടികൾ നേരിട്ടുകണ്ടാണ് അറിയിച്ചത്. രജിസ്ട്രാർക്കെതിരെയുള്ള അന്വേഷണത്തിന് സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചത് ചട്ടവിരുദ്ധമെന്നാണ് വി.സിയുടെ നിലപാട്. സസ്പെൻഷനിലായ രജിസ്ട്രാർ അനിൽകുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകാനും വി.സിയുടെ നീക്കമുണ്ട്. വിദ്യാർഥികളെ ബാധിക്കുന്ന വിഷയങ്ങളിൽ തീരുമാനം എടുക്കാതെ കഴിഞ്ഞ ദിവസം ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ചയ്ക്കെടുത്തത് രജിസ്ട്രാർ ഡോക്ടർ കെ എസ് അനിൽകുമാറിന്റെ സസ്‌പെൻഷൻ മാത്രമായിരുന്നു….

Read More

ഞങ്ങള്‍ പിണറായിയെ സഖാവ് എന്നാണ് വിളിക്കുന്നത്; ക്യാപ്റ്റന്‍ വിവാദത്തില്‍ കാനത്തിന്റെ പ്രതികരണം

ക്യാപ്റ്റന്‍ വിവാദത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഞങ്ങള്‍ പിണറായിയെ സഖാവെന്നാണ് വിളിക്കാറുള്ളതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ ക്യാപ്റ്റന്‍ എന്ന് വിളിക്കാറില്ലെന്നും കാനം പറഞ്ഞു. സര്‍ക്കാരിന്റെ നേട്ടം മുന്നണിയുടെ നേട്ടമാണ്.ക്യാപ്റ്റനെന്ന് വിളിക്കുന്നവരാണ് അത് സംബന്ധിച്ച് പറയേണ്ടതെന്നും കാനം പറഞ്ഞു. പാര്‍ട്ടിയാണ് ക്യാപ്റ്റനെന്ന് നേരത്തെ പി ജയരാജന്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടിയില്‍ എല്ലാവരും സഖാക്കളാണെന്നും പി ജയരാജന്‍ പറഞ്ഞു. ക്യാപ്റ്റന്‍ വിശേഷണം സ്വാഭാവികമെന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം. പിണറായി പാര്‍ട്ടിക്ക് ക്യാപ്റ്റന്‍ തന്നെയാണെന്ന് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു.

Read More

പുതിയ ബിഎസ്4 കണ്‍സ്ട്രക്ഷന്‍, എക്യുപ്മെന്റ് നിരയുമായി മഹീന്ദ്ര

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ബിഎസ്4 കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റുളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു. മോട്ടോര്‍ ഗ്രേഡര്‍-മഹീന്ദ്ര റോഡ് മാസ്റ്റര്‍ ജി9075, ജി9595, ബാക്ക്‌ഹോ ലോഡര്‍-മഹീന്ദ്ര എര്‍ത്ത് മാസ്റ്റര്‍ എസ്എക്‌സ്, വിഎക്‌സ് തുടങ്ങിയവയാണ് നിര്‍മാണ ഉപകരണ വിഭാഗത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ ബിസിനസുകള്‍ക്കായുള്ള തങ്ങളുടെ ബ്രാന്‍ഡ് ലക്ഷ്യം മുന്നില്‍ കണ്ട് ഉപഭോക്താക്കളുടെ അഭിവൃദ്ധി ഉറപ്പാക്കുന്നത്തിനൊപ്പം പ്രവര്‍ത്തന ചെലവ് കുറയ്ക്കുകയും ഉല്‍പ്പാദന ക്ഷമതയും ലാഭവും വര്‍ധിപ്പിക്കുകയുമാണ് ബിഎസ്4 ശ്രേണിയിലുള്ള മഹീന്ദ്ര  എര്‍ത്ത് മാസ്റ്റര്‍ ലക്ഷ്യമിടുന്നതെന്നും…

Read More

ശാഖയെ ശ്വാസം മുട്ടിച്ച് ബോധം കെടുത്തി ഷോക്കടിപ്പിച്ച് കൊന്നു; അരുൺ നടത്തിയത് അതിക്രൂരത

തിരുവനന്തപുരം കാരക്കോണത്തെ ശാഖാകുമാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് റിപ്പോർട്ട്. ശാഖയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. ശാഖയെ ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച പുലർച്ചെയോടെയാണ് കൊലപാതകം നടന്നത്. വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറകളും കണ്ടെത്തി. കേസിൽ ശാഖയുടെ ഭർത്താവ് അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൂടുതൽ വിവരങ്ങൾ പോലീസ് അറിയിക്കും വീട്ടിലെ വൈദ്യുതാലങ്കാരത്തിൽ നിന്ന് ശാഖക്ക് ഷോക്കേറ്റു എന്നായിരുന്നു അരുൺ നൽകിയ മൊഴി. എന്നാൽ ദുരൂഹത കണ്ടെത്തിയതിനാൽ അരുണിനെ ചോദ്യം ചെയ്യുകയും കൊലപാതകം…

Read More

ദിലീപ് കേസ്: കസ്റ്റഡി ആവശ്യമില്ലെന്ന് എങ്ങനെ പറയാനാകുമെന്ന് പ്രതിഭാഗത്തോട് കോടതി

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം തുടരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാദം ഗൗരവതരമാണെന്ന് കോടതി വ്യക്തമാക്കി. കേസ് അന്വേഷിക്കാൻ പൊലീസിന് അധികാരമുണ്ട്. കസ്റ്റഡിയിൽ ആവശ്യം ഉണ്ടോയെന്നതാണ് ചോദ്യമെന്നും, ദിലീപിനെതിരെ എന്ത് തെളിവുണ്ടെന്ന് നോക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിയെ കസ്റ്റഡിയിൽ എടുക്കേണ്ടതില്ലെന്ന് നിങ്ങളെങ്ങനെ പറയുമെന്നുംകോടതി ചോദിച്ചു. മൊഴി നൽകാനെത്തുന്ന സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്റെ ആളുകൾ ശ്രമിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ…

Read More

വയനാട്  ലക്കിടിയിൽ മണ്ണിടിച്ചിൽ,ദേശീയപാതയിൽ ഗതാഗത തടസ്സം നേരിടുന്നു

  ദേശീയപാതയിൽ ലക്കിടിക്കും പഴയ വൈത്തിരി താസ ഹോട്ടലിനു സമീപം വൻ മണ്ണിടിച്ചിൽ. കുറച്ച് ദിവസങ്ങൾക്കു മുമ്പ് മണ്ണിടിച്ചിൽ ഉണ്ടായ അതേ സ്ഥലത്തുതന്നെയാണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. നിലവിൽ അവിടെ സുരക്ഷ ഭിത്തിയുടെ നിർമ്മാണ പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ദേശീയപാതയിൽ ഒരു വശത്തു കൂടി മാത്രമേ ഗതാഗതം അനുവദിക്കുന്നുള്ളൂ. മഴ ഇനിയും ശക്തിയാർജിക്കുകയാണ് എങ്കിൽ മണ്ണിടിച്ചിൽ ഇനിയും ഉണ്ടാവാൻ സാധ്യതയുണ്ട്. ഇതിലൂടെ യാത്ര ചെയ്യുന്നവർ സൂക്ഷിച്ചും സഹകരിച്ചും വാഹനം ഓടിക്കുക.

Read More