വയനാട്  ലക്കിടിയിൽ മണ്ണിടിച്ചിൽ,ദേശീയപാതയിൽ ഗതാഗത തടസ്സം നേരിടുന്നു

 

ദേശീയപാതയിൽ ലക്കിടിക്കും പഴയ വൈത്തിരി താസ ഹോട്ടലിനു സമീപം വൻ മണ്ണിടിച്ചിൽ. കുറച്ച് ദിവസങ്ങൾക്കു മുമ്പ് മണ്ണിടിച്ചിൽ ഉണ്ടായ അതേ സ്ഥലത്തുതന്നെയാണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. നിലവിൽ അവിടെ സുരക്ഷ ഭിത്തിയുടെ നിർമ്മാണ പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ദേശീയപാതയിൽ ഒരു വശത്തു കൂടി മാത്രമേ ഗതാഗതം അനുവദിക്കുന്നുള്ളൂ. മഴ ഇനിയും ശക്തിയാർജിക്കുകയാണ് എങ്കിൽ മണ്ണിടിച്ചിൽ ഇനിയും ഉണ്ടാവാൻ സാധ്യതയുണ്ട്. ഇതിലൂടെ യാത്ര ചെയ്യുന്നവർ സൂക്ഷിച്ചും സഹകരിച്ചും വാഹനം ഓടിക്കുക.